ബെംഗളൂരുവിലെ പീനിയ ബസ് ടെർമിനസിന് ടെക് പാർക്ക് ലഭിച്ചേക്കും

ബെംഗളൂരു: വടക്കൻ കർണാടക ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾക്കായുള്ള പീനിയയിൽ 40 കോടി രൂപ ചെലവിൽ നിർമിച്ച ബസവേശ്വര ബസ് ടെർമിനൽ പ്രവർത്തനരഹിതമായതിനാൽ, സർക്കാർ ബസ് കോർപ്പറേഷൻ അവിടെ സോഫ്റ്റ്‌വെയർ പാർക്ക് സ്ഥാപിക്കാൻ ആലോചിക്കുന്നു.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) പീനിയയിൽ പിപിപി മാതൃകയിൽ ഓഫീസ് സ്‌പേസും (സോഫ്റ്റ്‌വെയർ പാർക്ക്), വാണിജ്യ സ്ഥാപനങ്ങളും നിർമ്മിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനും ഇടപാട് ഉപദേശക സേവനങ്ങൾക്കും ഒരു കൺസൾട്ടന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ടെൻഡർ അടുത്തിടെ നടത്തിയിരുന്നു.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

“പീനിയയിൽ രണ്ടേക്കർ സ്ഥലത്ത് ഒരു സോഫ്റ്റ്‌വെയർ പാർക്ക്, വാണിജ്യ ഇടം എന്നിവയുടെ ഗ്രീൻഫീൽഡ് വികസനം പദ്ധതിയിൽ ഉൾപ്പെടുന്നു. ബസ് ടെർമിനലിനും മെട്രോ ഡിപ്പോയ്ക്കും സമീപമാണ് പ്രസ്തുത ഭൂമി. ബസ് സ്റ്റേഷനോട് ചേർന്ന് മെട്രോ സ്‌റ്റേഷൻ നിർമിക്കാനും നിർദേശമുണ്ട്,” ടെൻഡറിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
[masterslider id="10"]

Related posts