ബംഗളൂരു: ആനക്കൊമ്പ്, പുസ്തകം, പാൽ പാത്രം, ചായക്കട്ടി, മൃഗങ്ങളുടെ എല്ലിൽ നിർമ്മിച്ച മറ്റ് സാധനങ്ങൾ അടങ്ങുന്ന 1 കോടി വിലമതിക്കുന്ന പുരാവസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ 32 കാരനെ ഞായറാഴ്ച പോലീസ് പിടികൂടി. കട്ടിഗേനഹള്ളിയിൽ താമസിക്കുന്ന സക്ലേഷ്പൂർ സ്വദേശി ആര്യൻ ഖാനെയാണ് കെജി ഹള്ളിയിലെ ബിഡിഎ കോംപ്ലക്സിന് പിന്നിൽ പുരാവസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കൽനിന്ന് ആനക്കൊമ്പ്, പുസ്തകം, പാൽ കുടം, ടീപ്പോ, ഭൂട്ടാനീസ് ഷോപീസ്, രണ്ട് ചെറിയ വെട്ടുകത്തികൾ, രണ്ട് ആഫ്രിക്കൻ തടി സ്പൂണുകൾ, മൃഗങ്ങളുടെ എല്ലിൽ തീർത്ത സ്പൂണുകൾ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. 1934-ൽ പ്രശസ്ത ടാക്സിഡെർമിസ്റ്റ് എഡ്വിൻ ജോബർട്ട് വാൻ ഇംഗൻ തങ്ങൾക്ക് സമ്മാനിച്ചതാണ് ഈ പുരാതന വസ്തുക്കളെന്ന് ഖാൻ പോലീസിനോട് പറഞ്ഞു. പ്രതികൾ നേരത്തെ സകലേഷ്പൂരിൽ സ്ഥിരതാമസമാക്കിയ ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിന് വേണ്ടി ജോലി ചെയ്തിരുന്നതായും. വീട്ടുടമസ്ഥൻ മരിച്ചതോടെ ഭാര്യ ബെംഗളൂരുവിലേക്ക് താമസം മാറുകയും പിന്നീട്, മകളോടൊപ്പം താമസിക്കാൻ യുവതി ഇംഗ്ലണ്ടിലേക്ക് പോവുകയുമായിരുന്നു, പോകുന്നതിന് മുമ്പ് യുവതി എല്ലാ പുരാതന വസ്തുക്കളും ഖാനും കുടുംബത്തിനും നൽകിയതായാണ് കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ചൂണ്ടിക്കാട്ടിയത്.
കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിനിടെ വൃദ്ധ മരിച്ചതായും ഖാൻ പറഞ്ഞതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ, കടങ്ങൾ തീർക്കാനും അനന്തരവന്റെ ചികിത്സാ ചെലവുകൾക്കും വീട്ടുവാടക അടയ്ക്കുന്നതിനും വായ്പകൾ അടയ്ക്കുന്നതിനും തനിക് പണം ആവശ്യമായിരുന്നു അതിനാലാണ് പുരാതന വസ്തുക്കൾ വിൽക്കാൻ ശ്രമിച്ചതെന്ന് ഖാൻ പോലീസ് സംഘത്തോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.