ബെംഗളൂരു : തന്നെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ചില ദളിത് നേതാക്കൾ ബിജെപിയിൽ ചേരുന്നുവെന്ന തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചെന്നാരോപിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ബിജെപിക്കെതിരെ ആഞ്ഞടിച്ചു.മാണ്ഡ്യയിലെ കനകഭവൻ വളപ്പിൽ നിർമിച്ച ശ്രീവരസിദ്ധി വിനായക ക്ഷേത്രത്തിന്റെയും അതിഥി മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേഷ് ജിഗജിനാഗി, ഗോവിന്ദ് കർജോൾ, നാരായണസ്വാമി തുടങ്ങിയ ദളിത് നേതാക്കൾ സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടിയാണ് ബിജെപിയിൽ ചേർന്നതെന്ന് ചൂണ്ടിക്കാണിച്ചത് മാത്രമാണ് തൻ ചെയ്തതെന്നും ,ബിആർ അംബേദ്കർ എഴുതിയ ഭരണഘടന മാറ്റാനാണ് പാർട്ടി അധികാരത്തിൽ എത്തിയതെന്ന് അനന്ത്കുമാർ ഹെഗ്‌ഡെയെപ്പോലുള്ള നേതാക്കളിലൂടെ കാവി പാർട്ടി പ്രഖ്യാപിച്ചിരുന്നു എന്ന് സിദ്ധരാമയ്യ പറഞ്ഞു.
എന്നാൽ, ദലിത് നേതാക്കൾ കാവി പാർട്ടിയിൽ ചേർന്നുവെന്ന തന്റെ പ്രസ്താവനയെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ബിജെപി നേതാക്കൾ വളച്ചൊടിക്കുകയായിരുന്നു.തനിക്കെതിരെ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധം, തന്റെ കോലം കത്തിച്ച സംഭവത്തെ പരാമർശിച്ച സിദ്ധരാമയ്യ, തന്നെയോ പിന്തുടരുന്ന ആളുകളെയോ ഇത്തരം പ്രതിഷേധങ്ങൾ ബാധിക്കില്ലെന്ന് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.