ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ സ്കൂളുകളുകളും കോളജുകളും തുറക്കുന്നതിനായി പുതിയ മാർഗരേഖ പുറത്തിറക്കി.
DoSEL, @EduMinOfIndia has issued SOP/Guidelines for reopening of schools. pic.twitter.com/pwJXZZd40w
— Dr. Ramesh Pokhriyal Nishank ( Modi Ka Parivar) (@DrRPNishank) October 5, 2020
അൺലോക്ക് 5ന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയതിനു പിന്നാലെയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്.
Here are the highlights:
As per para -1 of @HMOIndia's order no. 40-3/2020-DM-I(A) dated 30.09.2020 for reopening, States/UT Governments may take a decision in respect of reopening of schools and coaching institutions after 15th Oct in a graded manner. #SchoolGuidelines pic.twitter.com/JLfJ97qJsF
— Dr. Ramesh Pokhriyal Nishank ( Modi Ka Parivar) (@DrRPNishank) October 5, 2020
ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടേയതാണ് അന്തിമതീരുമാനം. ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് ഇടങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് എസ്ഒപി പുറത്തിറക്കണമെന്ന് കേന്ദ്ര മാർഗരേഖയിൽ പറയുന്നു.
വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അനുമതി നൽകണം. സ്കൂളിൽ വരുന്ന വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം വേണം. തിരക്കൊഴിവാക്കാൻ കഴിയുന്നവിധം ക്ലാസിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും മാസ്ക് ധരിക്കണം. കണ്ടെയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികൾ സ്കൂളിൽ വരേണ്ടതില്ല. സ്കൂളുകളിൽ പൊതുച്ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുത് എന്നിവയാണ് നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.