ബെംഗളുരു ; കോവിഡ് കാലത്ത് ഇരുട്ടടി, ഞെട്ടിത്തരിച്ച് കോലാറിലെ ജനങ്ങൾ, കോലാറില്‍ കോവിഡ് സ്ഥിരീകരിച്ച രോഗി ബാര്‍ബര്‍ ഷോപ്പില്‍ പോയതിനെ തുടര്‍ന്ന് പ്രദേശത്ത് അതിജാഗ്രത വേണമെന്ന് അധികൃതർ വ്യക്തമാക്കി. ബെംഗളുരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കോലാർ ജില്ലയിലെ ബംഗാര്‍പേട്ട് ടൗണിലെ പ്രശസ്തമായ ബാര്‍ബര്‍ ഷോപ്പിലാണ് മുടിവെട്ടാന്‍ പോയത് എന്ന് അധികൃതർ വ്യക്തമാക്കി. മലേഷ്യയില്‍നിന്ന് തിരിച്ചെത്തിയ ഈ വ്യക്തി 14 ദിവസത്തെ നിരീക്ഷണ കാലയളവിനുശേഷമാണ് ബാര്‍ബര്‍ ഷോപ്പില്‍ പോയത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പക്ഷേ 14 ദിവസത്തെ നിരീക്ഷണ കാലയളവിനുശേഷമാണ് ഇയാളുടെ പരിശോധന ഫലം…
Read MoreMonth: June 2020
സ്വകാര്യബസുകളുടെ ചൂഷണത്തിന് അറുതി വരുത്താൻ അന്തർ സംസ്ഥാന ബസ് സർവ്വീസ് നടത്താൻ അനുമതി തേടി കർണാടക ആർ.ടി.സി.
ബെംഗളൂരു: സർക്കാർ നിയന്ത്രണത്തിലുള്ള കോർപറേഷനുകൾ സർവീസ് നിർത്തിയതോടെ പല സ്വകാര്യ ട്രാവൽസുകളും കഴുത്തറുപ്പൻ നിരക്കുകളാണ് നഗരത്തിൽ നിന്ന് നാട്ടിലേക്കും തിരിച്ചും ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അന്തർസ്സംസ്ഥാന ബസ് സർവീസുകൾ പുനരാരംഭിക്കുന്നതിന് മറ്റു സംസ്ഥാനങ്ങളുടെ അനുമതിതേടാൻ കർണാടക ആർ.ടി.സി തീരുമാനിച്ചിരിക്കുകയാണ്. സർവീസുകൾ പുനരാംഭിക്കാൻ കർണാടക ആർ.ടി.സി. എപ്പോഴേ ഒരുക്കമാണെങ്കിലും അതത് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്നതാണ് ഇപ്പോൾ തടസ്സമായി നിൽക്കുന്നത്. കേരളം, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര,ഗോവ,തമിഴ്നാട്,തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കർണാടക ആർ.ടി.സി.ക്ക് നിരവധി സർവീസുകൾ നടത്തിയിരുന്നു. ലോക്‌ഡൗണിനെത്തുടർന്ന് രണ്ടര മാസത്തോളമായി ഈ സർവീസുകർ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. അതത് സംസ്ഥാനങ്ങളുടെ പാസുള്ളവർക്ക്…
Read Moreസർവീസ് സമയം ദീർഘിപ്പിച്ച് കെ.എസ്.ആർ.ടി.സി.
ബെംഗളൂരു: തിരക്കേറിയതോടെ ബസ് സർവീസുകളുടെ സമയം രാവിലെ 5 മുതൽ രാത്രി 9 വരെയായി ഉയർത്തി കർണാടക ആർടിസി. രാവിലെ 7 മുതൽ രാത്രി 7 വരെയായിരുന്നു ഇതുവരെ സർവീസ്. ദിവസേനതിരക്ക് അനുസരിച്ചു 3500 സർവീസുകൾ ഉണ്ടാകും. ബെംഗളൂരു മജസ്റ്റിക്, സാറ്റലൈറ്റ് സ്റ്റാൻഡുകളിൽ നിന്നു മാത്രം900 സർവീസ്. 19നു സർവീസ് മേയ് 31 വരെ33783 സർവീസുകളിലായിആകെ 10.38 ലക്ഷം പേരാണ് കർണാടക ആർടിസി ബസുക ളിൽ യാത്ര ചെയ്തത്. ബെംഗളുരുവിൽ നിന്നു 9127 സർവീസുകളിലൂടെ 1.49 ലക്ഷം പേരും യാത്ര ചെയ്തു.
Read Moreപോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് കോവിഡ്.
ബെംഗളൂരു : പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് ഞായറാഴ്ച COVID-19 പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് എല്ലാ പോലീസ് ഉദ്യോഗസ്ഥരും COVID-19 പരിശോധനകൾക്ക് വിധേയരായി. ശേഷം പോലീസ് ആസ്ഥാനം മുഴുവൻ ശുചീകരിക്കുകയും ചെയ്തു. പോസിറ്റീവ് ആയ കോൺസ്റ്റബിളിനെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. തന്റെ പ്രാഥമിക, ദ്വിതീയ കോൺടാക്റ്റുകൾ അദ്ദേഹം തിരിച്ചറിഞ്ഞു. ഡയറക്ടർ ജനറൽ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പ്രവീൺ സൂദ്, മറ്റ് എ.ഡി.ജി.പിമാർ എന്നിവരടക്കം എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും ആസ്ഥാനത്ത് പ്രവർത്തിക്കുന്നു. എന്നിരുന്നാലും, മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന പ്രധാന കെട്ടിടത്തിലേക്ക്…
Read Moreഅടിയന്തര സാഹചര്യങ്ങൾ സർക്കാർ ആശുപത്രികൾ തന്നെ കൈകാര്യം ചെയ്യണം : മുഖ്യമന്ത്രി
ബെംഗളൂരു :പല സർക്കാർ ആശുപത്രികളും അടിയന്തര കേസുകൾ കൈകാര്യം ചെയ്യുന്നില്ലെന്ന ആരോപണത്തോട് പ്രതികരിച്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ചേർന്ന പത്രസമ്മേളനത്തിൽ കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ കുറവുണ്ടെന്നുള്ള പ്രചരണം അദ്ദേഹം നിഷേധിച്ചു. ക്വാറൻറൈൻ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് വ്യക്തമാക്കിയ മുഖ്യമന്ത്രി, മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്ക് മടങ്ങുന്നവർക്ക് സ്ഥാപനപരമായ ക്വാറന്റൈൻ നിർബന്ധമാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഹോം ക്വാറന്റൈൻ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Read Moreഇനി വിമാനയാത്രക്ക് ചെലവേറും;കെംപെഗൗഡ വിമാനത്താവളത്തിലെ യൂസർ ഡെവലപ്പ്മെൻറ് ഫീ കുത്തനെ വർദ്ധിപ്പിച്ചു.
ബെംഗളുരു : കനത്ത നാശനഷ്ടമുണ്ടാക്കിയ കോവിഡിൽ നിന്ന് കരകയറാനും വരുമാന നഷ്ടം പരിഹരിക്കാനുമായി യൂസർ ഡെവലപ്പമെന്റ് ഫീസ് കെപഗൗഡ ഇന്റർനാഷ്ണൽ എയർപോർട്ടിൽ ഉയർത്തിയത് യാത്രക്കാർക്ക് അധിക ബാധ്യതയാകും. ഇത്തരത്തിൽ വിദേശ യാത്രക്കാരുടെതിൽ 17% ശതമാനവും ആഭ്യന്തര യാത്രക്കാരുടെതിൽ 3% ആണ് വരുത്തിയത്. ഇതു പ്രകാരം ഇനി മുതൽ ബെംഗളുരുവിൽ നിന്ന് പോകുന്ന യാത്രക്കാർ ( ആഭ്യന്തരം) 184 രൂപയും വിദേശ യാത്രക്കാർ 839 രൂപയുമാണ് നൽകേണ്ടി വരുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു. 179, 816 എന്നതായിരുന്നു ഇതുവരെയുള്ള കണക്കുകൾ പ്രകാരം നൽകിയിരുന്നത്. ആഭ്യന്തര വിമാന സർവ്വീസ്…
Read Moreഓർമ്മയാകുന്ന ഉത്സവം…
ഏതാണ്ടൊരോർമ്മ വരുന്നുവോ..? ഓർത്താലുമോർക്കാതിരുന്നാലും ആതിരയെത്തും കടന്നു പോമീവഴി…. എന്ന കക്കാടൻ കനൽ വരികൾ മനസിൽ കോറിയിട്ടത് ഉത്സവം എന്നാണ്. നമ്മളോർത്താലും ഓർക്കാതിരുന്നാലും സമയാസമയങ്ങളിൽ വന്നു പോവുന്ന ക്ഷേത്രോത്സവങ്ങൾ ചിലർക്കെല്ലാം മുനയൊടിഞ്ഞ ഗൃഹാതുരതയാവാം, പക്ഷെ എന്റെ പാതി മനസ്സിലവ മുള്ളുള്ള നഷ്ടങ്ങൾ തന്നെയാണ്. ഭൂതകാലത്തെ അവ്യക്ത ചിത്രങ്ങൾ അടുക്കിപ്പിടിച്ചു നോക്കിയപ്പോൾ ഹൃദയത്തിൽ ചുറ്റു വിളക്ക് തെളിഞ്ഞു കത്തുന്ന ഉത്സവ ഓർമകളിൽ എന്റെ പ്രായം പത്തിനും പതി മൂന്നിനും ഇടയിലാണ് . തൃച്ചംബരം ശ്രീ കൃഷ്‌ണ ക്ഷേത്രത്തിനും പഠിച്ച തൃച്ചംബരം യൂ പി സ്‌കൂളിനും (അന്ന്, തളിപ്പറമ്പിലെ…
Read Moreപ്രശസ്ത കന്നഡ സീരിയല്‍ താരം”ലൈവ്”ആയി ആത്മഹത്യ ചെയ്തു…
ബെംഗളൂരു : പ്രശസ്ത സീരിയല്‍-സിനിമ താരവും മോഡലുമായ ചന്ദന (29) ആത്മഹത്യാ ചെയ്തു.കഴിഞ്ഞ മാസം 28 നാണ് സംഭവം നടന്നത് എന്നാല്‍ ഈ വാര്‍ത്ത ഇന്ന് മാത്രമാണ് പുറത്ത് വന്നത്. ഓണ്‍ലൈനിലൂടെ ലൈവ് ആയി വിഷം കഴിക്കുകയായിരുന്നു,ഉടന്‍ തന്നെ കാമുകന്‍ ദിനേഷ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജെ.പി.നഗറിലെ സ്വ വസതിയില്‍ ആണ് നടി ഉണ്ടായിരുന്നത്,സിദ്ധ ഗുണ്ട പാളയ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു,കാമുകനായ ദിനേഷ് മുങ്ങിയതയാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 5 വര്‍ഷമായി സ്നേഹത്തില്‍ ആയിരുന്ന…
Read Moreകേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-11, കുവൈറ്റ്-10, ഖത്തര്‍-4, സൗദി…
Read Moreബെംഗളൂരുവിലും സംസ്ഥാനത്തെ ഏതാനും ജില്ലകളിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം;നഗരത്തിലെ ചില സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക സാദ്ധ്യത.
ബെംഗളൂരു : കര്‍ണാടക പ്രകൃതി ദുരന്ത നിരീക്ഷണ വിഭാഗം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ ബി.ബി.എം.പി പരിധിയില്‍ ഇടിയോടു കൂടിയ മഴ പെയ്യാന്‍ സാധ്യത ഉണ്ട്. മാത്രമല്ല നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ ആയ ബെംഗളൂരു ഈസ്റ്റ് ,ബൊമ്മനഹള്ളി സോണ്‍,രാജാ രാജേശ്വരി സോണ്‍ എന്നിവിടങ്ങളില്‍ വെള്ളം കയറാന്‍ ഉള്ള സാധ്യത പ്രവചിക്കുന്നു. പാലസ് റോഡില്‍ ഉള്ള കാലാവസ്ഥ വിഭാഗം അറിയിക്കുന്നത് പ്രകാരം താഴെ കൊടുത്തിരിക്കുന്ന ജില്ലകളില്‍ ഇടിയോടു കൂടിയ മഴയും 30-40 കിലോ മീറ്റര്‍ വേഗതയില്‍ ഉള്ള…
Read More