ഐ.ആർ.സി.ടി.സി.വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിന് പാക്കിസ്ഥാൻ ഭീകരവാദികളുമായി ബന്ധം

ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് സൈറ്റായ ഐആർസിടിസി ഹാക്ക് ചെയ്ത ടിക്കറ്റ് മറിച്ചുവിറ്റു തട്ടിപ്പു നടത്തിയ സംഘത്തിനു പാക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നു കർണാടക പൊലീസിന്റെ സെൻട്രൽ ക്രൈംബാഞ്ച് (സിസിബി).

തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തലിനെ തുടർന്നു തുടരന്വേഷണം ഭീകര വിരുദ്ധ സേനയ്ക്ക് (എടിഎസ്) കൈമാറും.

രണ്ട് ദിവസം മുൻപ് ജാർഖണ്ഡ് സ്വദേശി ഗുലാം മുസ്തഫയെ ചോദ്യം ചെയ്തപ്പോഴാണു വിലപ്പെട്ട വിവരങ്ങൾ പൊലീസിനു ലഭിച്ചത്.

  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്

ഡിസംബറിൽ ആർപിഎഫ് കസ്റ്റഡിയിലെടുത്ത മുസ്തഫയെ രണ്ട് ദിവസം മുൻപാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്.

തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.

മൂവായിരത്തോളം പേരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളുംഇയാളിൽ നിന്നു ലഭിച്ചിരുന്നു.
2 മിനിറ്റു കൊണ്ട് അനേകം ടിക്കറ്റുകൾ പലയിടത്തു നിന്നായി ബുക്കു ചെയ്യാവുന്ന സോഫ്റ്റ്വെയറാണ് തട്ടിപ്പു സംഘം ഉപയോഗിച്ചിരുന്നത്.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

ടിക്കറ്റുകൾ മറിച്ചുവിൽക്കാൻ മുന്നൂറോളം ഏജന്റുമാരും ഇവരുടെ സംഘത്തിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
[masterslider id="10"]

Related posts