മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി (66) അന്തരിച്ചു. ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസറ്റ് ഒൻപതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്ലിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്സഭാ…
Read MoreYear: 2019
ദിവ്യാ സ്പന്ദനയുടെ വിവാഹം കഴിഞ്ഞുവെന്ന് വ്യാജ വാർത്ത പ്രചരിക്കുന്നു..
ബെംഗളൂരു: മുന്‍ എംപിയും കോണ്‍ഗ്രസ് സാമൂഹ്യമാധ്യമ വിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദന വിവാഹിതയായെന്ന വാര്‍ത്തകള്‍ തള്ളി അമ്മ രഞ്ജിത. പോര്‍ച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും രഞ്ജിത പറഞ്ഞു. ഇതുവരെ ദിവ്യ വിവാഹത്തിന് തയാറായിട്ടില്ലെന്നും അങ്ങനെയൊരു വിവാഹം നടന്നാല്‍ അതൊരിക്കലും രഹസ്യമാക്കി വെക്കില്ലെന്നും രഞ്ജിത വ്യക്തമാക്കി. കൂടാതെ, പ്രണയബന്ധത്തിലായിരുന്ന ദിവ്യയും റാഫേലു൦ വേര്‍പിരിഞ്ഞതായും രഞ്ജിത വ്യക്തമാക്കി. അവരവരുടെ തിരക്കുകളില്‍ ഇരുവരും മുഴുകിയപ്പോള്‍ അതവരുടെ ബന്ധത്തെ ബാധിച്ചെന്നും…
Read Moreഇന്ത്യൻ ക്രിക്കറ്റ് ടീമിന് വധഭീഷണി; കയ്യോടെ പിടികൂടി ഭീകരവിരുദ്ധസേന!!
ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് വധഭീഷണി മുഴക്കി ഇ-മെയിൽ സന്ദേശമയച്ച യുവാവിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന പിടികൂടി. അസമിലെ മോറിഗാവിൽനിന്ന് അറസ്റ്റുചെയ്ത ബ്രജ മോഹൻദാസിനെ (20) മുംബൈയിലെ കോടതി ഓഗസ്റ്റ് 26 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം അപകടത്തിലാണെന്ന് കാണിച്ചുള്ള ഇ-മെയിൽ പാകിസ്താൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഔദ്യോഗികവിലാസത്തിലാണ് ആദ്യം ലഭിച്ചത്. ഓഗസ്റ്റ് 16-ന് ഇ-മെയിൽ കിട്ടിയ ഉടൻ പാകിസ്താൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് കൈമാറി. സമാന സന്ദേശം ലഭിച്ചതായി ഇന്ത്യയിലെ ക്രിക്കറ്റ് കൺട്രോൾ…
Read Moreനഗരത്തിൽ മൂന്നുലക്ഷം രൂപയുടെ ലഹരിവസ്തുക്കളുമായി മൂന്നു മലയാളി യുവാക്കൾ പിടിയിൽ
ബെംഗളൂരു: നഗരത്തിലെ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവന്ന മൂന്നുമലയാളികൾ പിടിയിൽ. വംശി കൃഷ്ണ (28), സിദ്ധാർഥ് (22), അരവിന്ദ് (21) എന്നിവരെയാണ് സുദ്ദുഗുണ്ടെപാളയ പോലീസ് പിടികൂടിയത്. വർഷങ്ങളായി ബെംഗളൂരുവിൽ താമസിച്ചുവരുകയാണ് ഇവർ. വംശി കൃഷ്ണ ഐ.ടി. ജീവനക്കാരനാണ്. മറ്റുരണ്ടുപേരും ഹൊസൂർ റോഡിലെ സ്വകാര്യ കോളേജിലെ ബിരുദവിദ്യാർഥികളാണ്. ഇവരിൽനിന്ന് ഒരുകിലോയോളം കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു. ഇവയ്ക്ക് മൂന്നുലക്ഷം രൂപയിലധികം വിലമതിക്കും. വംശി കൃഷ്ണയാണ് കഞ്ചാവ് വിൽപ്പന സംഘത്തിലെ പ്രധാനിയെന്ന് പോലീസ് പറഞ്ഞു. രണ്ടുവർഷം മുമ്പാണ് സാമൂഹികമാധ്യമങ്ങളിലൂടെ സിദ്ധാർഥും അരവിന്ദും ഇയാളെ പരിചയപ്പെടുന്നത്. വിവിധ കോളേജുകളിൽനിന്നുള്ള…
Read Moreപ്രളയത്തിന്റെ പേരില്‍ പണം പിരിച്ച് സ്വര്‍ണകടത്ത് നടത്തിയ മലയാളി പിടിയിൽ!!
കൊച്ചി: പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ പണം പിരിച്ച് സ്വർണ കടത്ത് നടത്തിയ വണ്ടൂർ സ്വദേശിയെ ഒരു കിലോ സ്വർണവുമായി നെടുമ്പാശേരി വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്തത്. ചായപ്പൊടി പാക്കറ്റിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് ജിദ്ദിയിൽ നിന്നുള്ള വിമാനത്തിൽ ഇയാൾ എത്തിയത്. മലപ്പുറത്തേക്ക് പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ഇയാൾ പ്രവാസികളിൽ നിന്നും മറ്റും ഇയാൾ 25 ലക്ഷത്തോളം പിരിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് സ്വർണം വാങ്ങിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Read Moreമഡിവാളയിൽ 88 കടകൾ പൊളിച്ച് നീക്കും.
ബെംഗളൂരു : മടിവാളയിൽ റോഡും നടപ്പാതകളും കൈയേറി നിർമ്മിച്ച 88 കടകൾ പൊളിച്ചുനീക്കാൻ ബി.ബി.എം.പിക്ക് (ബൃഹത് ബെംഗളൂരു മഹാനഗര പാലികെ) ഹൈക്കോടതിയുടെ കർശന നിർദ്ദേശം. റോഡുകൾ ജനങ്ങളുടേയും വാഹനങ്ങളുടേയും സുഗമമായ നീക്കത്തിന് ഉള്ളതാണെന്നും മഡിവാള -സർജാപൂർ സർവീസ് റോഡിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന് നിർദേശിച്ച കോടതി വ്യക്തമാക്കി. റോഡ് കൈയേറി ഉള്ള കടകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബന്ധപ്പെട്ട നിയമം കർശനമായി നടപ്പാക്കാൻ ഒന്നര മാസത്തിനകം സമിതി രൂപീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
Read Moreഅറ്റകുറ്റപ്പണിയെ തുടർന്ന് നഗരത്തിൽ അടുത്ത 4 ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും;സ്ഥലങ്ങളേതെന്ന് ഇവിടെ വായിക്കാം.
ബെംഗളൂരു : അത്തിബെലെ സബ് ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ ചിലയിടങ്ങളിൽ അടുത്ത നാലു ദിവസം വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെയാണ് നിയന്ത്രണം ഉണ്ടാവുക. തീയതിയും വൈദ്യുതി തടസപ്പെടുന്ന സ്ഥലങ്ങളും താഴെ. 25.08.2019 അത്തിബെലെ വ്യവസായ മേഖലയും സമീപ പ്രദേശങ്ങളും. 26.08.2019 നും 28.08.2019 നും ഇച്ചൻഗുരു വഡ്ഡേർ പാളയ,ഇച്ചൻഗുരു വില്ലേജ്, കമ്പളിപ്പുര, മുത്ത സാന്ദ്ര, മായ സാന്ദ്ര, കോഡ്ലി പുര, ഹാരോ ഹള്ളി, മേഡ ഹള്ളിയും സമീപ പ്രദേശങ്ങളും . 27.08.2018 നും 29.08.2019…
Read Moreകള്ളൻമാരിൽ ഇത്രയും മണ്ടൻമാരുണ്ടോ? ഒരു വർഷം മുൻപ് ട്രെയിനിൽ വച്ച് കള്ളൻമാർ അടിച്ച് മാറ്റിയ 2.3 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വീട്ടമ്മക്ക് തിരിച്ചു കിട്ടിയത് തികച്ചും നാടകീയമായി!
ബെംഗളൂരു : ഈ വാർത്ത മുഴുവൻ വായിച്ചാൽ കള്ളന്മാർ ഇടയിൽ ഇത്രയും വലിയ മണ്ടന്മാർ ഉണ്ടോ എന്ന് നിങ്ങൾ സ്വയം ചിന്തിച്ചു പോകും. ഒരു വർഷം മുമ്പ് ട്രെയിനിൽ കാണാതായ 2.3 ലക്ഷത്തിന് സ്വർണാഭരണങ്ങൾ വീട്ടമ്മക്ക് തിരികെ ലഭിച്ചത് തികച്ചും നാടകീയമായി. യെലഹങ്ക സ്വദേശിനി ഗീതയ്ക്ക് നഷ്ടപ്പെട്ടെന്ന് കരുതിയ ആഭരണങ്ങൾ ആണ് കഴിഞ്ഞ ദിവസം റെയിൽവേ പോലീസിന് കൈമാറിയത്. കഴിഞ്ഞ വർഷം ജൂൺ 11ന് തമിഴ്നാട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ മയിലാടുതുറൈ – മൈസൂരു ട്രെയിനിൽ വച്ചാണ് ഗീതയുടെ ബാഗ് കാണാതായത്. രാത്രി…
Read Moreഇന്നും നാളെയും കൂടി നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യത.
ബെംഗളൂരു : ഇന്നും നാളെയും കൂടി നഗരത്തിൽ കനത്ത മഴ പെയ്യാൻ സാദ്ധ്യത ഉള്ളതായി കാലാവസ്ഥാ പ്രവചനം. തുടർന്നുള്ള ദിവസങ്ങളിൽ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിൽ രാത്രി കാലങ്ങളിലാണ് മഴ കൂടുതലായി ലഭിക്കുന്നത്. ഏതാനും ദിവസങ്ങൾ മുൻപ് ആരംഭിച്ച കനത്ത മഴ മലനാട്, തീരദേശം അടക്കം 17 ജില്ലകളിൽ പ്രളയം സൃഷ്ടിച്ചിരുന്നു.
Read Moreഭവന, വാഹന വായ്പകളുടെ ഇ എം ഐ നിരക്കുകൾ കുറയ്ക്കും; ധനമന്ത്രി!!
ന്യൂഡൽഹി: വീട്, കാർ എന്നിവയുടെ ലോണുകൾക്ക് ഈടാക്കുന്ന പ്രതിമാസ ഗഡുക്കളുടെ ( ഇ എം ഐ) നിരക്കുകൾ കുറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റിസർവ് ബാങ്ക് ഇപ്പോൾ ഈടാക്കുന്ന റിപ്പോ നിരക്കുകൾ കുറയ്ക്കും. റിപ്പോ നിരക്കിന് ആനുപാതികമായി ബാങ്കുകൾ പലിശയിൽ മാറ്റം വരുത്തണം. ഇതോടെ ഭവന വായ്പയടക്കം എല്ലാത്തരം വായ്പകളുടേയും പലിശ നിരക്കുകൾ കുറയും. കൂടാതെ കൂടുതൽ മൂലധനം വിപണിയിലേക്ക് എത്തും. ഈ ആവശ്യം എല്ലാ ബാങ്കുകളും അംഗീകരിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. വായ്പാ അപേക്ഷയുടെ സ്ഥിതിവിവരങ്ങൾ അറിയുന്നതിന് ഓൺലൈൻ…
Read More