ബെംഗളൂരു: നഗരത്തിലെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സില്‍ക്ക് ബോഡിലെ ഗതാഗതക്കുരുക്കിന് ഇനി അറുതി ആകുന്നു,സില്‍ക്ക് ബോര്‍ഡ് മേല്‍പ്പാലത്തിനു കുറുകെയായി ഔട്ടെര്‍ റിംഗ് റോഡില്‍ മേല്‍പ്പാലം പണിയുന്നതിനു ഉള്ള ജോലികള്‍ പുരോഗമിക്കുകയാണ്,അതിന് മുന്‍പേ തന്നെ ബി.ആര്‍.ടി.എസ് നടപ്പില്‍ വരുത്താന്‍ ആണ് സര്‍ക്കാര്‍ ശ്രമം. http://bangalorevartha.in/archives/27952 അതിന്റെ പൈലറ്റ് പ്രൊജക്റ്റ് ഔട്ടര്‍ റിംഗ് റോഡില്‍ ആണ് ആദ്യമായി വരുന്നത്,ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഉപ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായ ലക്ഷ്മണ്‍ സാവദി ഔട്ടെര്‍ റിംഗ് റോഡില്‍ പരിശോധന നടത്തി. http://bangalorevartha.in/archives/39692 കെ.ആര്‍.പുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സില്‍ക്ക് ബോര്‍ഡ് വരെ അദ്ദേഹം…
Read MoreYear: 2019
വിവാഹിതയായ ‘മഞ്ജു വാര്യർ’!!
മഞ്ജു വാര്യര്‍, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ‘അസുര’നിലെ പുതിയ പോസ്റ്റര്‍ പുറത്ത്. മഞ്ജുവും ധനുഷും വിവാഹ വേഷത്തില്‍ നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. മഞ്ജു തന്നെയാണ് പോസ്റ്റര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. റിലീസിന് ഒരു ദിവസം മാത്രം നിലനില്‍ക്കെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. മഞ്ജുവിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരന്‍റെ റിലീസിനായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാജദേവര്‍, കാളി എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായാണ് ധനുഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടു കഥാപാത്രങ്ങളുടെയും ലുക്ക് വ്യത്യസ്ത പോസ്റ്ററുകളായി മുന്‍പ് പുറത്തിറക്കിയിരുന്നു.…
Read Moreസുരക്ഷാ ഭീഷണി; ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളിൽ അതിജാഗ്രതാ നിർദേശം. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നാല് ഭീകരർ ഡൽഹിയിൽ പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തേത്തുടർന്നാണ് നിർദേശം. ശക്തിയേറിയ ആയുധങ്ങളുമായാണ് ഇവരെത്തിയത് എന്നാണ് ബുധനാഴ്ച ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിന് ലഭിച്ച വിവരം. ഇതേത്തുടർന്ന് ഡൽഹിയിൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. സുരക്ഷാ ഭീഷണിയേത്തുടർന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ പ്രത്യേക ഉന്നതതല യോഗം വിളിച്ചു ചേർത്തു. ഡൽഹിയിൽ നടത്തിയ തിരച്ചിലിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിക്കു പുറമേ ജനവാസമേറിയ അയൽ നഗരങ്ങളിലും ജാഗ്രത പ്രഖ്യാപിച്ചു്. ഞങ്ങൾ ജാഗരൂകരാണ്, ഭീകരാക്രമണങ്ങൾ നേരിടാനുള്ള…
Read Moreകെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം സര്‍വീസുകളില്‍ ഇനി സൌജന്യ കുപ്പിവെള്ളം ഇല്ല!
ബെംഗളൂരു: കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ദീര്‍ഘ ദൂര പ്രീമിയം സര്‍വീസുകളില്‍ നല്‍കി വന്നിരുന്ന സൌജന്യ കുപ്പിവെള്ളം ഇനി മുതല്‍ നല്‍കില്ല. സ്കാനിയ ,വോള്‍വോ ,മറ്റ് എ.സി സര്‍വീസുകളില്‍ ആണ് അര ലിറ്റര്‍ കുപ്പിവെള്ളം സൌജന്യമായി നല്‍കിയിരുന്നത്,എന്നാല്‍ ഇന്നുമുതല്‍ ഇത് ഉണ്ടാവില്ല. “Bring Your Own Bottle” (സ്വന്തം കുപ്പി കൊണ്ട് വരിക) എന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കെ.എസ്.ആര്‍.ടി.സി.യുടെ 8800 സര്‍വീസുകളില്‍ 300 സര്‍വീസുകളില്‍ ആണ് സൌജന്യ കുപ്പിവെള്ള വിതരണം നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി ഒരു വര്‍ഷം…
Read Moreജിദ്ദയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു
ജിദ്ദ: ജിദ്ദയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. ജിദ്ദ ഹംദാനിയയിൽ വച്ച് ഇലക്ട്രിക്ക് പോസ്റ്റിൽനിന്നാണ് ഷോക്കേറ്റത്. മലപ്പുറം കാളികാവ് മമ്പാട്ടുമൂല മേലേടത്ത് അബ്ദുല്ല കുട്ടിപ്പയുടെയും സുലൈഖയുടെയും മകൻ ഇസ്ഹാഖലി(30) മേലേടത്താണ് ഷോക്കേറ്റ് മരിച്ചത്. ഭാര്യ: അംന. മകൻ: അമിൻ ഷാൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് നേതാക്കളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജലീൽ ഒഴുകൂർ എന്നിവർ നേതൃത്വം നൽകുന്നു.
Read Moreഇനി മെട്രോയില്‍ യാത്ര ചെയ്യാനും ഹെല്‍മെറ്റ് ധരിക്കേണ്ടി വരുമോ? മെട്രോ സ്റ്റേഷന്‍റെ ഫാള്‍സ് സീലിംഗ് തകര്‍ന്ന് വീണു;യാത്രക്കാര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.
ബെംഗളൂരു: മഴക്കാലത്ത് മെട്രോയില്‍ യാത്ര ചെയ്യാന്‍ പോകുമ്പോള്‍ കുട എടുക്കണം എന്നാ കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്,നിരവധി മെട്രോ സ്റ്റേഷനുകളില്‍ മഴ പെയ്യുമ്പോള്‍ മേല്‍ക്കൂര ചോരുന്നുണ്ട് എന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍ ഇനി മെട്രോ സ്റ്റേഷനില്‍ കയറാന്‍ ഹെല്‍മെറ്റ് കൂടി കരുതേണ്ടി വരുമോ? ഏറ്റവും പുതിയ വാര്‍ത്ത പറയുന്നത് അതാണ്. നമ്മ മെട്രോയുടെ മേൽക്കൂര തകർന്ന് വീണ് യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു, കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ നാഗസാന്ദ്ര- യെലച്ചനഹള്ളി ഗ്രീൻ ലൈനിൽ നാഷണൽ കോളേജ് സ്റ്റേഷനിൽ ആണ് സംഭവം. പുറത്തേക്കിറങ്ങേണ്ട ഓട്ടോമാറ്റിക്…
Read Moreശിവകുമാറിനെതിരേ സി.ബി.ഐ. അന്വേഷണത്തിന് യെദ്യൂരപ്പ സർക്കാർ അനുമതി നൽകിയേക്കും!!
ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെതിരേ സി.ബി.ഐ. അന്വേഷണത്തിന് നീക്കം. ഡൽഹിയിലെ ഫ്ളാറ്റിൽനിന്ന് 8.59 കോടി രൂപ കണ്ടെടുത്ത സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സി.ബി.ഐ.ക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് അന്വേഷണത്തിന് അനുമതിതേടി സി.ബി.ഐ. കർണാടക സർക്കാരിന് കത്തയച്ചിരുന്നു. ഇതിന് അനുമതി നൽകാനാണ് ബി.ജെ.പി. സർക്കാരിന്റെ നീക്കം. ജാമ്യം ലഭിച്ച് പുറത്തുവന്നാൽ ബി.ജെ.പി. നേതാക്കൾക്കെതിരേയുള്ള അഴിമിതി പുറത്തുവിടുമെന്ന മുന്നറിയിപ്പും ശിവകുമാർ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേയും ആരോപണമുന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ അനുമതിനൽകുമെന്നാണ് സൂചന. ഡൽഹിയിലെ ഫ്ളാറ്റിൽനിന്ന്…
Read Moreകൊച്ചുവേളി-മൈസൂരു ട്രെയിൻ രണ്ടാം ദിവസവും വൈകി;കോച്ചുകളിൽ വെള്ളം നിറക്കുന്നില്ല;എങ്ങും പരാതി.
ബെംഗളൂരു: കൊച്ചുവേളി- മൈസൂരു എക്സ്പ്രസ് രണ്ടാം ദിവസവും വൈകി മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ വെള്ളവും ശുചിത്വവും ഇല്ലെന്ന് പരാതി വ്യാപകമായി. ട്രെയിൻ ബെംഗളൂരുവിൽ രാവിലെ ഒമ്പതിനു ശേഷം ആണ് എത്തിയത്. മൈസൂരുവിൽ നിന്ന് തിരികെ കൃത്യസമയത്ത് പുറപ്പെട്ടെങ്കിലും കോച്ചുകളിൽ വെള്ളം നിറച്ചിരുന്നില്ല. 11:30ന് മൈസൂരുവിൽ എത്തുന്ന ട്രെയിൻ തിരിച്ച് 12:50 മടങ്ങണം. ഈ സമയത്തിനുള്ളിൽ ട്രെയിനിലെ ശുചീകരണവും ടാങ്കിൽ വെള്ളം നിറയ്ക്കുന്നതും പൂർത്തിയാക്കാൻ കഴിയാത്തത് ആണ്പ്രശ്നം സൃഷ്ടിക്കുന്നത്. ബെംഗളൂരുവിൽ എത്തിയതിനുശേഷമാണ് എല്ലാ കോച്ചുകളിലും വെള്ളം നിറച്ചത്. ആദ്യ സർവീസ് നടത്തിയ മുപ്പതാം തിയതിയും…
Read Moreഹെലികോപ്ടര്‍ യാത്രക്ക് വന്‍ തിരക്കേറുന്നു,കാര്‍ഷിക പാരമ്പര്യം വിളിച്ചോതി റയ്ത്ത ദസറ;മൈസുരു ദസറ ആഘോഷങ്ങള്‍ തുടരുന്നു.
ബെംഗളൂരു : മൈസുരു ദസറ ആഘോഷങ്ങള്‍ തുടരുന്നു ,ലളിത് മഹല്‍ ഹെലിപാഡില്‍ ഒരുക്കിയ ഹെലികോപ്ടര്‍ സവാരിക്ക് തിരക്ക് കൂടുന്നു.പത്തു മിനുട്ട് നേരം ഉള്ള സവാരിയില്‍ അംബവിലാസ് കൊട്ടാരം,ലളിത് മഹല്‍ കൊട്ടാരം,രാജേന്ദ്ര വിലാസ് കൊട്ടാരം,ചാമുണ്ഡി മല,കാരഞ്ഞി തടാകം എന്നിവയുടെ ആകാശ ദൃശ്യം ആസ്വദിക്കാം,രാവിലെ 08:30 മുതല്‍ വൈകീട്ട് 05:30 വരെയാണ് റൈഡിന് ഉള്ള അവസരം .2700 രൂപയാണ് ടിക്കറ്റ് നിരക്ക്. കന്നഡ നാടിന്റെ കാര്‍ഷിക പാരമ്പര്യം വിളിച്ചോതി കാര്‍ഷിക ദസറ ആരംഭിച്ചു.മൈസൂരുവിന്റെ സമീപ പ്രദേശത്ത് ഉള്ള ഗ്രാമങ്ങളില്‍ നിന്ന് കാര്‍ഷിക വിളകളുമായി ചാമുണ്ഡി ദേവിയുടെ അനുഗ്രഹം…
Read Moreപി.വി.സിന്ധുവും മുഖ്യമന്ത്രിയും ചേര്‍ന്ന് യുവദസറ കായിക മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു.
ബെംഗളൂരു : മുഖ്യമന്ത്രി യെദിയൂരപ്പയും കായികതാരം പി വി സിന്ധുവും ചേര്‍ന്ന് യുവ ദസറ കായിക മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു.സെപ്റ്റംബര്‍ 10 ന് ആണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക അതിഥിയായി പി വി സിന്ധുവിനെ ക്ഷണിച്ചത്.
Read More