പരസ്യപ്രചാരണം സമാപിച്ചു; ഒരുദിവസത്തെ നിശ്ശബ്ദപ്രചാരണത്തിനുശേഷം നാളെ പോളിങ് ബൂത്തിലേക്ക്.

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം സമാപിച്ചു. ഒരുദിവസത്തെ നിശ്ശബ്ദപ്രചാരണത്തിനുശേഷം നാളെ പോളിങ് ബൂത്തിലേക്ക്.

മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. ദേവഗൗഡ മത്സരിക്കുന്ന തുമകൂരുവിൽ ബി.ജെ.പി. സ്ഥാനാർഥി ബി.എസ്. ബസവരാജിന്റെ കൊട്ടിക്കലാശത്തിന് പാർട്ടി അധ്യക്ഷൻ അമിത്ഷായും എത്തി. തുമകൂരുവിൽ നടന്ന റോഡ്‌ഷോയിൽ വൻജനാവലിയാണ് പങ്കെടുത്തത്. പരസ്യപ്രചാരണത്തിന്റെ സമാപനദിവസം ജനങ്ങളെ കൈയിലെടുത്തായിരുന്നു സ്ഥാനാർഥികളുടെ പര്യടനം.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയും നടി സുമലതയും നേർക്കുനേർ മത്സരിക്കുന്ന മാണ്ഡ്യയാണ് പ്രധാനശ്രദ്ധാകേന്ദ്രം. ഇരുവരുടെയും കൊട്ടികലാശത്തിന് വൻജനാവലിയാണ് മാണ്ഡ്യയിൽ തടിച്ചുകൂടിയത്. നിരവധി താരപ്രചാരണങ്ങൾക്ക് സാക്ഷ്യംവഹിച്ച മാണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിക്കുന്ന സുമലത ജെ.ഡി.എസ്. സ്ഥാനാർഥി നിഖിലിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. അധ്യക്ഷൻ അമിത്ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ അവസാന ദിവസങ്ങളിൽ പ്രചാരണത്തിനെത്തിയത് പ്രവർത്തകരുടെ ആവേശം കൂട്ടി. ഏപ്രിൽ 23-ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കും.

28 മണ്ഡലങ്ങളിലായി 478 പേരാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ആദ്യഘട്ടത്തിൽ 241 സ്ഥാനാർഥികളും രണ്ടാംഘട്ടത്തിൽ 237 സ്ഥാനാർഥികളുമാണുള്ളത്. സംസ്ഥാനത്ത് ആകെ 58,186 പോളിങ് സ്‌റ്റേഷനുകളുണ്ട്. ആദ്യഘട്ടത്തിൽ 30,164 പോളിങ് സ്‌റ്റേഷനുകളും രണ്ടാംഘട്ടത്തിൽ 28,022 സ്‌റ്റേഷനുകളുമാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us