ഇന്ത്യ തകര്‍ത്തു; ഓസീസിന് ഫോളോ ഓണ്‍

സിഡ്നി: ഇന്ത്യക്കെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഫോളോഓണ്‍. ഇന്ത്യയുടെ 622 നെതിരെ ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 300ന് പുറത്താവുകയായിരുന്നു. 322 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യ നേടിയത്. ഒരു സെഷനും ഒരു ദിവസവും ശേഷിക്കെ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് രണ്ട് വീതം വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ ഫോളോഓണിലേക്ക് തള്ളിവിട്ടത്. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാ (79)ണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷാഗ്നെ (38),…

Read More

ബെംഗളൂരുവിൽ നിന്ന് മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്

ബെംഗളൂരു: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗളൂരൂ സെൻട്രലിൽ നിന്ന് സ്വന്ത്രനായി മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്. തന്‍റെ ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ചത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മാധ്യമങ്ങളുമായി പങ്കുവയ്ക്കുമെന്നും പ്രകാശ് രാജ് ട്വീറ്റിൽ പറയുന്നു. ‘എന്റെ ഈ പുതിയ ചുവട് വെയ്പ്പില്‍ പ്രോത്സാഹിപ്പിച്ചതിന്‌ നന്ദി’ പ്രകാശ് ട്വിറ്ററില്‍ കുറിച്ചു. #2019 PARLIAMENT ELECTIONS.Thank you for the warm n encouraging response to my new journey.. I will be contesting from BENGALURU CENTRAL constituency…

Read More

പറക്കുന്നതിനിടെ എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

ചെന്നൈ: പറക്കുന്നതിനിടെ എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. ഇന്‍ഡിഗോ എയര്‍ ബസ് വിമാനം 320 ആണ് തിരിച്ചിറക്കിയത്. ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകേണ്ടിയിരുന്നതായിരുന്നു വിമാനം. വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പ്പസമയത്തിനുള്ളില്‍ വലിയ ശബ്ദത്തോടെ എന്‍ജിനുള്ളില്‍ നിന്ന് പുക ഉയരുകയും വിമാനം ശക്തിയായി വിറയ്ക്കുകയും ചെയ്തു. ഇതോടെമുന്നറിയിപ്പ് ലഭിക്കുകയും വിമാനം അടിയന്തരമായി ചെന്നൈയില്‍ തിരിച്ചിറക്കുകയുമായിരുന്നു. എന്‍ജിന്റെ ബ്ലേഡുകള്‍ക്ക് തകരാര്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വ്യോമഗതാഗത മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുടെ എൻജിൻ പിടിപ്പിച്ചതായിരുന്നു…

Read More

മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി”മുന്തിരിമൊഞ്ചന്‍” ചിത്രീകരണം പൂര്‍ത്തിയായി.

യുവതാരങ്ങളെ അണിനിരത്തി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡിമുന്തിരിമൊഞ്ചന്‍ ചിത്രീകരണം പൂര്‍ത്തിയായി. നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി കെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും…

Read More

സംസ്ഥാനം സെസ് 2% വർദ്ധിപ്പിച്ചു;ഇന്ധന വില 1.5 രൂപ കൂടി.

ബെംഗളൂരു : സംസ്ഥാന സർക്കാർ സെസ് 2 % കൂട്ടിയതിനാൽ പെട്രോൾ ഡീസൽ വിലയിൽ 15% ന്റെ വർദ്ധനവ് നിലവിൽ വന്നു. പെട്രോളിന് 69. 21 രൂപയും ഡീസലിന് 63.01 രൂപയുമായിരുന്നു മുൻ നിരക്ക്. ഇപ്പോൾ യഥാക്രമം 70.84 ,64.66 രുപയാണ് നിരക്ക്.  

Read More

കുമ്പളങ്ങി നൈറ്റ്സ്-ന്‍റെ ടീസർ പുറത്തിറങ്ങി; ഫഹദ് ഫാസിൽ നെഗറ്റീവ് റോളിൽ!!

നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കോമഡി ഫാമിലി ചിത്രം കുമ്പളങ്ങി നൈറ്റ്സ്-ന്‍റെ ടീസർ പുറത്തിറങ്ങി. ശ്യാം പുഷ്കർ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാമാണ് ചിത്രത്തിലെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ബീറ്റില്‍സിന്റെ ആബി ബാന്‍ഡിന്റെ ആല്‍ബം കവറിനെ അനുസ്മരിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പുറത്തിറക്കിയിരുന്നത്. യുവതാരങ്ങലുടെ കൂട്ടുകെട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്‍റെയും വർക്കിംഗ് ക്ലാസ് ഹീറോയുടേയും ബാനറിൽ നസ്രിയാ നസീം, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ…

Read More

ഇതു വായിച്ചില്ലെങ്കിൽ ഇന്ന് സിൽക്ക് ബോർഡ് ജംഗ്ഷനിൽ കുടുങ്ങിയേക്കും;നഗരത്തിൽ ഗതാഗത നിയന്ത്രണം.

ബെംഗളൂരു : മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തോടനുബന്ധിച്ച് ജയദേവ- സിൽക്ക് ബോർഡ് പാതയുടെ പണി ആരംഭിച്ചതുമായി ബന്ധപ്പെട്ട് സിൽക്ക് ബോർഡ് മുതൽ ജിഡി മര(വേഗ സിറ്റി മാൾ) ഗതാഗത നിയന്ത്രണം നിലവിൽ വന്നു. സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നുള്ള വാഹനങ്ങൾ 16 മെയിൻ റോഡിൽ ഇടത്തേക്ക് തിരിഞ്ഞ് 7 ക്രോസ് വഴി ബന്നാർ ഘട്ട റോഡിൽ ഗോപാലൻ മാളിന് സമീപം എത്തണം. അതേ സമയം ജയദേവ ജംഗ്ഷന് സമീപം വാഹന നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ബിഎംആർസി എൽ അറിയിച്ചു.

Read More

നരേന്ദ്രമോദിയുടെ ജീവിതം സിനിമയാവുന്നു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ ജീവിതം പരാമര്‍ശിക്കുന്ന ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാവുന്നു. വിവേക് ഒബ്‌റോയ് മോദിയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘മേരി കോം’ ഒരുക്കിയ ഒമംഗ് കുമാറാണ്. ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘പിഎം നരേന്ദ്ര മോദി’ എന്നാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പ്രോജക്ട് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സന്ദീപ് സിംഗ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും. IT’S OFFICIAL… Vivekanand Oberoi to star in…

Read More

ഗള്‍ഫില്‍ നിന്ന് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു

ന്യൂഡല്‍ഹി: ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു. നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എയര്‍ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കായിരിക്കും. പ്രവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ നിരക്ക് ഏകീകരിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് 12 വയസിന് താഴെയുള്ള ആളുടെ മൃതദേഹത്തിന് 750 ദിര്‍ഹം അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം അടയ്ക്കണം. മൃതദേഹം തൂക്കി നിരക്കേര്‍പ്പെടുത്തുന്നത് ഒഴിവാക്കി, 30 വയസിന് താഴെയുള്ളവര്‍ക്ക് 1000 ദിര്‍ഹവും അതിനു മുകളിലുള്ളവര്‍ക്ക് 1500…

Read More

അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവൽസരാഘോഷങ്ങൾ ഇന്നും നാളെയും.

ബെംഗളൂരു : അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവൽസരാഘോഷങ്ങൾ ഇന്നും നാളെയുമായി വിബിഎച്ച്സി വൈഭവ അപ്പാർട്ട്മെന്റ് അംഗണത്തിൽ വച്ച് നടക്കും. ഇന്ന് നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തിൽ കേക്ക് ബേക്കിങ്, കുട്ടികൾക്കായുള്ള പ്രഛന്ന വേഷം, കരോൾ ഗാന മൽസരങ്ങളും സ്റ്റേജ് ഗ്രോമുകളും അരങ്ങേറും. നാളെ നടക്കുന്ന പുതുവൽസരാഘോഷത്തിൽ “രാസവികൽപ്പം” നൃത്ത വിദ്യാലയത്തിലെ ശ്രീമതി സൗമ്യനായർ പരിശീലിപ്പിച്ച വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങൾ അരങ്ങിലെത്തും. കൈരളി ഡാൻസ് പാർട്ടി ഫെയിം ശ്രീ ജിനുപ് പരിശീലിപ്പിച്ച വിദ്യാർത്ഥികളുടെ ഫ്യൂഷൻ ഡാൻസ് ആണ് രണ്ടാം ദിവസത്തെ പ്രധാന ആകർഷണം.

Read More
Click Here to Follow Us