ഐഎസ്എല്‍: ബംഗളൂരു എഫ്‌സി കുതിപ്പ് തുടരുന്നു… ബംഗളൂരു 2-1ന് പൂനെ സിറ്റിയെ തകർത്തു.

ബെംഗളൂരു: പൂനെ സിറ്റിയെ തകർത്ത് ജയം കൈവിടാതെ ബെംഗളൂരു എഫ് സി മുന്നോട്ട്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. 11-ാം മിനുറ്റില്‍ ഉദാന്ത സിംഗിന്റെ ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തി. എന്നാൽ ആഹ്ലാദം അധിക നേരം നീണ്ടു നിന്നില്ല. 15ആം മിനിറ്റിൽ രാഹുല്‍ ബേക്ക സെല്‍ഫ് ഗോള്‍ നേടിയതോടെ പൂനെ ഒരു ഗോൾ നേടുകയിനം മത്സരം സമനിലയിൽ എത്തുകയും ചെയ്തു.

ശേഷം തീപാറും പോരാട്ടമാണ് കളിക്കളത്തിൽ കാണാനായത്. ഒടുവിൽ 88-ാം മിനുറ്റില്‍ രാഹുല്‍ ബേക്ക ഗോൾ മടക്കിയതോടെ ബെംഗളൂരു ജയം ഭദ്രമാക്കുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ബംഗളൂരു 2-1ന് പൂനെ സിറ്റിയെ പരാജയപ്പെടുത്തുകയായിരുന്നു.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

മാര്‍സെലീഞ്ഞോ-മലയാളി താരം ആഷിഖ് കുരൂണിയന്‍ എന്നിവരിലൂടെ പൂനെയാണ് മല്‍സരത്തിന്റെ തുടക്കത്തില്‍ ആക്രമിച്ചു കളിച്ചത്. എന്നാല്‍, കളിക്ക് വിപരീതമായി കിട്ടിയ സുവര്‍ണാവസരം ഉദാന്ത സിങ് ലക്ഷ്യത്തിലെത്തിച്ച് ബംഗളൂരു മല്‍സരത്തില്‍ മുന്നിലെത്തുകയായിരുന്നു.

സെല്‍ഫ് ഗോളിലൂടെ ഒപ്പമെത്തിയ പൂനെയെ ബേക്ക തന്നെ ബംഗളൂരുവിന് പ്രായശ്ചിത്തം നല്‍കി വിജയഗോള്‍ നിറയൊഴിക്കുകയായിരുന്നു. വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ഗോവയുമായുള്ള പോയിന്റ് അകലം അഞ്ചാക്കി വര്‍ധിപ്പിക്കാനും ബംഗളൂരിനായി. എട്ട് മല്‍സരങ്ങളില്‍ നിന്ന് ഏഴ് ജയവും ഒരു സമനിലയും ഉള്‍പ്പെടെ 22 പോയിന്റുമായാണ് ബംഗളൂരു ലീഗില്‍ തലപ്പത്ത് തുടരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts