അന്തരീക്ഷ മലിനീകരണത്തിന്‍റെ കാര്യത്തിലും ഇന്ത്യ ഒന്നാമത്!

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ അന്തരീക്ഷ മലിനീകരണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്. ഇന്ത്യയിലെ 14 നഗരങ്ങളാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

ഏറ്റവുമധികം മലിനീകരണം നടക്കുന്ന നഗരമായി ലോകാരോഗ്യ സംഘടന പറയുന്നത് തലസ്ഥാനമായ ന്യൂഡല്‍ഹിയാണ്. ഒപ്പം വാരാണസിയുമുണ്ട്. (പര്‍ടികുലേറ്റ് മാറ്റര്‍)  പിഎം 2.5 ആണ് ഈ നഗരങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പിഎം 2.5 രേഖപ്പെടുത്തിയ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ കാൺപുർ, ഫരീദാബാദ്, ഗയ, പാറ്റ്ന, ആഗ്ര, മുസാഫർപുർ, ശ്രീനഗർ, ഗുരുഗ്രാം, ജയ്പൂർ, പാട്യാല, ജോധ്പുർ എന്നിവയാണ്. ഇന്ത്യയ്ക്ക് പിന്നില്‍ കുവൈറ്റിലെ അലി സുബ അൽ-സേലം, ചൈന, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലെ ചില നഗരങ്ങള്‍ മാത്രം.

പിഎം 2.5 രേഖപ്പെടുത്തിയ അന്തരീക്ഷ വായുവില്‍ സൾഫേറ്റ്, നൈട്രേറ്റ്, കറുത്ത കാർബൺ തുടങ്ങിയ മാലിന്യങ്ങൾ ഉൾപ്പെടുന്നു. ഇത് ആരോഗ്യത്തിന് ഏറ്റവും ഹാനികരമാണ്. 14 മില്ല്യണിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലെ വായുവിന്‍റെ ഗുണനിലാവരം താരതമ്യം ചെയ്ത് ഡബ്ല്യുഎച്ച്‌ഒ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാലാം സ്ഥാനത്ത് ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയാണ്.

മലിനീകരത്തി‌ല്‍ രണ്ടാം സ്ഥാനം ഈജിപ്തിലെ ഗ്രേയ്റ്റ് കെയ്‌റോ നഗരത്തിനും, മൂന്നാം സ്ഥാനം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കും അഞ്ചാം സ്ഥാനം ബെയ്ജിങിനുമാണ്. ലോകത്തെ 90 ശതമാനം ആളുകളും മലിനവായുവാണ് ശ്വസിക്കുന്നത്. മലിനവായു ശ്വസിച്ചതിനെ തുടര്‍ന്ന് 2016-ല്‍ 70 ലക്ഷം ആളുകള്‍ മരണപ്പെട്ടതായാണ് ഡബ്ല്യുഎച്ച്‌ഒയുടെ കണക്ക്.

അന്തരീക്ഷ മലിനീകരണവും കെട്ടിടങ്ങളുടെ ഉള്ളിലെ മലിനീകരണവും ഇന്ത്യയെ വലയ്ക്കുന്ന മുഖ്യപ്രശ്‌നങ്ങളാണ്. രാജ്യത്തെ മറ്റ് ചെറുനഗരങ്ങളും ഡല്‍ഹിയിലേതിന് സമാനമായ മലിനീകരണമുള്ളവയാണ്. 17 ദശലക്ഷം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഡല്‍ഹിയില്‍ മലിനീകരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us