തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിഴിഞ്ഞത്തിനും കോഴിക്കോടിനുമിടയിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിർദേശം നൽകി. 2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നാണ് വിവരം.
തെക്ക് ന്യൂനമർദം രൂപപ്പെടുകയും പടിഞ്ഞാറൻ ദിശയിൽ ലക്ഷദ്വീപിനു സമീപത്തേക്കു നീങ്ങി ശക്തിപ്പെടുകയും ചെയ്യാനിടയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗം അമ്പതു കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.