ശരണ്യയ്ക്ക് വീണ്ടും ട്യൂമര്‍; പ്രാര്‍ഥിക്കണമെന്ന് താരം

ട്യൂമര്‍ വന്ന് അതിനെ അതിജീവിച്ച്‌ തിരിച്ചെത്തിയതാണ് സീരിയല്‍ നടി ശരണ്യ. ഇപ്പോള്‍ വീണ്ടും ശരണ്യയ്ക്ക് ട്യൂമര്‍ വില്ലനായിരിക്കുകയാണ്. തലയിലാണ് ട്യൂമര്‍ വന്നതെന്ന് ശരണ്യ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ശരണ്യയുടെ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. നേരത്തെ വന്ന ട്യൂമര്‍ രണ്ട് ഘട്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളില്‍ അഭിനയിക്കുന്ന ശരണ്യ ഛോട്ടാ മുംബൈ, തലപ്പാവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Read More

കശ്മീരില്‍ സംഘര്‍ഷം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ സംഘര്‍ഷത്തെതുടര്‍ന്ന് സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു.29 ദിവസമായി കര്‍ഫ്യൂ തുടരുന്ന ചെനാബ് താഴ്വരയിലും പിര്‍ പഞ്ചാല്‍ പ്രവിശ്യയിലുമാണ് പ്രതിഷേധക്കാരും സൈന്യവും ഏറ്റുമുട്ടിയത്.  

Read More

ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഡാരെന്‍ സമി രാജിവച്ചു

വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഡാരെന്‍ സമി രാജിവച്ചു. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദേശം അനുസരിച്ചാണ് രാജിയെന്ന് വീഡിയോ സന്ദേശത്തില്‍ സമി വ്യക്തമാക്കി. എന്നാല്‍ ട്വന്റി-20, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിക്കല്‍ ഉടനെയില്ലെന്നും സമി പറഞ്ഞു.

Read More

സ്വാതന്ത്ര്യ ദിന അവധിക്കായുള്ള അഞ്ച് സ്പെഷൽ ബസുകളുടെ സമയവും റൂട്ടും കേരള ആർടിസി പ്രഖ്യാപിച്ചു.

ബെംഗളൂരു : സ്വാതന്ത്ര്യ ദിന അവധിക്ക് കേരളത്തിലേക്കുള്ള സ്പെഷൽ ബസുകളുടെ കൂട്ടും സമയവും പ്രഖ്യാപിച്ചു.കോഴിക്കോട്ടേക്ക്  രണ്ട് സർവീസും കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി എന്നിവിടങ്ങളിലേക്കും ഓരോരോ സർവ്വീസുമാണ് കേരള ആർ ടീ സി പ്രഖ്യാപിച്ചത്. എല്ലാ സ്പെഷൽ ബസുകളും മൈസൂർ റോഡിലേ സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നാണ് പുറപ്പെടുന്നത്. ആഗസ്റ്റ് 12 ന് ആണ് എല്ലാ ബസുകളും പുറപ്പെടുന്നത്. ബസ് പുറപ്പെടുന്ന സമയവും റൂട്ടും: രാത്രി 8.30 : തലശ്ശേരി സൂപ്പർഫാസ്റ്റ് (മൈസൂ രു, വിരാജ് പേട്ട് വഴി) രാത്രി 8.30 : കോഴിക്കോട് സൂപ്പർഫാസ്റ്റ് (മൈസുരു,…

Read More

ട്രക്ക് സമരം;പാലക്കാട് വരെ ഇന്ധനം മുടങ്ങും.

കൊച്ചി: രണ്ടാം ദിവസവും ഇരുമ്പനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റില്‍ നിന്നും ലോഡ് എടുക്കുന്നതില്‍ നിന്നും ട്രക്ക് ഉടമകളും തൊഴിലാളികളും വിട്ടു നിന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്ധന നീക്കം നിലച്ചു. മൂന്ന് എണ്ണക്കമ്പനികളിലും ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറുകള്‍ സമരം ചെയ്യുകയാണ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 10 ജില്ലകള്‍ ഇന്ധനക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. വിമാന ഇന്ധനനീക്കവും നിലച്ചു. അതേസമയം, സര്‍ക്കാര്‍ ഇടപെടല്‍ ഇതുവരെയുണ്ടായിട്ടില്ല. പുതിയ ടെണ്ടര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ട്രക്ക് ഉടമകളും തൊഴിലാളികളും ബഹിഷ്‌കരണസമരം നടത്തുന്നത്. ദിവസേന അറുനൂറിലധികം ലോഡുകളാണ് പ്ലാന്റില്‍ നിന്നും…

Read More

ലാൽബാഗിൽ സ്വാതന്ത്ര്യ ദിന പുഷ്പമേള ഇന്നു മുതൽ..

ബെംഗളുരു: ലാൽ ബാഗിലെ  സ്വാതന്ത്ര്യ ദിന പുഷ്പമേളക്ക് ഇന്ന് തുടക്കം. പുഷ്പമേള 15 വരെ നീളും. ഇപ്രാവശ്യം നാലു ലക്ഷം റോസാ പൂക്കൾ കൊണ്ട് പാർലമെന്റ് മന്ദിരത്തിന്റെ മാതൃക അണിയിച്ചൊരുക്കുന്നുണ്ട്, അതായിരിക്കും ഏറ്റവും വലിയ ആകർഷണം. മൈസൂർ ഹോർട്ടി കൾചറൽ സൊസൈറ്റിയാണ് സംഘാടകർ.

Read More

വർണാഭമായി ഒളിമ്പിക്സ് കൊടിയേറി; ഇനി ലോകം സാമ്പ താളത്തിൽ

റിയോ ഡി ജനീറോ: മാറക്കാനയില്‍ ലോകം മിഴി തുറന്നു. ഇനി എല്ലാ കണ്ണും റിയോയിലേക്ക്. ട്രാക്കിലും ഫീല്‍ഡിലും പുതിയ ചരിത്രഗാഥകള്‍ രചിക്കപ്പെടാന്‍ ഇനി നിമിഷങ്ങള്‍ ബാക്കി. ബ്രസീലിന്റെ വിഖ്യാത മാരത്തണ്‍ താരം വാണ്ടര്‍ലീ ലെമ തിരി തെളിയിച്ചതോടെ ഔദ്യോഗികമായി മുപ്പത്തിയൊമ്പതാമത് ഒളിമ്പിക്‌സിന് തുടക്കമായി. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഒളിമ്പിക്സിനെത്തുന്ന ഭാരതം മികച്ച പ്രതീക്ഷയിലാണ്. 118 താരങ്ങളടങ്ങിയ നിരയില്‍ മെഡല്‍ പ്രതീക്ഷയുള്ള ഒട്ടേറെപ്പേരുണ്ട്. ബ്രസീലിയന്‍ ഗായകന്‍ പൗളിഞ്ഞോ ഡാ വിയോള ദേശീയ ഗീതം അവതരിപ്പിച്ചതോടെ മാറക്കാനയില്‍ ആവേശമുയര്‍ന്നു. വര്‍ണം വാരിച്ചൊരിഞ്ഞ് ത്രീ ഡിയില്‍ വിരിഞ്ഞ സാംബാ…

Read More

നേര്‍കാഴ്ച

                                                വാര്‍ത്താ മാധ്യമങ്ങളും സാഹിത്യ ലോകവും പുരോഗമന മതേതരവാദികള്‍ എന്ന് അവകാശപ്പെടുന്നവരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാം ചേര്‍ന്ന് ഇന്ന് ഒരു പ്രസ്ഥാനമായിരിക്കുകയാണ്. ആന്റി ബി ജെ പി പ്രസ്ഥാനം. അവര്‍ക്ക്  ബി ജെ പ്പി യെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ട മാത്രമേ ഉള്ളൂ.  പരസ്പരം സഹകരിക്കാനും സഹായിക്കാനും ഒന്നും അവരുടെ ആദര്‍ശം തടസ്സമല്ല, കാരണം മാര്‍ഗം അല്ല, ലക്ഷ്യമാണ് അവര്‍ക്ക് പ്രധാനം. .  ഇങ്ങു കേരളം മുതല്‍ അങ്ങ് ഡല്‍ഹി വരെ ഉള്ള മീഡിയാകളില്‍ ബി ജെ പ്പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന…

Read More

വിജയ് റുപാനി പുതിയ ഗുജറാത്ത് മുഖ്യമന്ത്രി. നിതിൻ പട്ടേൽ ഉപമുഖ്യമന്ത്രിയാകും

അഹമ്മദാബാദ്: ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയ് രുപാനി ചുമതലയേല്‍ക്കും. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് നടന്ന എംഎല്‍എമാരുടെ യോഗമാണ് വിജയ് രുപാനിയെ ആനന്ദിബെന്‍ പട്ടേലിനു പകരക്കാരനായി തെരഞ്ഞെടുത്തത്. നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും. യോഗത്തില്‍ അമിത് ഷായുടെ പിന്തുണയാണ് രുപാനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ് രുപാനി. ആര്‍എസ്എസ് പശ്ചാത്തലവും രൂപാനിക്ക് അനുകൂല ഘടകമായി. തിങ്കളാഴ്ചയാണ് ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചത്. തനിക്ക് 75 വയസായെന്നും യുവനേതാക്കള്‍ക്കായി സ്ഥാനമൊഴിയുകയാണെന്നുമാണു രാജിസന്നദ്ധത അറിയിച്ചുകൊണ്ട് ആനന്ദിബെന്‍ പറഞ്ഞത്.

Read More

അസാമിൽ ഭീകരാക്രമണം; കൊക്രജാറിൽ നടന്ന ഭീകരാക്രമണത്തിൽ 12 പേർ മരിച്ചു. ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു.

ഇന്ന് രാവിലെ പതിനൊന്നു മണിക്കുണ്ടായ ഭീകരാക്രമണത്തിൽ 13 മരണം.18 പേർക്ക് പരിക്ക്. ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു. അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിച്ചു. കൂടുതൽ അർദ്ധസൈനിക വിഭാഗത്തെ ആസാമിലേക്ക് അയക്കുന്നു.

Read More
Click Here to Follow Us