സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി, മാനഭംഗത്തിന് വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം തടവ് നിലനിര്‍ത്തി. ട്രെയിനില്‍നിന്നു സൗമ്യയെ തള്ളിയിട്ടെന്നതിനു സാക്ഷിമൊഴിയില്ലെന്നു കണ്ടെത്തിയാണ് വധശിക്ഷ റദ്ദാക്കിയത്. സൗമ്യവധക്കേസില്‍ തൃശൂര്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ ചോദ്യം ചെയ്താണ് പ്രതി ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്.
Read MoreYear: 2016
ട്രെയിനുകൾ കൂട്ടിയിടിച്ച് പാകിസ്ഥാനിൽ ആറ് മരണം.
ഇസ്ലാമാബാദ് :പാകിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ആറ് മരണം.150 ഓളം പേർക്ക് പരിക്കേറ്റു.ബുച്ച് റെയിൽവേ സ്റ്റേഷനു സമീപം വ്യാഴാഴ്ച പുലർച്ചെ ആണ് അപകടം നടന്നത്.പെഷാവാർ-കറാച്ചി അവാമി എക്സ്പ്രസ്സ് ചരക്ക് തീവണ്ടിയുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ നാലു ബോഗികൾ മറിഞ്ഞു.പെരുന്നാൽ അവധി മൂലം രക്ഷാ പ്രവർത്തനം വൈകി.പരിക്കേറ്റ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്.
Read Moreസൗമ്യ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും
സൗമ്യ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ, ട്രെയിന്‍ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ നാലുദിവസത്തിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ നല്‍കി. വധശിക്ഷ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീകോടതിയുടെ മൂന്നംഗബെഞ്ച് ഇന്ന് വിധിപറയുന്നത്.സൗമ്യയുടേത് അപകട മരണമാണെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ വാദം.
Read Moreകാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേതിച്ചു ഇന്നു റയില്‍ ബന്ദ്
കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേതിച്ചു ഇന്നു റയില്‍ ബന്ദ്. ട്രെയിനുകള്‍ വൈകിയോടാനാണു സാധ്യത. കാവേരി സംയുക്ത സമരസമിതിയാണു റെയില്‍ ബന്ദിനു നേതൃത്വം നല്‍കുന്നത്. തലസ്ഥാനമായ ബെംഗളൂരുവില്‍ ഉള്‍പ്പടെ ട്രെയിനുകള്‍ തടയുംറെയില്‍വെ സ്റ്റേഷനുകളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. കെഎസ്‌ആര്‍ടിസി ബംഗളുരുവിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചിട്ടില്ലസുരക്ഷ ഉറപ്പായാല്‍ മാത്രം സര്‍വീസ് പുനരാരംഭിച്ചാല്‍ മതിയെന്നാണു കെഎസ്‌ആര്‍ടിസിയുടെ നിലപാട്. ഓണാവധിക്കു നാട്ടില്‍പ്പോയ മലയാളികളുടെ മടക്കയാത്ര ഇപ്പോഴും പ്രതിസന്ധിയിലാണ്.
Read Moreറിലയൻസ് കമ്മ്യൂണിക്കേഷനും എയർസെല്ലും കൈകോർക്കുന്നു
ന്യൂഡൽഹി : ടെലികോം രംഗത്തെ പ്രമുഖരായ അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള റിലയൻസ് കമ്മ്യൂണിക്കേഷനും മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷന്റെ ഉടമസ്ഥതയിൽ ഉള്ള എയർസെല്ലും ലയിക്കുന്നു.രണ്ടു കമ്പനികളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഈ തീരുമാനം വെളിപ്പെടുത്തിയത്.ഇരുകൂട്ടർക്കും തുല്യ പങ്കാളിത്തമുള്ളതായിരിക്കും പുതിയ കമ്പനി. 65,000 കോടി രൂപയാണ് ആസ്തി കണക്കാക്കപ്പെടുന്നത്.രണ്ടു കമ്പനികൾക്കും 50 ശതമാനം വീതം പ്രാധാന്യമുണ്ടായിരിക്കും.അനിൽ അംബാനിയുടെ സഹോദരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചതിനു തൊട്ടു പിന്നാലെയാണ് ടെലികോം മേഖലയിൽ ചലനം സൃഷ്ടിക്കുന്ന ഈ വാർത്ത പുറത്തുവിട്ടത്.നിലവിൽ ഇന്ത്യയിലെ നാലാമത്തെ വലിയ ടെലികോം കമ്പനിയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ.എയർസെൽ അഞ്ചാം സ്ഥാനത്തുമാണ്.ഇവർ കൈകോർക്കുന്നതിൽ…
Read Moreവാഹനാപകടത്തിൽ ബിജെപിയുടെ യുവ കൗൺസിലറും പിതാവും മരിച്ചു.
കൊല്ലം : കൊല്ലം കോർപറേഷനിലെ കൗൺസിലറും ബി ജെ പിയുടെ കേരളത്തിലെ ഭാവി പ്രതീക്ഷയുമായിരുന്ന കോകില എസ് കുമാർ (23) ഇന്നലെ രാത്രി നടന്ന സ്കൂട്ടറപകടത്തിൽ മരിച്ചു. അപകടത്തിൽ ഗുരുതതാവസ്ഥയിലായിരുന്ന പിതാവ് സുനിൽ കുമർ (53)ഇന്ന് രാവിലെ ആശുപത്രിയിൽ മരിച്ചു . കൊല്ലം കോർപറേഷനിലെ തേവള്ളി ഡിവിഷനിലെ മെമ്പറായിരുന്നു കോകില എസ് കുമാർ.
Read Moreവാമനജയന്തിയുടെ അടുത്ത ദിവസം തിരുവോണം ആശംസിച്ച് അമിത്ഷാ ; വിവാദമാക്കിയവർക്ക് ഉത്തരമില്ല.
ന്യൂ ഡെൽഹി : ഇന്നലെത്തെ ദിവസം വാമന ജയന്തിയായിരുന്നു കേരളത്തിന് പുറത്തുള്ള പല സ്ഥലങ്ങളിലും അതൊരു ആഘോഷവുമാണ്, മഹാവിഷ്ണുവിന്റെ അവതാരത്തിന്റെ ജനനം പലരും വലിയ രീതിയിൽ ആഘോഷിക്കുന്നു പല വിഷ്ണു / കൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേകം പൂജകളും നടക്കാറുണ്ട്. കേരളത്തിലെ ഏക വാമന ക്ഷേത്രമായ തൃക്കാക്കരയിൽ ഇന്നലെയായിരുന്നു വിശേഷ ദിവസവും ഉൽസവവും ഹിന്ദുസമൂഹത്തിന് വിശേഷമായ ഒരു ദിവസത്തിന് ആശംസ നൽകിയ അമിത് ഷായെ ഇന്നലെ മുഴുവൻ മലയാളികൾ ട്രോളുകയായിരുന്നു. “മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനൻ ,എല്ലാ ദേശവാസികൾക്കും വാമന ജയന്തി ആശംസകൾ” എന്നായിരുന്നു അദ്ദേഹത്തിന്റെ…
Read Moreനഗരം സമാധാനത്തിലേക്കുണർന്നു ; എവിടെയും അക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ല.16 സ്ഥലങ്ങളിലെ കർഫ്യൂ തുടരുന്നു.
ബെംഗളൂരു : രണ്ട് ദിവസം മുൻപത്തെ അക്രമണങ്ങൾക്ക് ശേഷം നഗരം സാധാരണ നിലയിലേക്ക് തിരിച്ചു വന്നു, ഇന്നലെ ഒരു ചെറിയ ശതമാനം ബി എം ടി സി ബസുകൾ സർവ്വീസ് നടത്തി.ഇതുവരെ എവിടെയും അക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ല. സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ഇല്ല ,ചില സ്കൂളുകൾ സ്വന്തം നിലയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കർഫ്യു തുടരുന്നതായി ആഭ്യന്തര മന്ത്രി ഇന്നലെ രാത്രി പ്രഖ്യാപിച്ചു.
Read More32 കെ എസ് ആർ ടി സി ബസുകൾ പോലീസ് അകമ്പടിയോടെ നാട്ടിലേക്ക് യാത്ര തിരിച്ചു.
ബെംഗളൂരു: ഇന്ന് രാത്രി 32 കെ എസ് ആർ ടി സി ബസുകൾ കർണാടക പോലീസിന്റെ അകമ്പടിയോടെ കേരളത്തിലേക്ക് യാത്ര തിരിച്ചു.കേരള അതിർത്തി വരെ കർണാടക പോലീസ് തുടരുകയും അതിന് ശേഷം കേരള പോലീസിന്റെ അകമ്പടിയിലായിരിക്കും ബസുകൾ യാത്ര ചെയ്യുന്നത്. ഇതിനിടയിൽ നാളെ കുത്തിയിരിക്കൽ സമരം നടത്തുമെന്ന് കന്നഡ അനുകൂല സംഘടനകൾ അറിയിച്ചു അതിന് അടുത്ത ദിവസം തീവണ്ടി സമരവും തീരുമാനിച്ചിട്ടുണ്ട്. കേസ് സുപ്രീം കോടതി പരിഗണിക്കുന്ന 20 വരെ ഏതെങ്കിലും രീതിയിൽ സമരം തുടരാണ് സംഘടനകളുടെ തീരുമാനം
Read Moreഉത്തരേന്ത്യയിലെ വാമനജയന്തി മലയാളികള്‍ക്കും ആശംസിച്ച് ബി ജെ പി അധ്യക്ഷന്റെ ഫേസ്ബുക്ക് പോസ്റ്റ് ;വിവാദമാകുന്നു.
മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച് ബിജെപി ദേശീയ അധ്യക്ഷന്റെ ഫേസ് ബുക്ക് പോസ്റ്റ്. മഹാബലിയെ വാമനന്‍ ചവിട്ടി താഴ്ത്തുന്ന ചിത്രത്തോടെയാണ് അമിത്ഷാ ആശംസ അര്‍പ്പിച്ചിരിക്കുന്നത്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അമിത്ഷാ വാമനജയന്തി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. വാമന ജയന്തി ആശംസകളല്ലാതെ ഓണാശംസ നേര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മഹാബലിയുടെ തിരിച്ചുവരവല്ല, മറിച്ച് മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ തിരിച്ചുവരവാണ് ആഘോഷിക്കേണ്ടതെന്ന ചില ഹൈന്ദവ സംഘടനകളുടെയും നേതാക്കളുടെയും നിലപാട് നേരത്തെ വിവാദമായിരുന്നു. ഓണത്തെക്കുറിച്ച് പ്രത്യേക ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ പതിപ്പിലും വാമനന്റെ ചിത്രമായിരുന്നു മുഖചിത്രമായി ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ശരിവെയ്ക്കുന്ന…
Read More