ബെംഗളൂരു: ആര്‍.എസ്.എസിനെ നിരോധിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന എതൊരു സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ആര്‍.എസ്.എസ് നിരോധനത്തെക്കുറിച്ച് പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. സദാചാര പോലീസിങ് നടത്തുന്ന സംഘടന ഏതാണെങ്കില്‍ നിരോധിക്കാൻ തങ്ങള്‍ക്ക് ഒരു മടിയുമില്ല. അത് ആര്‍.എസ്.എസോ ബജ്‌റംഗ്ദളോ മറ്റേത് വര്‍ഗീയ സംഘടനയാണെങ്കില്‍ അങ്ങനെത്തന്നെയാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു. മുൻ ബി.ജെ.പി…
Read MoreTag: karnataka
മുഖ്യമന്ത്രി സിദ്ധരാമയ്യ 24 ഹിന്ദുക്കളെ കൊന്നു എന്ന് പരാമർശം, എംഎൽഎക്കെതിരെ കേസ്
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മുൻ ഭരണകാലത്ത് 24 ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയ്ക്കെതിരെ പോലീസ് കേസെടുത്തു. ബെൽത്തങ്ങാടിയിൽ നടന്ന വിജയാഘോഷത്തിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. വീഡിയോയിൽ മുൻ ഹിന്ദുത്വ നേതാക്കളെ വിമർശിക്കുകയും അവർക്ക് അനുകൂലമായി പ്രചാരണം നടത്തുകയും ചെയ്തു എന്നും പറയുന്നത് കേൾക്കാം. ’24 ഹിന്ദു പ്രവർത്തകരെ കൊലപ്പെടുത്തിയ സിദ്ധരാമയ്യക്ക് വേണ്ടിയാണ് നിങ്ങൾ വോട്ട് തേടിയത്’ എന്നാണ് പൂഞ്ച തന്റെ പ്രസംഗത്തിൽ പറഞ്ഞതെന്നാണ് ആരോപണം. വനിതാ കെ.എ പ്രവർത്തക നമിത…
Read Moreഹിജാബ് നിരോധനം നീക്കാൻ ഒരുങ്ങി കോൺഗ്രസ് സർക്കാർ
ബെംഗളൂരു : ബി.ജെ.പി സർക്കാർ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം നീക്കം ചെയ്യാൻ ഒരുങ്ങി കോൺഗ്രസ് സർക്കാർ. മന്ത്രിസഭ വികസനം പൂർത്തിയായശേഷം ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് സർക്കാർ നീങ്ങും. ഒരാഴ്ചക്കകം മന്ത്രിസഭ വികസനവും വകുപ്പു വിഭജനവും പൂർത്തിയാവുമെന്നാണ് വിവരം. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടതാണ് ഹിജാബ് നിരോധനം നീക്കൽ. ഇതടക്കം വർഗീയ വിഭജന ലക്ഷ്യത്തോടെ ബി.ജെ.പി സർക്കാറിന്റെ കാലത്ത് കൊണ്ടുവന്ന എല്ലാ നിയമങ്ങളും ഉത്തരവുകളും പിൻവലിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് മുസ്ലിം വിദ്യാർഥിനികൾ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ഭിന്നവിധി…
Read Moreമന്ത്രിസഭാ വികസനം ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ
ബെംഗളൂരു: മന്ത്രിസഭാ വികസനം, വകുപ്പു വിഭജനം എന്നിവ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും ഡൽഹിയിലെത്തി. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ഇരുവരും ഇന്നു ചര്‍ച്ച നടത്തും. ഇരു നേതാക്കളും വെവ്വേറെയാണ് ഡല്‍ഹിക്കു പോയത്. മേയ് 20ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പുകള്‍ വിഭജിച്ചു നൽകിയിട്ടില്ല. മന്ത്രിസ്ഥാനത്തിനായി വിവിധ സമുദായങ്ങള്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്.
Read Moreമുൻ സർക്കാരിന്റെ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി
ബെംഗളൂരു: ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സര്‍ക്കാറിന്റെ മുഴുവൻ പദ്ധതികളും നിര്‍ത്തിവെച്ച് പരിശോധിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുൻ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. ബിജെപി അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് സിഎംഒ അറിയിച്ചു.…
Read Moreവനിത എംഎൽഎയുടെ വസ്ത്രധാരണത്തിനെതിരെ വിമർശനം
ബെംഗളൂരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എയായ നയന മോട്ടമ്മയുടെ പ്രകോപനപരമായ വസ്ത്രധാരണത്തിനെതിരെ സൈബര്‍ ആക്രമണം. കര്‍ണാടകയിലെ മുടിഗെരെ (പട്ടികജാതി-സംവരണ) മണ്ഡലത്തില്‍ നിന്ന് ജയിച്ച നയന മോട്ടമ്മയുടെ ശരീരപ്രദര്‍ശനം നടത്തുന്ന വസ്ത്രധാരണത്തിനെതിരെയാണ് വലിയ രീതിയിൽ ഉള്ള വിമര്‍ശനങ്ങൾ ആണ് ഉയർന്നു വരുന്നത്. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അടുത്ത അനുയായി കൂടിയാണ് നയന മോട്ടമ്മ. ഇവരുടെ പ്രകോപനപരമായ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ തന്‍റെ വസ്ത്രധാരണരീതിയെ അനുകൂലിച്ച് നയന മോട്ടമ്മ രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ ജീവിതത്തെയും വ്യക്തിജീവിതത്തെയും രണ്ടായി കാണണമെന്നാണ് നയനയുടെ വാദം. നയനയുടെ തന്നെ സോഷ്യല്‍…
Read Moreനഗരത്തിൽ കുത്തൊഴുക്കിൽ അകപ്പെട്ട് 27 കാരൻ മരിച്ചു
ബെംഗളൂരു : സംസ്ഥാത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ, കനാലിലെ കുത്തൊഴുക്കില്‍ അകപ്പെട്ട 27കാരന്‍റെ മൃതദേഹം കണ്ടെടുത്തു. ആഴം അളക്കാന്‍ കനാലില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് കെപി അഗ്രഹാര സ്വദേശിയായ ലോകേഷ്, വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ബട്ടരായൻപുരിന് സമീപത്ത് വച്ചാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. നിയമസഭ മന്ദിരത്തിന് സമീപത്തെ അണ്ടര്‍പാസില്‍, സഞ്ചരിക്കുന്ന കാര്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട് ഇന്നലെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെയാണ് ഈ സംഭവം. ലോകേഷിന്‍റെ മൃതദേഹം തിങ്കളാഴ്‌ച പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കെപി അഗ്രഹാര പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreനോ സീറോ ട്രാഫിക് പ്രോട്ടോകോൾ, മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മെട്രോവാസികൾ
ബെംഗളൂരു: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുള്ള ‘സീറോ ട്രാഫിക്’ പ്രോട്ടോക്കോൾ തടയാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി വസതിയിൽ നിന്ന് പൊതുവിധി സൗധയിലേക്കു പോകുമ്പോഴും തിരിച്ചു വരുന്നതിനിടയിൽ പങ്കെടുക്കുന്ന പരിപാടികൾക്കെല്ലാം പോകുന്നതിനു മുമ്പ് സിറോ ട്രാഫിക് പ്രോക്കോൾ പാലിക്കാറുണ്ട് . നഗരം സ്തംഭിപ്പിച്ചാണ് പത്തോളം അകമ്പടി വാഹനങ്ങൾ കടന്നു പോകാറ് . മുഖ്യമന്ത്രിയുടെ വാഹനം വരുന്നതിനു 10 മിനിറ്റ് മുമ്പ് മറ്റു വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതാണ് രീതി . കാൽനട യാത്രയും സൈക്കിൾ യാത്രയും വരെ ഈ പ്രോട്ടോക്കോൾ പറഞ്ഞു…
Read Moreനിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകർ
ബെംഗളൂരു: കര്‍ണാടക നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആദ്യ സമ്മേളനത്തിന് മുന്നോടിയായി ശുദ്ധീകരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു ബക്കറ്റില്‍ ഗോ മൂത്രം നിറച്ച് അതില്‍ ഇല മുക്കി നിയമസഭയ്ക്ക് ചുറ്റും തളിക്കുകയായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ നിയമസഭയെ ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. ബുധനാഴ്ചവരെയാണ് സമ്മേളനം.…
Read Moreതോറ്റെങ്കിലും ഷെട്ടാർ മന്ത്രിസഭയിൽ എത്തിയേക്കുമെന്ന് സൂചന
ബെംഗളൂരു: മുഖ്യന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും നിശ്ചയിച്ചെങ്കിലും ഇനിയും കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി മന്ത്രിസഭാ വികസനവും വകുപ്പുകളുടെ വീതംവെപ്പുമാണ്. 23പേര്‍ കൂടി മന്ത്രിമാരായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ഈ ആഴ്ച അവസാനത്തോടെ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവരം. 34 മന്ത്രിസ്ഥാനങ്ങളുള്ള സര്‍ക്കാറില്‍ സീനിയോറിറ്റിക്കു പുറമെ ലിംഗായത്ത്, വൊക്കലിഗ, ദലിത്, ബ്രാഹ്മണ, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും മേഖലാ പ്രാതിനിധ്യവും കൂടി പരിഗണിച്ചാണ് മന്ത്രിമാരെ നിശ്ചയിക്കുക. ഷെട്ടാര്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി വഴങ്ങിയെങ്കിലും അദ്ദേഹത്തെ എം.എല്‍.സിയാക്കി നാമനിര്‍ദ്ദേശം ചെയ്തു സര്‍ക്കാറിന്റെ ഭാഗമാക്കാനാണ് സാധ്യത. ലിംഗായത്ത് വിഭാഗത്തില്‍നിന്ന്…
Read More