ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണ നവവരൻ മുങ്ങി മരിച്ചു.

കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ, കുറ്റ്യാടിപ്പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്ച മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്‍റെ വിവാഹം.

Read More

ബിബിഎംപി ട്രക്ക് ഇടിച്ച് വയോധികൻ മരിച്ചു

ബെംഗളൂരു: അമിതവേഗതയിലെത്തിയ ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിൽ ഇടിച്ച് 60 കാരനായ കർഷകൻ മരിച്ചു. യെലഹങ്ക സ്വദേശി രാമയ്യ എസ് ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഹെബ്ബാളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബിബിഎംപി മാലിന്യ ട്രക്ക് ഇടിച്ച് 14 വയസുകാരി മരിച്ചിരുന്നു. ഉച്ചയോടെ കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ രാമയ്യ സാമ്പിഗെഹള്ളിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായതെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇതിനിടെ അമിതവേഗതയിൽ ദൊഡ്ഡബല്ലാപുര റോഡിലേക്ക് പോവുകയായിരുന്ന ട്രക്ക് ഇയാളുടെ ബൈക്കിൽ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വായുവിലേക്ക് തെറിച്ചുവീണ രാമയ്യ ട്രക്കിന്റെ പിൻ ചക്രത്തിനടിയിലായി. സംഭവം…

Read More

പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായിരുന്ന ബപ്പി ലാഹിരി അന്തരിച്ചു.

പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായിരുന്ന ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചാണ് മരണം. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡില്‍ നിരവധി ഹിറ്റ് ​ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. അവയില്‍ പലതും ആലപിച്ചു. ഇന്ത്യന്‍ സിനിമയില്‍ ഡിസ്കോ സം​ഗീതത്തെ ജനപ്രിയമാക്കിയത് അദ്ദേഹമാണ്. 2020 ചിത്രം ഭാ​ഗിയിലാണ് അദ്ദേഹത്തിന്‍റെ അവസാന ​ഗാനം. ഒരു മാസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ആരോ​ഗ്യം വീണ്ടും മോശമാവുകയായിരുന്നു. പരിശോധനയ്ക്കായി ഒരു ഡോക്ടറെ വീട്ടിലെത്തിച്ച കുടുംബം പിന്നാലെ വീണ്ടും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പല…

Read More

എ.എസ്.ഐ. തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

കുശാൽനഗർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എ.എസ്.ഐ.) തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. രണ്ടാഴ്ചയായി കാണാതായ കുശാൽനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സുരേഷിന്റെ മൃതദേഹമാണ് കൊനനുർ തടാകത്തിതടാകത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. കൊനനുർ സ്വദേശിയായ സുരേഷ് കുശാൽനഗറിലെ സിദ്ധയ്യ ലേഔട്ടിലെ വാടകവീട്ടിലായിരുന്നു താമസം. രണ്ടുദിവസത്തിനകം തിരിച്ചുവരാമെന്ന് സഹപ്രവർത്തകരോടുപറഞ്ഞ് ജനുവരി 20-നാണ് സുരേഷ് കുശാൽനഗറിൽനിന്ന് പോയത്. ഇദ്ദേഹത്തതിന്റെ വീടും പൂട്ടിയനിലയിലായിരുന്നു. എന്നാൽ അന്നുരാത്രി തന്നെ ബെംഗളൂരുവിലുള്ള ഭാര്യയും മകളുമായി സുരേഷ് വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു ഇതിനുശേഷമാണ് സുരേഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായത്. ഇതേത്തുടർന്നാണ് സുരേഷിനെ കാണാനില്ലെന്ന് പരാതിപ്പെട്ട്…

Read More

നിയന്ത്രണം വിട്ട കാർ കനാലിൽവീണ് യുവതിമരിച്ചു

ബെംഗളൂരു : ശിവമൊഗയിൽ കാർ നിയന്ത്രണം വിട്ട് ഗജനുർ തുംഗ ലെഫ്റ്റ് ബാങ്ക് കനാലിൽവീണ് യുവതിമരിച്ചു. ശിവമൊഗ സ്വദേശി ചേതൻ കുമാറിന്റെ ഭാര്യ സുഷമ (35) ആണ് മരിച്ചത്. റോഡിൽ പാമ്പിനെക്കണ്ട് ഭർത്താവ് ചേതൻകുമാർ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് കാർ കനാലിലേക്ക് വീണതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

Read More

ഡി.സി.പി.അനുചേതിൻ്റെ പിതാവും മുൻ ഐ.ജി.യുമായ നാരായൺ ഗൗഡ അന്തരിച്ചു.

ബെംഗളൂരു: സെൻട്രൽ ഡി.സി.പി എം.എൻ.അനുചേത് ഐ.പി.എസിൻ്റെ പിതാവും മുൻ ഐ.ജി.യുമായ നാരായൺ ഗൗഡ (70) ഇന്നലെ രാത്രി 11.30 ന് എം.എസ്.രാമയ്യ ആശുപത്രിയിൽ വെച്ച് ആരോഗ്യപ്രശ്നങ്ങൾ മൂലം മരണമടഞ്ഞു. ഇന്ന് രാവിലെ 11 മണി വരെ അശ്വത് നഗറിലെ സ്വവസതിയിൽ ഭൗതിക ശരീരം പൊതുദർശനത്തിനു വെക്കും തുടർന്ന് , ശേഷം സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കോലാർ ജില്ലയിലെ ശ്രീനിവാസപുര പോലീസ് സ്റ്റേഷൻ പരിധിയിലെ മസ്തനഹള്ളിയിൽ നടക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വ്യക്തി: അനിൽകുമാർ, പോലീസ് ഇൻസ്പെക്ടർ, സദാശിവനഗർ പോലീസ് സ്റ്റേഷൻ. 9480801127.

Read More

തമിഴ്‌നാട്ടിൽ 5 വയസ്സുകാരനെ ഉന്തുവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചെന്നൈ: വില്ലുപുരം-ചെന്നൈ ഹൈവേയ്‌ക്ക് സമീപം റോഡരികിലെ ഫുഡ് ഉന്തുവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ച് വയസുകാരനെ ഇനിയും തിരിച്ചറിയാനായിട്ടില്ല. നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ പട്ടിണി മൂലമോ നിർജ്ജലീകരണം മൂലമോ മരണം സംഭവിക്കില്ലെന്നാണ് വില്ലുപുരം വെസ്റ്റ് പോലീസ് പറയുന്നത്. കഴിഞ്ഞയാഴ്ച ഡിസംബർ 15നാണ് കുട്ടിയെ ഉന്തുവണ്ടിയിൽ തുണിക്കഷണത്തിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വണ്ടിയിൽ കിടന്നിരുന്ന കുട്ടിയെ നോക്കിയപ്പോഴേക്കും മരിച്ചിരുന്നുവെന്ന് വില്ലുപുരം വെസ്റ്റ് പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ പറഞ്ഞു. “അസുഖത്തെ തുടർന്ന് സ്വാഭാവിക കാരണത്താലാണ് കുട്ടി മരിച്ചത് എന്ന് ആദ്യകാല പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ വെളിപ്പെടുത്തി, കുട്ടിക്ക്…

Read More

ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് ദാരുണാന്ത്യം.

ELEPHANT DIED DUE TO TRAIN COLLISION

ചെന്നൈ: കോയമ്പത്തൂരിനടുത്ത് നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Read More

ശിവാജി നഗറിൽ മലയാളി കൊല്ലപ്പെട്ടു

ബെംഗളൂരു: ശിവാജി നഗറിൽ മലയാളി ചായക്കച്ചവടക്കാരൻ കൊല്ലപ്പെട്ടു നൽപ്പത് വർഷത്തോളമായി ശിവാജി നഗറിലെ കടകളിൽ ചായ കൊണ്ട് നടന്ന് വിറ്റിരുന്ന ഒറ്റപ്പാലം നെല്ലായ സ്വദേശി ഹംസ (62) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചായ വിൽക്കുന്നതിനിടയിൽ ശിവാജി നാഗറിലുള്ള ചിലരുമായി വാക്ക് തർക്കമുണ്ടാവുകയും ഇതിനെ തുടർന്ന് മർദ്ദനമേൽക്കുകയുമായിരുന്നു. പരിക്കേറ്റ ഹംസയെ ബോറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.  കെ.എം.സി.സി. സെക്രട്ടറി നൗഷാദ് പ്രവർത്തകരായ റഹീം, ജംഷി എന്നിവർ സംഭവസ്ഥലത്തെത്തി. പരേതൻ്റെ നാട്ടിലെ ബന്ധുക്കളെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അവർ നാളെ നഗരത്തിൽ…

Read More

പൊള്ളലേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി

ബെം​ഗളുരു; ബെല​ഗാവിയിൽ ദേഹമാസകലം പൊള്ളലേറ്റും മർദ്ദനമേറ്റും കരിമ്പിൻ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല. മന്ത്രവാദ കർമ്മങ്ങളിലുണ്ടാകുന്നതിന് സമാനമായ മുറിവുകളാണ് കുട്ടിയുടെ ദേഹത്ത് നിന്നും കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ജനനേന്ദ്രിയ ഭാ​ഗത്തടക്കം പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ വിദ​ഗ്ദ ചികിത്സ തുടരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read More