ബെംഗളൂരു: കോൺഗ്രസ് രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തകനും, സത്യസന്ധമായ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ അപൂർവ്വം ചിലരിൽ ഒരാൾ ആയിരുന്നു അന്തരിച്ച കെ.പി.സി.സി വൈസ് പ്രസിഡണ്ട് പി.ടി. തോമസ് എം.എൽ.എയെന്ന് മുഖ്യപ്രഭാഷണം നടത്തിയ സഞ്ജയ് അലക്സ് ( വൈസ് പ്രസിഡന്റ്- ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ) പുതുതലമുറയ്ക്ക് മാതൃകയും അഭിമാനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം, സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പി.ടി.തോമസ് എല്ലാവരുടെയും മനസ്സിൽ നിലകൊള്ളുമെന്ന് തന്റെ പ്രഭാഷണത്തിൽ അഡ്വക്കേറ്റ്. പ്രമോദ് നമ്പ്യാർ (ഡി. സി. സി സെക്രട്ടറി) പറഞ്ഞു. പ്രവാസി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്…
Read MoreTag: Congress
ഇന്ധന നികുതി കുറയ്ക്കില്ല; കേരളത്തിൽ സമരവുമായി കോണ്‍ഗ്രസും ബിജെപിയും
തിരുവനന്തപുരം: കേന്ദ്രത്തിന് പിന്നാലെ കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെത്തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്നും, എന്നാല്‍ കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും, അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ പറ്റില്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രം 30 രൂപയിലതികം വര്‍ദ്ധിപ്പിച്ച ശേഷമാണ് 5 രൂപയുടെ കുറവ് വരുത്തിരിക്കുന്നത്. നികുതി കുറക്കാൻ തീരുമാനിച്ചാൽ സാമൂഹിക ക്ഷേമ വകുപ്പുകൾക്ക് കൊടുക്കാൻ ഖജനാവിൽ പണം ഉണ്ടാവില്ലെന്നും സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും…
Read Moreബിജെപി സംവരണ വിരുദ്ധരാണ്: സിദ്ധരാമയ്യ
വിജയപുര: സംവരണ വിഷയത്തിൽ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ബിജെപി ഒരിക്കലും ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്നും അവർ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല എന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് എല്ലാവരേയും ഒരുപോലെ പരിഗണിക്കുകയും ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സിന്ദഗി മണ്ഡലത്തിലെ വിവിധ സമുദായങ്ങളിലെ നേതാക്കളുമായും ജനങ്ങളുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി–പട്ടികവർഗങ്ങളിലെ ചില വിഭാഗങ്ങൾ എന്നിവരുമായി അദ്ദേഹം ഇതിനകം കൂടിക്കാഴ്ച നടത്തി.
Read Moreതിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനായി കോൺഗ്രസിന്റെ കൺസൽട്ടൻസി; ആദായനികുതി പരിശോധന നടത്തി ഉദ്യോഗസ്ഥർ
ബെംഗളുരു; തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനായി കർണ്ണാടകയിൽ ആരംഭിച്ച കോൺഗ്രസിന്റെ കൺസൽട്ടൻസി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ചണ്ഡീഗഡ്, സൂറത്ത്, ബെംഗളുരു എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. കെപി സിസി അധ്യക്ഷൻ ഡികെ ശിവകുമാർ ചുമതലപ്പെടുത്തിയ ഡിസൈൻബോക്സ്ഡ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അധികൃതർ റെയ്ഡ് നടത്തിയത്. എന്നാൽ തങ്ങളുടെ സ്ഥാപനമായ ഡിസൈൻബോക്സ്ഡ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും കണക്കിൽ പെടാത്ത നിക്ഷേപങ്ങൾ അധികൃതർക്ക് കണ്ടെടുക്കുവാനായിട്ടില്ലെന്ന് സഹ സ്ഥാപകനായ…
Read Moreകോൺഗ്രസ് ദേശീയ പാർട്ടി; ആരെ മുഖ്യമന്ത്രിയാക്കിയാലും എല്ലാവരും അംഗീകരിക്കും; സിദ്ധരാമയ്യ
ബെംഗളുരു; 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകി സിദ്ധരാമയ്യ. എന്നാൽ ഇനി വരുന്ന തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും ആ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസ് ദേശീയ പാർട്ടിയാണെന്നും തങ്ങൾക്ക് കാര്യങ്ങൾ തീരുമാനിക്കാൻ ഹൈക്കമാൻഡ് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. തന്നെ ദേശീയ രാഷ്ട്രീയത്തിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നും സോണിയ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ച്ചയിൽ ഇവ ചർച്ച ചെയ്തില്ലെന്നും അറിയിച്ചു. 74 വയസായതിനാൽ ഇനി പരമാവധി 5 വർഷം കൂടി മാത്രമേ രാഷ്ട്രീയത്തിൽ ഉണ്ടാകുകയുള്ളെന്നും…
Read Moreബാങ്ക് വായ്പാതട്ടിപ്പ്: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രാഹുല്‍.
ന്യൂഡല്‍ഹി: ബാങ്ക് വായ്പാതട്ടിപ്പില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തുടരുന്ന മൗനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഭിഭാഷകയായ തന്‍റെ മകളെ സംരക്ഷിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തട്ടിപ്പ് പുറത്തു വരുന്നതിന് ഒരു മാസം മുന്‍പ് വായ്പാതട്ടിപ്പില്‍ കുറ്റാരോപിതനായ നീരവ് മോദി അരുണ്‍ ജെയ്റ്റ്ലിയുടെ മകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. നീരവ് മോദിയുമായി ബന്ധപ്പെട്ട മറ്റ് നിയമസ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ സിബിഐ എന്തുകൊണ്ടാണ് ജെയ്റ്റ്ലിയുടെ മകളുള്‍പ്പെട്ട നിയമസ്ഥാപനം റെയ്ഡ് നടത്താത്തതെന്ന രാഹുല്‍ ഗാന്ധി ചോദിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. രാഹുല്‍…
Read Moreബിജെപിയുടെ അട്ടിമറി മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസിന് വിജയം.
ഭോപ്പാല്‍: ബിജെപിയുടെ അട്ടിമറി മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസിന് വിജയം. മധ്യപ്രദേശിലെ മംഗൗളി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സീറ്റ് നിലനിറുത്തി. മംഗൗളിയിൽ കോണ്‍ഗ്രസ് സ്ഥാനാർഥി ബ്രിജേന്ദ്ര സിംഗ് യാദവ് 2,107 വോട്ടുകൾക്ക് ബിജെപിയുടെ ഭായി സാഹബ് യാദവിനെ പരാജയപ്പെടുത്തി. കോലാറസിൽ മഹേന്ദ്ര സിംഗ് യാദവ് ബിജെപിയുടെ ദേവേന്ദ്ര ജയ്നിനെതിരെ വിജയം നേടി. കോണ്‍ഗ്രസ് എംഎൽഎമാരായ മഹേന്ദ്ര സിംഗ് കലുകേദ, റാം സിംഗ് യാദവ് എന്നിവരുടെ മരണത്തെ തുടർന്നാണ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ 24നായിരുന്നു ഇരുമണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് നേതാവ്…
Read More