ബെംഗളൂരു: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് അമ്പതോളം പേരെ കബളിപ്പിച്ച പ്രതി അറസ്റ്റിൽ. കൊല്ലം ഉമയനെല്ലൂര്‍ പുതുച്ചിറ ദില്‍ഷാദ് മന്‍സിലില്‍ റിയാസ് ഷാനവാസിനെയാണ് കണ്ണമാലി പോലീസ് നഗരത്തിൽ നിന്നു അറസ്‌റ്റ് ചെയ്‌തത്. കൊച്ചി ഐ.എസ്. ഇന്‍സ്‌റ്റിറ്റ്യൂട്ടിലെയും തിരുവനന്തപുരം ഐ.പി.എം.എസ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെയും വിദ്യാര്‍ഥികളായിരുന്ന 50-ല്‍ അധികം ഉദ്യോഗാര്‍ഥികളെ പ്രതിയുടെ തിരുവനന്തപുരത്തുള്ള വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് അവരുടെ പക്കല്‍ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുക്കുകയായിരുന്നു. കൊച്ചി ഐ.എം.എസിലും തിരുവനന്തപുരം ഐ.പി.എം.എസ്. ഇന്‍സ്‌റ്റിറ്റ്യൂട്ടിലും അദ്ധ്യാപകനായ ബാലചന്ദ്രന്‍ എന്നയാളുടെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ്…
Read MoreTag: arrest
യുവതിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ
ബെംഗളൂരു: ടി.ദാസറഹള്ളി രവീന്ദ്രനഗറിൽ യുവതിയെയും 11 വയസ്സുള്ള മകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി ശേഖർ എന്ന ശേഖരപ്പയാണ്(38)അറസ്റ്റിലായത്. കോൾസെന്റർ ജീവനക്കാരിയായ നവനീതയും(33)മകൻ ശ്രുജനുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹങ്ങൾ വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. നേരത്തെ നവനീതയുടെ ഭർത്താവ് ചന്ദ്രുവിനെയാണ് പോലീസ് സംശയിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. രണ്ടുവർഷമായി ചന്ദ്രുവുമായി അകന്ന് മകനോടൊപ്പം താമസിച്ചുവരികയായിരുന്ന നവനീത ശേഖറുമായി ബന്ധം പുലർത്തിയിരുന്നു. അടുത്തിടെ നവനീത മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചു. ഇതിൽ പ്രകോപിതനായ ശേഖർ…
Read Moreസിനിമ നിർമ്മിക്കാമെന്ന് വാഗ്ദാനം; 16 കോടി തട്ടിയ കേസിൽ നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖർ അറസ്റ്റിൽ
ചെന്നൈ: സിനിമ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് 16 കോടി രൂപ തട്ടിച്ചെന്ന കേസിൽ ലിബ്ര പ്രൊഡക്‌ഷൻസ് ഉടമ രവീന്ദ്രൻ ചന്ദ്രശേഖറിനെ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്‌ദാനം ചെയ്‌ത്, വ്യാജരേഖകൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷമായിരുന്നു രവീന്ദ്രനും സീരിയൽ താരം മഹാലക്ഷ്മിയുമായുള്ള വിവാഹം.
Read Moreഡെലിവറി ജീവനക്കാരൻ ലഹരിയുമായി അറസ്റ്റിൽ
ബെംഗളൂരു:ഭക്ഷണവിതരണക്കമ്പനി ജീവനക്കാരൻ മയക്കുമരുന്നുമായി അറസ്റ്റിൽ. മംഗളൂരു സ്വദേശി അബ്ദുൾ സലാമിനെയാണ് ഗോവിന്ദരാജ് നഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 55 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. ഒന്നരലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണിതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം വിതരണം ചെയ്യുന്നതിനൊപ്പം മയക്കുമരുന്ന് കച്ചവടവും നടത്തിവരുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
Read Moreഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ
കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻക്കര ചെങ്കൽ സ്വദേശി ക്രിസ്റ്റിൽരാജിനെയാണ് പോലീസ് പിടികൂടിയത്. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയെ ആലുവ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്. ആലുവ ചാത്തൻപുറത്താണ് ബിഹാർ സ്വദേശികളുടെ മകളായ ഒമ്പതുവയസുകാരി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായത്. തൊഴിലാളികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. കുട്ടി ചികിത്സയിൽ തുടരുകയാണ്.
Read Moreകേരളത്തിൽ ഭീകരക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് അറസ്റ്റിൽ
ചെന്നൈ: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് തൃശൂർ മൊഡ്യൂൾ നേതാവ് സയീദ് നബീൽ അഹമ്മദ് അറസ്റ്റിൽ. എൻഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് എൻഐഎ പറഞ്ഞു. പാലക്കാടും തൃശൂരും വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എൻഐഎ പറയുന്നു. കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. വ്യാജരേഖകളുമായി ചെന്നൈ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് നബീൽ പിടിയിലായത്. നിരവധി ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ജൂലൈയിൽ സത്യമംഗലത്തു നിന്നും അഷ്‌റഫ് എന്നയാൾ പിടിയിലാകുന്നതോടെ കേരളത്തിൽ…
Read Moreസ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ മുക്കിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
ഭോപ്പാൽ: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ നീമുച്ചിൽ ആണ് സംഭവം. രാകേഷ് കിർ എന്ന യുവാവാണ് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യ ഉഷയെ കിണറ്റിലേക്ക് കയറിൽ കെട്ടിയിറക്കിയത്. ഇതിന്‍റെ ദൃശ്യങ്ങളും പ്രതി ചിത്രീകരിച്ചിരുന്നു. കഴുത്ത് വരെ വെള്ളത്തിൽ മുങ്ങിയ നിലയിലുള്ള സ്ത്രീയുടെ വീഡിയോയും ഇയാൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചിരുന്നു. രക്ഷക്കായി യുവതി കരയുന്നതും വീഡിയോയിൽ കാണാം. അഞ്ച് ലക്ഷം വരെ സ്ത്രീധനം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്‍റെ ഭീഷണി. വിവരമറിഞ്ഞ് പ്രദേശവാസികളെ വിളിച്ച് അന്വേഷിച്ചതിന് പിന്നാലെ കുടുംബം രാകേഷിനെതിരെ പോലീസിൽ…
Read Moreവിമാനത്തിലെ ശുചിമുറിയിൽ നിന്നു ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: ശുചിമുറിയിൽ നിന്നു ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് ഇയാൾ ബീഡി വലിച്ചത്. ഇയാളെ എയർക്രാഫ്റ്റ് നിയമപ്രകരം അറസറ്റ് ചെയ്തു. ജി. കരുണാകരൻ എന്നയാളാണു പിടിയിലായത്. കൊൽക്കത്തയിൽ നിന്നു ബെംഗളൂരുവിലേക്ക് വന്ന ഇൻഡിഗോ വിമാനത്തില്‍ ആണ് സംഭവം. വിമാനം പുറപ്പെട്ടതിനു പിന്നാലെ ശുചിമുറിയിൽ നിന്നും കരിയുന്ന മണം ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ ആണ് പകുതി വലിച്ച ബീഡിയും ഇയാളുടെ കയ്യിൽ തീപ്പെട്ടിയും കണ്ടെത്തിയതായി എഫ്ഐആറിൽ പറയുന്നു. വിമാനം ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്തവളത്തിൽ എത്തിയതിനു…
Read Moreഎം.ഡി.എം.എയുമായി നൈജീരിയൻ യുവതി അറസ്റ്റിൽ
ബെംഗളുരു: മാരക മയക്കുമരുന്ന് എം.ഡി.എം.എ മംഗളൂരുവില്‍ വിതരണത്തിന് എത്തിക്കുന്ന നൈജീരിയൻ യുവതി അറസ്റ്റില്‍. അദെവോലെ അഡെതുഡു ആനു എന്ന റെജിന സാറ ആയിശയെയാണ് (33) മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. 400 ഗ്രാം എം.ഡി.എം.എ, ഐഫോണ്‍, 2910 രൂപ എന്നിങ്ങനെ 20.52 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. മംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ ഇവര്‍ പ്രതിയാണ്. ഉള്ളാള്‍, സൈബര്‍ എക്കണോമിക്സ് നാര്‍ക്കോട്ടിക് (സി.ഇ.എൻ), മംഗളൂരു നോര്‍ത്ത്, കങ്കനാടി, കൊണാജെ, സൂറത്ത്കല്‍ എന്നിവിടങ്ങളിലാണ് കേസുകള്‍…
Read Moreഅച്ഛനെയും അമ്മയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്ന മകൻ അറസ്റ്റിൽ
ബെംഗളൂരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മംഗലാപുരത്ത് അര്‍കല്‍ഗുഡ് ബിസിലഹള്ളി സ്വദേശിയായ 27 വയസുകാരന്‍ മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് നഞ്ചുണ്ടപ്പ (55), മാതാവ് ഉമ (48) എന്നിവര്‍ ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ാം തീയ്യതിയാണ് മഞ്ജുനാഥ് മാതാപിതാക്കളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് പിന്നീട് കണ്ടെത്തി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് അവശരായ ഇരുവരെയും എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ സുഖം പ്രാപിക്കുകയും…
Read More