കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തുടനീളം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലുണ്ടായിരുന്ന മഴ പ്രവചനത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ അറിയിപ്പ് പുറത്തുവിട്ടത്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ളതിനാലാണ് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച…

Read More

കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ

heat climate

ബെംഗളൂരു: രാജ്യം കടുത്ത വേനൽച്ചൂടിന്റെ പിടിയിലമരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ 100 നഗരങ്ങളുടെ പട്ടികയിൽ 95 എണ്ണവും ഇന്ത്യയിലാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഏറ്റവും പുതിയ ആഗോള കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ‘ചൂട് കേന്ദ്രമായി’ മാറിയിരിക്കുകയാണ്. ഈ പട്ടികയിൽ കർണാടകയിലെ മൂന്ന് പ്രധാന നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട് എന്നത് സംസ്ഥാനത്തെ ഉഷ്ണതരംഗത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. കർണാടകയിലെ റായ്ച്ചൂർ, ബാഗൽകോട്ട്, യാദ്ഗിർ എന്നീ ജില്ലകളാണ് ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. ആഗോളതലത്തിൽ 54-ാം…

Read More

36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!

ബെംഗളൂരു: ആഴ്ചകളായി തുടരുന്ന കഠിനമായ വേനൽച്ചൂടിൽ നിന്ന് ബെംഗളൂരുവിന് ഉടൻ ആശ്വാസം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വരും ദിവസങ്ങളിൽ നഗരത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ചൊവ്വാഴ്ച മുതൽ മഴ പെയ്തേക്കും ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ ആയിരിക്കും മഴ ലഭിക്കുക. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ…

Read More

കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

stone hail rain climate

ബെംഗളൂരു: കർണാടകയിൽ കൊടുംചൂടിന് ആശ്വാസമായി വരുംദിവസങ്ങളിൽ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ ആലിപ്പഴ വർഷത്തിന് സാധ്യതയുള്ളതിനാൽ വടക്കൻ കർണാടകയിലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാഗൽകോട്ട്, ബെൽഗാം, ധാർവാഡ്, ഗദഗ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, തീരദേശ ജില്ലകളിൽ ഉഷ്ണതരംഗ സാഹചര്യം തുടരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടുത്ത ചൂട് കണക്കിലെടുത്ത് രാവിലെ 10 മണി മുതൽ വൈകുന്നേരം…

Read More

കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഈ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും…

Read More

ബെംഗളൂരു വീണ്ടും കത്തുന്നു; താപനില റെക്കോർഡിലേക്ക്, വരും ദിവസങ്ങളിലും ആശ്വാസമില്ല!

ബെംഗളൂരു: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേരിയ കുറവുണ്ടായതിനു ശേഷം ബെംഗളൂരു നഗരത്തിൽ താപനില വീണ്ടും റെക്കോർഡിലേക്ക് കുതിക്കുന്നു. ബുധനാഴ്ച രേഖപ്പെടുത്തിയ 36.6 ഡിഗ്രി സെൽഷ്യസ് ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ്. ഏപ്രിൽ 14-നും ഇതേ താപനില രേഖപ്പെടുത്തിയിരുന്നു. പാലസ് റോഡ് ഒബ്സർവേറ്ററിയിലാണ് ഈ വർദ്ധനവ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് താപനിലയിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന. സാധാരണ താപനിലയേക്കാൾ 1.6 മുതൽ 3 ഡിഗ്രി…

Read More

എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്

മുംബൈ: 2026-ൽ എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷം ദുർബലമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കാർഷിക മേഖല ആശങ്കയിൽ. മഴയെ ആശ്രയിച്ചു കഴിയുന്ന ഈ പ്രദേശങ്ങളിൽ ഗ്രാമീണ വരുമാനത്തിലും വായ്പാ തിരിച്ചടവുകളിലും തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ റേറ്റിങ്‌സ് ആൻഡ് റിസർച്ച് (Ind-Ra) വ്യക്തമാക്കുന്നു. എങ്കിലും, ഈ പ്രതിഭാസം രാജ്യവ്യാപകമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകില്ലെന്നും ചില പ്രദേശങ്ങളിൽ മാത്രമായി ആഘാതം ഒതുങ്ങുമെന്നുമാണ് വിലയിരുത്തൽ. ജലസേചന സൗകര്യങ്ങൾ കൂടുതലുള്ള തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഈ പ്രതിസന്ധിയെ മറികടക്കാൻ പ്രാപ്തമാണ്.…

Read More

ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത

ബെംഗളൂരു: കഠിനമായ ഉഷ്ണതരംഗത്തിൽ വലയുന്ന കർണാടകയിൽ അടുത്ത ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കർണാടകയിലെ ചില ഭാഗങ്ങളിൽ ഇതിനകം മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. താപനിലയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനം കാരണം അകാല മഴയ്ക്കുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിദഗ്ധൻ സി.എസ്. പാട്ടീൽ അറിയിച്ചു. പൊള്ളുന്ന ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം തേടുന്ന ജനങ്ങൾക്ക് ഈ പ്രവചനം വലിയ പ്രതീക്ഷയാണ് നൽകുന്നത്. സംസ്ഥാനത്തെ കല്യാണ കർണാടക മേഖലയിൽ ഉൾപ്പെടെ ഭൂരിഭാഗം ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരിക്കുകയാണ്. നഗരപ്രദേശങ്ങളെ…

Read More

സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

ബെംഗളൂരു: കർണാടകയിൽ വേനൽ കടുക്കുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില റെക്കോർഡ് വേഗത്തിൽ ഉയർന്നതോടെ ജനജീവിതം ദുസ്സഹമായി. വടക്കൻ കർണാടകയിലെ ബീദറിൽ കനത്ത ചൂടിനെത്തുടർന്ന് ഒരാൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയും കമലാനഗറിലെ സലൂൺ ജീവനക്കാരനുമായ മുഹമ്മദ് സമീർ (20) ആണ് ദേശീയ പാതയിൽ സൂര്യാതപമേറ്റു കുഴഞ്ഞുവീണു മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീദറിൽ 41.6 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. കലബുറഗിയിലാണ് ഏറ്റവും ഉയർന്ന…

Read More

നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ 22-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം. ആകാശത്ത് കാർമേഘങ്ങൾ കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ…

Read More