തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഇതേത്തുടർന്ന് വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാലു ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. വെള്ളിയാഴ്ചയോടെ മഴ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ വെള്ളിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read MoreCategory: CLIMATE
അടുത്ത 3 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്
ബെംഗളൂരു: ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ആലിപ്പഴ വർഷവും കനത്ത മഴയും വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നും ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നുണ്ട്. നഗരത്തിൽ കഴിഞ്ഞ ബുധനാഴ്ച പെയ്ത കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജെ.പി. നഗറിൽ വൈദ്യുതി കമ്പി പൊട്ടി വീണ് യുവാവ് തൽക്ഷണം മരിച്ചപ്പോൾ, ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ മതിൽ തകർന്നുണ്ടായ അപകടത്തിൽ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്. .പ്രധാന…
Read Moreഇന്നലെ പെയ്ത മഴയിലും ബെംഗളൂരുവിലെ റോഡുകൾ തടാകങ്ങളായി, അണ്ടർപാസുകൾ മുങ്ങി; നഗരം ഗതാഗതക്കുരുക്കിലായി
ബെംഗളൂരു: നഗരത്തിൽ ഇന്ന് പെയ്ത പെരുമഴയിൽ ബെംഗളൂരുവിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ സാധാരണ ജനജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു. ഗോട്ടിഗെരെ, പുട്ടനഹള്ളി, ബന്നാർഘട്ട റോഡ്, ബികെ സർക്കിൾ തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നഗരം ഒറ്റപ്പെട്ട അവസ്ഥയിലായി. റോഡുകളെല്ലാം തോടുകളായി മാറിയത് വാഹനയാത്രക്കാരെ വലിയ രീതിയിൽ ദുരിതത്തിലാക്കി. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. കെ.ആർ. സർക്കിൾ അണ്ടർപാസ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ വെള്ളം ഉയർന്നതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ബന്നാർഘട്ട റോഡ് പോലുള്ള പ്രധാന…
Read Moreകർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം
ബെംഗളൂരു: നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത അപ്രതീക്ഷിത വേനൽമഴ താപനിലയിൽ നേരിയ കുറവുണ്ടാക്കിയെങ്കിലും കർണാടകയുടെ വടക്കൻ, മധ്യ ഭാഗങ്ങളിൽ ഉഷ്ണതരംഗം അതിരൂക്ഷമായി തുടരുന്നു. ബെംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത ശക്തമായ മഴയെത്തുടർന്ന് താപനിലയിൽ ഒരു ഡിഗ്രിയുടെ കുറവുണ്ടായി. എന്നാൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ചൂട് വീണ്ടും വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബുധനാഴ്ച വൈകുന്നേരം നഗരത്തിൽ പെയ്ത കനത്ത മഴയും ആലിപ്പഴ വർഷവും സമീപ ജില്ലകളിലേക്കും വ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ബെംഗളൂരുവിൽ 37.7 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ, കലബുറഗിയിൽ ഇത് 44.7 ഡിഗ്രി സെൽഷ്യസായി ഉയർന്നു. കലബുറഗിയിലെ…
Read Moreസംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,
ബെംഗളൂരു: കഠിനമായ ഉഷ്ണതരംഗത്തിൽ വലയുന്ന കർണാടകയിൽ ആശ്വാസമായി ഇടിമിന്നലോടു കൂടിയ മഴയെത്തുന്നു. വടക്കൻ കർണാടകയിൽ ശക്തമായ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും (Hailstorm) സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് മൂന്ന് ദിവസം കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വർഷം തുടരാനാണ് സാധ്യത. തീരദേശ ജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ഉഷ്ണതരംഗത്തിന് ഇന്ന് പെയ്യാൻ സാധ്യതയുള്ള മിതമായ മഴയോടെ ശമനമുണ്ടാകും. വടക്കൻ ഉൾനാടൻ ജില്ലകളായ ബാഗൽകോട്ട്, റായ്ച്ചൂർ,…
Read Moreകേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തുടനീളം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലുണ്ടായിരുന്ന മഴ പ്രവചനത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ അറിയിപ്പ് പുറത്തുവിട്ടത്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ളതിനാലാണ് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച…
Read Moreകടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ
ബെംഗളൂരു: രാജ്യം കടുത്ത വേനൽച്ചൂടിന്റെ പിടിയിലമരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ 100 നഗരങ്ങളുടെ പട്ടികയിൽ 95 എണ്ണവും ഇന്ത്യയിലാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഏറ്റവും പുതിയ ആഗോള കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ‘ചൂട് കേന്ദ്രമായി’ മാറിയിരിക്കുകയാണ്. ഈ പട്ടികയിൽ കർണാടകയിലെ മൂന്ന് പ്രധാന നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട് എന്നത് സംസ്ഥാനത്തെ ഉഷ്ണതരംഗത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. കർണാടകയിലെ റായ്ച്ചൂർ, ബാഗൽകോട്ട്, യാദ്ഗിർ എന്നീ ജില്ലകളാണ് ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. ആഗോളതലത്തിൽ 54-ാം…
Read More36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!
ബെംഗളൂരു: ആഴ്ചകളായി തുടരുന്ന കഠിനമായ വേനൽച്ചൂടിൽ നിന്ന് ബെംഗളൂരുവിന് ഉടൻ ആശ്വാസം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വരും ദിവസങ്ങളിൽ നഗരത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ചൊവ്വാഴ്ച മുതൽ മഴ പെയ്തേക്കും ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ ആയിരിക്കും മഴ ലഭിക്കുക. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ…
Read Moreകടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ബെംഗളൂരു: കർണാടകയിൽ കൊടുംചൂടിന് ആശ്വാസമായി വരുംദിവസങ്ങളിൽ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ ആലിപ്പഴ വർഷത്തിന് സാധ്യതയുള്ളതിനാൽ വടക്കൻ കർണാടകയിലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാഗൽകോട്ട്, ബെൽഗാം, ധാർവാഡ്, ഗദഗ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, തീരദേശ ജില്ലകളിൽ ഉഷ്ണതരംഗ സാഹചര്യം തുടരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടുത്ത ചൂട് കണക്കിലെടുത്ത് രാവിലെ 10 മണി മുതൽ വൈകുന്നേരം…
Read Moreകേരളത്തില് ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില് ഓറഞ്ച് അലര്ട്ട്
തിരുവനന്തപുരം: കേരളത്തില് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. കൊല്ലം, തൃശൂര്, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില് ഇന്നും നാളെയും താപനില 41 ഡിഗ്രി സെല്ഷ്യസ് വരെ ഉയര്ന്നേക്കാം. ഈ ദിവസങ്ങളില് കൊല്ലം, തൃശൂര് ജില്ലകളില് ഉയര്ന്ന താപനില 40 ഡിഗ്രി സെല്ഷ്യസ് വരെ രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില് ഉയര്ന്ന താപനില 38 ഡിഗ്രി വരെയും…
Read More