ബാഗ്ലൂരിനെ തോൽപ്പിച്ച് ചെന്നൈ എഫ് സിയും , ആദ്യ വിജയം നേടി എടികെ കൊൽകത്തയും

ഐ.എസ്.എല്ലിൽ കുതിപ്പ് തുടർന്നുകൊണ്ടിരുന്ന ബെംഗളൂരു എഫ്.സിക്ക് ചെന്നൈയിൻ എഫ്.സി വക ഷോക്ക്.  2-1 നാണ്  ചെന്നൈയിൻ ബെംഗളുരുവിനെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് മുൻപിൽ തോൽപ്പിച്ചത്. ഡെർബിയുടെ എല്ലാ ആവേശങ്ങളും നിറഞ്ഞ മത്സരത്തിൽ റഫറിക്ക് നിരവധി തവണ മഞ്ഞ കാർഡ് പുറത്തെടുക്കേണ്ടി വന്നു. മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ബെംഗളൂരു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയിൻ മുൻപിലെത്തി. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യാൻ ബെംഗളൂരു പ്രതിരോധം പരാജയപ്പെട്ടപ്പോൾ മികച്ചൊരു ഷോട്ടിലൂടെ ജെജെ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സന്ധുവിനെ മറികടക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി…

Read More

ആഞ്ഞടിച്ചു എഫ് സി ഗോവ , തട്ടകത്തിൽ തകർന്നടിഞ്ഞു ഡൈനാമോസ്

സ്വന്തം തട്ടകത്തിൽ ഗോവയുടെ ഗോൾ മഴയിൽ മുങ്ങി ഡൽഹി ഡൈനാമോസ്, ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ആതിഥേയരെ എഫ് സി ഗോവ തകർത്തു തരിപ്പണമാക്കിയത് , ആദ്യ പകുതിയുടെ അവസാന മിനുട്ടുകൾ വരേയും ഡൽഹി ഡൈനാമോസ് കളിയിൽ മികച്ചു നിന്നു എന്നാൽ ആദ്യപകുതിയുടെ ആഡഡ് ടൈമിൻ്റെ ആദ്യ മിനുട്ടിൽ ഗോളിയുടെ പിഴവ് മുതലെടുത്ത് കോറോ ഗോൾ നേടിയതോടെ ഗോവൻ ആധിപത്യയത്തിനു തുടക്കം കാണുകയായിരുന്നു, രണ്ട് മിനുട്ടുകൾക്കകം ലാൻസറോട്ടയുടെ മനോഹരമായ ഹൈബോൾ ഗോൾക്കീപ്പറെ മറികടന്ന് വലകുലുക്കിയതോടെ രണ്ട് ഗോൾ ഗോവൻ ലീഡോടെ ആദ്യ പകുതി അവസാനിച്ചു.  …

Read More

മിക്കുവിന് ഇരട്ട ഗോൾ , ബാഗ്ലൂർ എഫ് സിക്കു വിജയത്തുടർച്ച

പൂനെയിൽ ഇന്ന് പൂനെ സിറ്റിക്ക് നിർഭാഗ്യത്തിന്റെ രാത്രി. ഇന്ന് ലീഗ് ടോപ്പറായ ബെംഗളൂരു എഫ് സിക്കെതിരെ സ്വന്തം നാട്ടിൽ ഇറങ്ങിയ പൂനെയ്ക്ക് തകർപ്പൻ തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ 55 മിനുട്ടുകൾ കണ്ടവർ ഒക്കെ ബെംഗളൂരു എഫ് സി ഈ‌ മത്സരം ജയിക്കുമെന്ന് കരുതിക്കാണില്ല. എന്നാൽ 55ആം മിനുട്ടിലെ ഒരു ചുവപ്പ് കാർഡ് പൂനെയുടെ എല്ലാ പ്രതീക്ഷയും തകർക്കുക ആയിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം 3-1 എന്ന വിജയമാണ് ബെംഗളൂരു ഇന്ന് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ആതിഥേയരെന്ന ആധിപത്യം ശരിക്ക് തെളിയിച്ച പൂനെ…

Read More

പൂനെ സിറ്റിക്കും മുബൈ എഫ് സിക്കും വിജയം

കോപ്പലാശാനും ജംഷഡ്‌പൂരിനും ഐ.എസ്.എല്ലിലെ ആദ്യ തോൽവി. പൂനെയാണ് ജംഷഡ്‌പൂർ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ആദിൽ ഖാൻ നേടിയ ഗോളിലാണ് പൂനെ ജയിച്ചു കയറിയത്. അവസാന പത്ത് മിനിറ്റോളം പൂനെ പത്ത് പേരുമായി കളിച്ചാണ് മത്സരത്തിൽ ജയം നേടിയത്. ഇരു ടീമുകളും പൊരുതിയ ആദ്യ പകുതിയിൽ പൂനെ സിറ്റിയുടെ ആദിൽ ഖാൻ ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ജംഷഡ്‌പൂർ പ്രതിരോധം പിഴവ് വരുത്തിയപ്പോൾ അതിൽ ഖാൻ ഗോൾ നേടുകയായിരുന്നു. ആദിൽ…

Read More

ബാഗ്ലൂർ എഫ് സിക്കു വിജയത്തുടർച്ച ലീഗിൽ ഒന്നാമത്

ബാഗ്ലൂർ എഫ് സിക്കു വിജയത്തുടർച്ച, ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റേഡിയം ഗുഹാത്തിയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ഒരൊറ്റ ഗോളിൻ്റെ ആധിപത്യത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ ചെന്നു തോൽപ്പിച്ച ബാഗ്ലൂർ എഫ് സി മുന്നാം ജയത്തോടെ ഒരു ഗോളിൻ്റെ മുൻതൂക്കത്തിൽ ചെന്നൈയെ പിന്നിലാക്കി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നാം സ്ഥാനത്ത്. ഹോം ഗ്രൗണ്ട് ആധിപത്യം മുതലെടുത്ത് ആക്രമണത്തിൽ തുടങ്ങിയ നോർത്ത് ഈസ്റ്റിൻ്റെ പല മുന്നേറ്റങ്ങളും ബാഗ്ലൂർ ഗോൾക്കീപ്പർ റാൽതെ ക്കു മുന്നിൽ പരാജയപ്പെട്ടു. ഡാനിയലോ, മാർസീനോ സഖ്യം പല തവണ ബാഗ്ലൂർ ബോക്സിൽ കടന്നെങ്കിലു…

Read More

ചാമ്പ്യൻസ് ഡേർബിയിൽ ആവേശത്തിനൊടുവിൽ ചെന്നൈക്ക് വിജയം

ആവേശം നിറഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചാമ്പ്യൻസ് ഡേർബിയിൽ ചെന്നൈയേൻ എഫ് സിക്കു വിജയം , ചെന്നൈ മറീന അരീനയിൽ കണ്ട തകർപ്പൻ ത്രില്ലറിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് എടികെ കൊൽക്കത്തയെ തോൽപ്പിച്ചാണ് ചെന്നൈയേൻ വിജയം. ആദ്യ മിനിറ്റുകൾ മുതൽ ആവേശം  നിറഞ്ഞ മത്സരത്തിൽ ഇരു ടീമുകളും ആക്രമണ ഫുട്‌ബോൾ കാഴ്ച വെച്ചു പലപ്പോഴും എടികെ യുടെ അറ്റാക്കിങ് ഗെയിം ചെന്നേയൻ ബോക്സിൽ നിറഞ്ഞു നിന്നു അങ്ങനെ ആദ്യ പകുതി ഗോൾ രഹിതം . ആർത്തു വിളിക്കുന്ന ചെന്നൈയേൻ സൂപ്പർ മച്ചാൻസിനു മുന്നിൽ അവർ…

Read More

ചെന്നൈയ്ക്ക് വിജയം, ഗോൾ നേടിയിട്ടും സമനില കുരുക്കിൽ ബ്ലാസ്റ്റേഴ്‌സ്

പൂനെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ചെന്നൈ വിജയ കുതിപ്പ് തുടരുന്നു. പൂനെയിൽ നടന്ന മത്സരത്തിൽ മത്സരം സമനിലയിലാകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഗോൾ നേടി ചെന്നൈ മത്സരം കൈപിടിയിലാക്കിയത്. ക്യാപ്റ്റൻ ഹെൻട്രിക്  സെറോനെയാണ് ചെന്നൈയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. തുടക്കം മുതൽ മർസെലിഞ്ഞോയുടെ നേതൃത്വത്തിൽ പൂനെ ചെന്നൈ ഗോൾ മുഖം ആക്രമിച്ചെങ്കിലും ഗോൾ നേടാൻ പൂനെക്കയില്ല. റാഫ ലോപ്പസിന്റെയും മർസെലിഞ്ഞോയുടെയും ശ്രമങ്ങൾ ചെറിയ വ്യതാസത്തിൽ പുറത്തു പോവുകയായിരുന്നു. രണ്ടാമത്തെ പകുതിയിൽ ഗോൾ കീപ്പറുടെ പിഴവിൽ നിന്ന് ചെന്നൈക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും…

Read More

രഹനേഷ് തിളങ്ങി , നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നു ആദ്യ വിജയം

ഡൽഹി ഡൈനാമോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു സീസണിലെ ആദ്യ ജയം. ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ആദ്യ പകുതി പൂർണ്ണമായും നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റ വരുതിയിലായിരുന്നു, മാർസിഞ്ഞോയും ഡാനിലോ ലോപ്പസുമാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്. പോസ്റ്റിനു മുൻപിൽ മലയാളി താരം രഹനേഷിന്റെ മികച്ച പ്രകടനവും കൂടിയായപ്പോൾ നോർത്ത് ഈസ്റ്റ് വിജയം സ്വന്തമാകുകയായിരുന്നു. മത്സരം തുടങ്ങി 17ആം മിനുട്ടിൽ മാർസിഞ്ഞോയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ്  ഈ സീസണിലെ ആദ്യ ഗോൾ നേടി ഡൽഹിയെ ഞെട്ടിച്ചു.…

Read More

ഗോൾ രഹിത സമനിലയിൽ ജങ്ഷഡ്പൂരും ,കൊൽക്കത്തയും

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില കൊണ്ട് തൃപ്തിപ്പെട്ട് കോപ്പലാശാനും സംഘവും. മൂന്നാം മത്സരത്തിലും ഗോള്‍ കണ്ടെത്താനാകാതെ സമനിലയില്‍ പിരിയുകയായിരുന്നു ജംഷദ്പൂരും കൊല്‍ക്കത്തയും. ഇന്ന് ജെആര്‍ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ കളി കാണാനെത്തിയ 23891 ആരാധകരുടെ മുന്നില്‍ ടീം ഗോള്‍ നേടുവാന്‍ കഷ്ടപ്പെടുകയായിരുന്നു. എടുത്ത് പറയാനാകുന്ന നിമിഷങ്ങളൊന്നും തന്നെ മത്സരത്തില്‍ പിറന്നില്ല എന്നത് മത്സരത്തിന്റെ വിരസതയെ വെളിവാക്കുന്നതാണ്.   സമീഗ് ഡ്യൂയറ്റി , ജെറി സഖ്യം പല തവണ ആക്രമണ മുന്നേറ്റത്തിനു ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിലും…

Read More

ഡേവിഡ് ജെയിംസ്

“സർ, പുറത്തൊരാൾ കാണാൻ വെയ്റ്റ് ചെയ്യുന്നു” “വാട്ട് മീര …..യൂ നൊ ആം ഡേം ബ്യുസി ഓൺ വീക്കെൻ്റ്ഡ്സ് …. അപ്പോയിൻ്റ്മെൻ്റെടുത്ത് പിന്നീട് വരാൻ പറയൂ”….. “സർ, ബട്ട് ഹീ ഈസ് വെയിറ്റിങ് സൊ ലോങ്….ആൻഡ് ഹീ ഈസ് എ മല്ലൂ ടൂ” ……. പേർസണൽ അസിസ്റ്റന്റ് മീര വീണ്ടും നിർബന്ധിക്കുന്നു …. “ഓക്കെ കാൾ ഹിം” ശബ്ദത്തിനിച്ചിരി ബലം കൊടുത്തു തൻ്റെ ഓഫീസ് റൂമിലിരുന്ന് ഡേവിഡ് ജയിംസ് മീരയോടായ് പറഞ്ഞു. കുറച്ചു പ്രായം ചെന്ന മനുഷ്യൻ തലമുടികളിൽ നര ബാധിച്ചു തുടങ്ങി ,…

Read More