നോർത്ത് ഈസ്റ്റിനെ തകർത്ത് കൊൽക്കത്ത മുന്നോട്ട്

ഇന്ന് നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിൻ്റെ ആധ്യപത്യത്തിൽ ഡിഫെൻഡിങ് ചാമ്പ്യൻസ് എടികെ കൊൽക്കത്തയ്ക്ക് വിജയം , രണ്ടാം പകുതിയിടെ എഴുത്തിഅഞ്ചാം മിനുട്ടിൽ സെക്വീന ഒരു ടോപ്ക്ലാസ് വോളിയിലൂടെ ഗോൾക്കീപ്പർ രഹനേഷിനേയും തോൽപ്പിച്ച് വലകുലുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെ വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലറങ്ങിയ ഹൈലാഡേർസ് ആദ്യ മിനുട്ടുകൾ മുതലേ പ്രതിരോധാത്മക സമീപനത്തോടെ കളിക്കുകയായിരുന്നു , കൊൽക്കത്തയാവട്ടെ നിരന്തരം നോത്തീസ്റ്റ് ഗോൾമുഖത്ത് ആക്രമണം നടത്തി, തത്ഫലമായി 24ആം മിനുട്ടിൽ മത്സരത്തിലെ ആദ്യ ചാൻസ് പിറന്നു ലൈഫ്റ്റ് സൈഡിലൂടെ കുതിച്ച സെക്വീന പോസ്റ്റിൻ്റെ…

Read More

ചെന്നൈക്ക് സമനില , വിജയത്തോടെ ബാഗ്ലൂർ ഒന്നാമത്

പിറന്നാളുകാരന്‍ ജെജെയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ വിജയം കുറിച്ച ചെന്നൈയിന്‍ എഫ് സി മോഹങ്ങള്‍ക്ക് തിരിച്ചടി. മത്സരത്തിന്റെ 90ാം മിനുട്ടില്‍ സമനില ഗോള്‍ കണ്ടെത്തിയാണ് ഡല്‍ഹി ചെന്നൈയുടെ വിജയമെന്ന പ്രതീക്ഷകളെ തകിടം മറിച്ചത്. ഇന്ന് ഐഎസ്എല്‍ മത്സരങ്ങളില്‍ ആദ്യത്തേതിലാണ് ജയം കൈപ്പിടിയിലായെന്ന് കരുതി ആഘോഷിക്കുകയായിരുന്നു ചെന്നൈയിന്‍ ആരാധകരെ ഞെട്ടിച്ച് ഡല്‍ഹി ഡൈനാമോസിന്റെ സമനില ഗോള്‍ പിറന്നത്. മത്സരം 2-2 എന്ന സ്കോറിനു സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടിയിരുന്നു. കളി തുടങ്ങി ആധിപത്യം ആതിഥേയര്‍ക്കായിരുന്നുവെങ്കിലും…

Read More

സമനില നേടി മുംബൈ എഫ് സി

സ്വന്തം തട്ടകത്തിൽ ജയമെന്ന സ്വപ്നം ജംഷദ്പൂരിന് ഇന്നും സാധ്യമായില്ല. ഇന്ന് മുംബൈ എഫ് സിയെ നേരിട്ട ജംഷദ്പൂർ രണ്ട് ഗോളുകൾ അടിച്ചിട്ടും ജയവും മൂന്നു പോയന്റ് ലഭിച്ചില്ല. നാലു ഗോളുകൾ പിറന്ന മത്സരത്തിൽ 2-2 എന്ന സമനിലയിലാണ് കളി അവസാനിച്ചത്. തുടക്കത്തിലെ കളിക്ക് വേഗത കൂട്ടിക്കൊണ്ട് സ്റ്റീവ് കോപ്പലും സംഘവും തുടങ്ങി എങ്കിലും 24ആം മിനുട്ടിൽ തിയാഗോ സാന്റോസിലൂടെ മുംബൈയാണ് കളിയിൽ ആദ്യം ലീഡ് എടുത്തത്. പക്ഷെ ശക്തമായ തിരിച്ചുവരവ് നടത്തിയ ജംഷദ്പൂർ അസുകയുടെ ഇരട്ട ഗോളിൽ കളി മാറ്റിമറിച്ചു. ഹാഫ് ടൈമിന് തൊട്ടുമുന്നേ…

Read More

വൈകി തുടങ്ങിയ മത്സരം സമനിലയിൽ

കൊൽക്കത്തയെ നേരിടാൻ കൊൽക്കത്തയ്ക്ക് പുറപ്പെട്ട എഫ് സി ഗോവയ്ക്ക് ചില്ലറ പ്രശ്നങ്ങൾ അല്ല ഇന്ന് നേരിടേണ്ടി വന്നത്. 8 മണിക്ക് തുടങ്ങേണ്ട മത്സരത്തിന് എഫ് സി ഗോവ ഗ്രൗണ്ടിലേക്ക് എത്തിയത് 9.45നായിരുന്നു. ഒന്ന് വാമപ്പ് ചെയ്യാൻ വരെ അവസരമില്ലാതെ കളത്തിൽ ഇറങ്ങിയ എഫ് സി ഗോവയ്ക്ക് ഇന്ന് ലഭിച്ച സമനില വിജയത്തിന് തുല്യം എന്നു തന്നെ പറയാം. ഇരു ടീമുകളും ഒരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ എഫ് സി ഗോവയുടെ വലയിലേക്ക് ഗോൾ കയറ്റി റോബി…

Read More

മാർസലീഞ്ഞോയുടെ ഹാട്രിക്കിൽ ഗോൾമഴ തീർത്ത് പുനെ സിറ്റി

വിലക്ക് മാറി ഗോൾ പോസ്റ്റിൽ ഇടം പിടിച്ച രഹനേഷിനും നോർത്ത് ഈസ്റ്റിനെ രക്ഷിക്കാനായില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 5-0 തോൽപ്പിച്ച് പുനെ സിറ്റി സെമി സാധ്യതകൾ സജീവമാക്കി. വിലക്ക് മൂലം കോച്ച് റാങ്കോ പൊപോവിച്ചിന് മത്സരം നഷ്ടമായെങ്കിലും തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പൂനെ നോർത്ത് ഈസ്റ്റിനെ അവരുടെ അഞ്ചാമത്തെ തോൽവിയിലേക്ക് തള്ളിയിടുകയായിരുന്നു. ഹാട്രിക് നേടിയ മർസെലിഞ്ഞോ മികച്ച പ്രകടനം പുറത്തെടുപ്പോൾ ആഷിഖ് കുരുണിയൻ ഐ.എസ്.എല്ലിലെ തന്റെ ആദ്യ ഗോളും നേടി. അഞ്ചാമത്തെ ഗോൾ ആദിൽ ഖാന്റെ വകയായിരുന്നു. മത്സരം തുടങ്ങി 10മിനിറ്റ് തികയുമ്പോഴേക്കും…

Read More

ഡൈനാമോസിനെ തകർത്ത് മുബൈ എഫ്‌ സി

ഐഎസ്എലില്‍ തോല്‍വിയില്‍ നിന്ന് മോചനമില്ലാതെ ഡല്‍ഹി ഡൈനാമോസ്. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് മുംബൈ സിറ്റി എഫ്സി ഇന്നത്തെ മത്സരം സ്വന്തമാക്കിയത്. പകുതിയ സമയത്ത് 2-0 നു ലീഡ് ചെയ്ത മുംബൈ രണ്ടാം പകുതിയില്‍ രണ്ട് കൂടി നേടി. 12ാം മിനുട്ടില്‍ ലൂസിയന്‍ ഗോയന്‍ ആണ് മുംബൈയുടെ സ്കോറിംഗ് ആരംഭിച്ചത്. മുംബൈയുടെ അചിലേ എമാന നഷ്ടമാക്കിയ പെനാള്‍ട്ടിയെ ലൂസിയാന്‍ ഗോള്‍ വലയിലെത്തിക്കുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കാറായപ്പോള്‍ എവര്‍ട്ടന്‍ സാന്റോസ് മുംബൈയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരത്തിന്റെ ആദ്യ പകുതിയുടെ അന്ത്യത്തോട് ഇരു ടീമുകളുടെയും ഓരോ താരങ്ങള്‍…

Read More

ചെന്നൈക്കു വിജയം, പെനാൽറ്റി നഷ്ടപ്പെടുത്തി ബെൽഫോർട്ട്

ജംഷഡ്‌പൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് ചെന്നൈ ഇന്ത്യൻ സൂപ്പർ ലീഗിൽ മുന്നേറുന്നു. ജയത്തോടെ 16 പോയിന്റുമായി ചെന്നൈയിൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ജംഷഡ്‌പൂരിന്റെ സ്വന്തം ഗ്രൗണ്ടിലെ രണ്ടാമത്തെ പരാജയം കൂടിയാണ് ഇത്. ജംഷഡ്‌പൂരിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ബെൽഫോർട്ടിന്റെ മികച്ചൊരു ഷോട്ട് നല്ലൊരു സേവിലൂടെ കരൺജിത് രക്ഷപെടുത്തിയില്ലായിരുന്നെങ്കിൽ ജംഷഡ്‌പൂർ ലീഡ് നെടുമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെന്നൈയിന്റെ ബിക്രംജിത് സിങ് പരിക്കേറ്റതോടെ ആദ്യ മിനിറ്റുകളിൽ തന്നെ ചെന്നൈയിന് സബ്സ്റ്റിട്യൂഷൻ നടത്തേണ്ടിയും വന്നു. തുടർന്ന് പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ചെന്നൈയിൻ സുബ്രത…

Read More

ഗോവയെ അട്ടിമറിച്ച് പൂനെ സിറ്റിയും , രണ്ടാം വിജയത്തോടെ കൊൽകത്തയും കുതിക്കുന്നു

ഇന്നത്തെ ആദ്യ മത്സരത്തിൽ ഗോവയുടെ തട്ടകത്തിൽ പൂനെ സിറ്റി എഫ് സിക്കു ജയം, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ 10 ഗോളടിച്ച ഗോവയെ അട്ടിമറിച്ച് പൂനെ സിറ്റി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പൂനെ സിറ്റി ഗോവയെ അട്ടിമറിച്ചത്.  പൂനെക്ക് വേണ്ടി എമിലാനോയും ജോനാതൻ ലൂക്കയുമാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. പൂനെ നിരയിൽ മലയാളി താരം ആഷിഖ് കുരുണിയാൻ ആദ്യ പതിനൊന്നിൽ സ്ഥാനം നേടിയിരുന്നു. ആദ്യമായാണ് എഫ്.സി ഗോവ ഈ സീസണിൽ ഗോൾ നേടാതെ ഒരു മത്സരം പൂർത്തിയാക്കുന്നത്. ആദ്യ മിനുട്ട്…

Read More

വീണ്ടും വിനീത് ,ചെന്നൈയെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്‌സ്

ചെന്നൈയേൻ എഫ്‌ സിയെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചു കേരളാ ബ്ലാസ്‌റ്റേഴ്‌സ്, ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൻ്റെ അവസാനമിനുട്ടിൽ ചെന്നൈ സ്റ്റേഡിയത്തേയും സൂപ്പർ മച്ചാൻസിനേയും നിശബ്ദരാക്കി കൊണ്ട് മഞ്ഞപ്പടയെ ആവേശത്തിമർപ്പിലാക്കി റമോസ് സ്റ്റൈൽ ഗോളിലൂടെ കേരളത്തിൻ്റ സ്വന്തം സി.കെ വിനീത് ബ്ലാസ്റ്റേഴ്‌സിൻ്റെ സമനില ഗോൾ നേടി. ഇരുടീമുകളും പതിയെ മധ്യനിര കേന്ദ്രീകരിച്ച് പാസ്സിങ് ഗെയിം കളിച്ചു തുടങ്ങിയ മത്സരത്തിൻ്റെ 23ആം മിനുട്ടിൽ പെക്കൂസൻ്റെ മികച്ച പാസ്സിൽ ഗോൾക്കീപ്പർ മാത്രം മുന്നിൽ, ജാക്കിഛന്ദ് ക്രോസ്ബാറിനു മുകളിലൂടെ അടിച്ചു കളിയിലെ ഏറ്റവും…

Read More

ബൽവന്തിൻ്റെ ഇരട്ട ഗോളിൽ മുംബൈക്ക് വിജയം

നോർത്ത് ഈസ്റ്റിനു സ്വന്തം ഗ്രൗണ്ടിലെ വിജയത്തിന് ഇനിയും കാത്തിരിക്കണം. മുംബൈ സിറ്റിക്കെതിരായ  മത്സരത്തിൽ നോർത്ത് ഈസ്റ്റിന് 2 – 0  തോൽവി. സ്വന്തം ഗ്രൗണ്ടിലെ ആദ്യ ഗോളും ആദ്യ വിജയവും തേടി ഗ്രൗണ്ടിൽ ഇറങ്ങിയ നോർത്ത് ഈസ്റ്റിനെ ഇരു പകുതികളുമായി  ബൽവന്ത് സിങ് നേടിയ ഗോളുകളിൽ മുംബൈ സിറ്റി മറികടക്കുകയായിരുന്നു. മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് ഗോളിനടുത്ത് എത്തിയെങ്കിലും മാർസിഞ്ഞോയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. തുടർന്ന് ലെൻ ഡുങ്കലിന് കിട്ടിയ മികച്ചൊരു അവസരം  മുംബൈ ഗോൾ കീപ്പർ അമരീന്ദർ…

Read More