ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഗോവയെ 4-3ന് തോൽപ്പിച്ച് മുംബൈക്ക് ഉജ്വല ജയം. ഗോൾ മഴ കണ്ട മത്സരത്തിൽ ഗോവ 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെരിട്ടോൺ ഫെർണാഡസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെയാണ് ഗോവ 10 പേരായി ചുരുങ്ങിയത്. ഇരു ടീമുകളും പരസ്പരം ഗോളടിച്ച് കൂട്ടിയ മത്സരത്തിൽ ബൽവന്ത് സിങ് ആണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. 10 പേരായിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ ബൽവന്ത് സിംഗിന്റെ ഗോളിൽ തോൽവി സമ്മതിക്കുകയായിരുന്നു. 2 -1…
Read MoreAuthor: ഷമീം നിലമ്പൂര്‍
ഫ്ലാഷ് മൊബിൻ്റെ നിറവിൽ നിറഞ്ഞാടിയ മലയാളിക്കൂട്ടം
ബാഗ്ലൂരിലെ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മ BMZ (Banglore malayalees Zone) പലപ്പോഴായി മുഖപുസ്തകത്തിൻ്റെ പരിമിത വേലികൾ പൊളിച്ച് കൂടിക്കാഴ്ചകളും, പല ആഘോഷങ്ങളും,വിനോദ യാത്രകളും നടത്തി ബാഗ്ലൂർ മലയാളികളുടെ സ്പന്ദനമായിക്കഴിഞ്ഞു. എന്നാൽ ഇത്തവണ പൊതു സമൂഹത്തിലറങ്ങി , ഐക്യത്തിൻ്റേയും ഒത്തുരമയുടേയും സന്ദേശം മുൻനിർത്തി we The Bangaluru എന്ന യൂണിറ്റി തീമിൽ എന്നലെ ബാഗ്ലൂർ വി ആർ മാളിനെ സാക്ഷി ആക്കി തടിച്ചു കൂടിയ മൂന്നൂറിൽ പരം ആളുകളെ വിസ്മയത്തിലാഴ്ത്തി മനോഹരമായൊരു ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. മനം നിറക്കുന്ന ഗാനങ്ങൾക്കൊപ്പം ചടുല താളങ്ങളുമായ് അതിഗംഭീര ചുവടുകൾ…
Read Moreവിജയത്തോടെ വീണ്ടും ബാഗ്ലൂർ ഒന്നാമത്
പ്രതിരോധ പിഴവുകൾ തുടർക്കഥയാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വീണ്ടും പ്രതിരോധത്തിലെ അബദ്ധം വിനയായി. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ് സിയെ നേരിട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. 14ആം മിനുട്ടിൽ എഡു ഗാർസിയയുടെ അസിസ്റ്റിൽ ഡിഫൻഡർ യുവാനാൻ ആണ് ബെംഗളൂരു എഫ് സിക്ക് ലീഡ് നേടിക്കൊടുത്തത്. ഗോൾ വഴങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നോർത്ത് ഈസ്റ്റ് 45ആം മിനുട്ടിൽ സമനില ഗോൾ കണ്ടെത്തി. ബെംഗളൂരു വഴങ്ങിയ പെനാൾട്ടിയിൽ നിന്നായിരുന്നു ഹൈലാൻഡേഴ്സിന്റെ ഗോൾ. മാർസീനോ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ…
Read Moreകൊൽക്കത്തയെ തകർത്ത് ചെന്നൈ ഒന്നാം സ്ഥാനത്ത്
കൊൽക്കത്തയിൽ ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സിയുടെ തകർപ്പൻ തിരിച്ചുവരവ്. എടികെ കൊൽക്കത്തയ്ക്കെതിരെ കൊൽക്കത്തയിൽ ഇറങ്ങിയ ചെന്നൈയിൻ ഒരു ഗോളിന് പിറകിൽ പോയ ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിക്കുകയായിരുന്നു. ആഷ്ലി വെസ്റ്റ് വൂഡിന്റെ കീഴിൽ ആദ്യ മത്സരത്തിൻ. ഇറങ്ങി എടികെ കൊൽക്കത്ത ടീമിൽ വൻ മാറ്റങ്ങൾ തന്നെ ആഷ്ലി വരുത്തി. ആ മാറ്റങ്ങൾ ഫലം കാണുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്. ആദ്യ പകുതിയുടെ അവസാന മിനുറ്റിൽ, ആദ്യ മത്സരത്തിന് ഇറങ്ങിയ, മാർട്ടിൻ പാറ്റേഴ്സൺ എടികെയെ മുന്നിലെത്തിച്ചു. ജയേഷ് റാണെയുടെ ക്രോസിൽ…
Read Moreജംഷഡ്പൂരിനെ തോൽപ്പിച്ച് പൂനെ ഒന്നാമത്
പ്ലേ ഓഫ് സ്ഥാനം മുൻപിൽ കണ്ട് പൂനെക്കെതിരെ ഇറങ്ങിയ ജംഷഡ്‌പൂരിന് തോൽവി. 2 – 1 നാണ് ജംഷഡ്‌പൂർ പൂനെയോട് തോൽവിയേറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്നതിന് ശേഷമാണു ജംഷഡ്‌പൂർ തോൽവി വഴങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് പൂനെ കാഴ്ചവെച്ചത്. പക്ഷെ ആദിൽ ഖാനും അൽഫാറോക്കും കിട്ടിയ അവസരങ്ങൾ അവർക്ക് മുതലാക്കാനായില്ല. തുടർന്നാണ് ജംഷഡ്‌പൂർ മത്സരത്തിൽ ഗോൾ നേടിയത്. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ പൂനെ ഗോൾ കീപ്പർ വിശാൽ കെയ്തും സാഹിലും പിഴവുവരുത്തിയപ്പോൾ പന്ത്…
Read Moreകൊൽക്കത്തയെ തകർത്ത് പൂനെയുടെ മുന്നേറ്റം
കൊല്‍ക്കത്തയെ തറപറ്റിച്ച് എഫ് സി പൂനെ സിറ്റി വീണ്ടും വിജയ വഴിയിലേക്ക്. ഇന്ന് നടന്ന ഐഎസ്എല്‍ മത്സരത്തില്‍ എടികെയെ 3-0 എന്ന സ്കോറിനാണ് പൂനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത വിജയികള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി സ്കോര്‍ ലൈന്‍ പൂര്‍ത്തിയാക്കി. 32ാം മിനുട്ടില്‍ ആദില്‍ ഖാന്‍ ആണ് പൂനെയുടെ ആദ്യ ഗോള്‍ നേടിയത്. ഡീഗോ കാര്‍ലോസ്(59), രോഹിത് കുമാര്‍(77) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. മാര്‍സെലീഞ്ഞോ എടുത്ത കോര്‍ണര്‍ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റിയാണ് ആദില്‍ ഖാന്‍…
Read Moreഇന്ത്യൻ ഹാട്രിക്ക് പിറന്നു , ചെന്നൈയെ തകർത്ത് നോർത്തീസ്റ്റ് യുണൈറ്റഡ്
സീസണിലെ ആദ്യ ഇന്ത്യൻ ഹാട്രിക്ക് പിറന്ന മത്സരത്തിൽ നോർത്തീസ്റ്റ് യുണൈറ്റഡിന് തകർപ്പൻ വിജയം, ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റേഡിയത്തിൽ ചെന്നൈയെ തകർത്തത്. നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് നേടി സെമിലെൻ ഡൊംന്ഗൽ ഹൈലാഡേർസിൻ്റെ ഹീറോആയി. ഐ എസ് എല്ലിൽ ചെന്നൈക്കെതിരെ അടിക്കുന്ന ആദ്യ ഹാട്രിക്കുമിതാണ്. ഇരുടീമുകളും ആക്രമിച്ചു തുടങ്ങിയ മത്സരത്തിൽ , മധ്യനിര കേന്ദ്രീകരിച്ചായിരുന്നു മത്സരം മുറുകിയത്. 23ആം മിനുട്ടിൽ സന്ദർശകർക്കാണ് ആദ്യ അവസരം ലഭിച്ചത് മെയിസൺ ആൽവെസ് നൽകിയ പാസ് കാൽട്റോൺ പോസ്റ്റിൻ്റെ വലതു വശത്തൂടെ ഷോട്ടുതിർത്തപ്പോൾ…
Read Moreഛേത്രിയുടെ ഇരട്ട ഗോളിൽ ബാഗ്ലൂരിന് തകർപ്പൻ ജയം
മുംബൈ സിറ്റിക്ക് സ്വന്തം ഗ്രൗണ്ടിൽ വീണ്ടും പരാജയം. ഇന്ന് നടന്ന നിർണായക പോരാട്ടത്തിൽ ബെംഗളൂരു എഫ് സിക്കെതിരെ വലിയ പരാജയം തന്നെയാണ് മുംബൈ സിറ്റി നേരിടേണ്ടി വന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ ഇന്നത്തെ ജയം. സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ബെംഗളൂരു ജയത്തിന് ശക്തിയായത്. ആദ്യ പകുതിയിൽ ബൽവന്ത് സിംഗിന്റെ ഫൗളിൽ നിന്ന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ടായിരുന്നു ഛേത്രിയുടെ ആദ്യ ഗോൾ. 52ആം മിനുട്ടിൽ ഉദാന്തയുടെ പാസിൽ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോൾ. 63ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്ക്…
Read Moreബാഗ്ലൂരിനെ ഞെട്ടിച്ച് ഡൈനാമോസ്,ഹ്യൂമേട്ടൻ്റെ ചിറകിൽ ബ്ലാസ്റ്റേഴ്‌സ്
സ്വന്തം തട്ടകത്തില്‍ ഡല്‍ഹിപ്പട തിണ്ണമിടുക്കുകാട്ടിയപ്പോള്‍ ബംഗളൂരു എഫ്‌സിക്ക് ഞെട്ടിക്കും തോല്‍വി. സുനില്‍ ഛേത്രിയുടെ കളിക്കരുത്തുള്ള ശക്തരായ ബംഗളൂരുവിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസ് നാണം കെടുത്തിയത്. സ്വന്തം കളിതട്ടില്‍ 4-1-4-1 ശൈലിയില്‍ ബൂട്ടണിഞ്ഞ ഡല്‍ഹിയെ പൂട്ടാന്‍ 4-2-3-1 ശൈലിയിലാണ് ബംഗളൂരു കളി മെനഞ്ഞത്. ഇരു ടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്തതോടെ ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയില്‍ ആക്രമിച്ച് മുന്നേറിയ ഡൈനാമോസിന് വേണ്ടി 72ാം മിനിറ്റില്‍ ലാലിയന്‍സുവാള ചാങ്‌തേയാണ് വലകുലുക്കിയത്. മല്‍സരത്തില്‍ ഒരു ഗോളിന് മുന്നിലെത്തിയതോടെ പ്രതിരോധത്തില്‍ ഉരുക്കുകോട്ട തീര്‍ത്ത…
Read Moreപൂനയെ തോൽപ്പിച്ച് ചെന്നൈ ഒന്നാമത്
ചെന്നൈ മറീന അരീനയിൽ നടന്ന ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ, മത്സരത്തിൻ്റെ 83ആം മിനുട്ടിൽ ഗ്രിഗറി നെൽസൺ നേടിയ ഗോളിൻ്റെ ബലത്തിൽ ചെന്നയേൻ എഫ്‌സി , പൂനെ സിറ്റി എഫ്സിയെ തോൽപ്പിച്ച് ലീഗിന്റെ തലപ്പത്ത്. സൂപ്പർ താരം മാർസലീഞ്ഞോ ഇല്ലാതെ ഇറങ്ങിയ പൂനെ ആദ്യ മിനുട്ടുകൾ മുതൽ തങ്ങളുടെ ആക്രമണ ഫുട്‌ബോൾ തുടങ്ങി, മത്സരത്തിൻ്റെ എട്ടാം മിനുട്ടിൽ അൽഫാരോ എമിലിയാനോ ചെന്നൈയേൻ പ്രതിരോധം കീറിമുറിച്ച് ഡിയാഗോ കാർലോസിനു നൽകിയ പാസ് മുന്നോട്ടു കുതിച്ചു ഷോർട്ടുതിർക്കും മുമ്പേ ഗോൾക്കീപ്പർ കരഞ്ജീത്ത് സിങ് മുന്നോട്ടു വന്നു…
Read More