വ്യാപാരിയെ കൊലപ്പെടുത്തി മുങ്ങിയ വീട്ടുജോലിക്കാരൻ പോലീസ് പിടിയിൽ

ബെംഗളൂരു: ചാമരാജ്പേട്ടിൽ ഇലക്ട്രോണിക്സ് വ്യാപാരിയായ ജുഗരാജ് ജെയിനെ കൊലപ്പെടുത്തി സ്വർണവും പണവുമായി മുങ്ങിയ ജയ്പൂർ സ്വദേശി ബീജറാം പോലീസ് പിടിയിൽ ആയി.

ജയ്പൂർ സ്വദേശിയായ ഇയാളെ ബാനസ്കാന്ത ജില്ലയിലെ അമീർഗഡിൽ നിന്നും ഗുജറാത്ത് പോലീസ് ആണ് പിടി കൂടിയത്.

സംഭവത്തിന്‌ ശേഷം ബീജറാം ഒളിവിൽ ആയിരുന്നു. ജയ്പൂരിലേക്ക് ബസിൽ പോവുന്നതിനിടെയാണ് പോലീസ് പട്രോളിംഗിൽ ബീജറാം കുടുങ്ങുന്നത്. ഇയാളുടെ ബാഗിൽ നിന്നും സംശയസ്പതമായി 24 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തതാണ് ഇയാൾ പോലീസ് പിടിയിൽ ആവാൻ കാരണം. തുടർന്നുള്ള പോലീസ് ചോദ്യം ചെയ്യലിൽ ആണ് കൊലപാതകം സംബന്ധിച്ച് കാര്യങ്ങൾ ഇയാൾ പോലീസിനോട് പറയുന്നത്. ഇയാളെ പിന്നീട് ബെംഗളൂരു പോലീസിന് കൈമാറി. പ്രതിയെ പിടികൂടിയ അമീർഗഡ് പോലീസിന് സിറ്റി പോലീസ് കമ്മീഷ്ണർ പ്രതാപ് റെഡി 50000 രൂപ പാരിതോഷികം സമ്മാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts