ബെംഗളൂരുവിലേക്കുള്ള മെമു ട്രെയിനിന്റെ എഞ്ചിൻ തകരാർ: റൂട്ടിലെ ഏതാനും ട്രൈനുകൾ വൈകി

ബെംഗളൂരു: മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനിന് തിങ്കളാഴ്ച രാവിലെ 8 മണിയോടെ കെങ്കേരിക്ക് സമീപം യാത്ര ചെയ്യുന്നതിനിടെ എൻജിൻ തകരാറിലായതിനാൽ റൂട്ടിലെ ഏതാനും ട്രെയിനുകൾ വൈകി. ഒരു റിലീഫ് ലോക്കോ സംഭവസ്ഥലത്ത് എത്തിക്കുകയും എഞ്ചിൻ മാറ്റുകയും ചെയ്ത ശേഷമാണ് ട്രെയിൻ  പിന്നീട് പുറപ്പെട്ടത്.

മൈസൂരിൽ നിന്ന് രാവിലെ 6.10-ന് പുറപ്പെട്ട ട്രെയിൻ നം.06256, 8.15-ഓടെ കെങ്കേരി കടന്ന് 9.15-ന് കെ.എസ്.ആർ. ബെംഗളൂരുവിൽ എത്തേണ്ടതായിരുന്നു. എന്നാൽ മെമുവിന് കെങ്കേരിക്ക് സമീപം എൻജിൻ തകരായതിനെ തുടർന്ന് ഒരു മണിക്കൂർ നീങ്ങാൻ കഴിഞ്ഞില്ലന്നും തൽഫലമായി, ഓരോ ദിശയിലേക്കും രണ്ട് വീതം നാല് ട്രെയിനുകൾ വൈകിയതിന് കാരണമായെന്നും ബന്ധപ്പെട്ട റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.

  ബെംഗളൂരുവിൽ ട്രാക്ടറുകളുടെ നിയമവിരുദ്ധ ഉപയോഗം വർദ്ധിക്കുന്നു: സുരക്ഷാ ഭീഷണിയുമായി അശ്രദ്ധമായ ഡ്രൈവിംഗ്

സംഭവത്തെ നിസ്സാരവത്കരിക്കാൻ റെയിൽവേ അധികൃതർ ശ്രമിച്ചത്. ഒരു മെമു ട്രെയിനിൽ ചില സാങ്കേതിക തകരാർ ഉണ്ടായതായും അതുമൂലം രണ്ട് ട്രെയിനുകൾ വൈകി എന്നും മാത്രമാണ് ഡിവിഷണൽ റെയിൽവേ മാനേജർ ശ്യാം സിംഗ് പറഞ്ഞത്.

  ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു

എഞ്ചിൻ തകരാറിലായ ട്രെയിനിനെക്കുറിച്ചോ അതിന്റെ അനന്തരഫലമായി ട്രെയിനുകൾ വൈകിയതിനെക്കുറിച്ചോ വിശദാംശങ്ങൾ നൽകാൻ ഡിആർഎമ്മിനോ പബ്ലിക് റിലേഷൻസ് ടീമിനോ ഇതുവരെയും കഴിഞ്ഞിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി
[masterslider id="10"]

Related posts

Click Here to Follow Us