നാശംവിതച്ച് മഴ: ഒമ്പത് പേർ മരിച്ചു, 4 എൻഡിആർഎഫ് ടീമുകളെ വിന്യസിക്കുമെന്ന് മന്ത്രി

ബെംഗളൂരു: കൂടുതൽ മഴയ്ക്കുള്ള തയ്യാറെടുപ്പിനായി സർക്കാർ നാല് ദേശീയ ദുരന്തനിവാരണ സേനയെ (എൻ‌ഡി‌ആർ‌എഫ്) വിന്യസിക്കുമ്പോഴും കർണാടകയിൽ മൺസൂണിന് മുമ്പുള്ള മഴയിൽ ഒമ്പത് പേർ മരിച്ചുവെന്നും റവന്യൂ മന്ത്രി ആർ അശോക് വ്യാഴാഴ്ച പറഞ്ഞു. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ചിക്കമഗളൂരു, ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക്, ശിവമോഗ, ദാവൻഗെരെ, ഹാസൻ, ഉത്തര കന്നഡ എന്നീ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായുള്ള അവലോകന യോഗത്തിന് ശേഷം റവന്യൂ മന്ത്രി ആർ അശോക് പറഞ്ഞു.

  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി

മഴക്കെടുതിയിൽ ഇതുവരെ 204 ഹെക്ടർ കാർഷികവിളകളും 431 ഹെക്ടർ ഹോർട്ടികൾച്ചറൽ വിളകളും നശിച്ചു. 23 വീടുകൾ പൂർണമായി നശിച്ചതായും മന്ത്രി ആർ അശോക് കൂട്ടിച്ചേർത്തു. ദക്ഷിണ കന്നഡ, കുടക്, ബെലഗാവി, റായ്ച്ചൂർ എന്നിവിടങ്ങളിൽ നാല് എൻഡിആർഎഫ് ടീമുകൾ നിലയുറപ്പിക്കും. പ്രത്യേക സംഘം ബെംഗളൂരുവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും അശോക് വ്യക്തമാക്കി.

അതേസമയം, കാലവർഷവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ നേരിടാൻ സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്) ടീമും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളപ്പൊക്കമോ ഉരുൾപൊട്ടലോ ഉണ്ടായാൽ ഉടനടി പ്രതികരിക്കാൻ ഓരോ ജില്ലയിലും ഒരു സ്റ്റാൻഡ് ബൈ വാഹനം സജ്ജമായി വയ്ക്കണമെന്ന് അശോകൻ ഉദ്യോഗസ്ഥരോട് ആവശ്യപെട്ടിട്ടുണ്ട്. വീടുകൾക്കും കന്നുകാലികൾക്കും നാശനഷ്ടമുണ്ടായാൽ 48 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "വിടാതെ പിന്തുടർന്ന് വധിക്കും" നെതന്യാഹുവിനെ എവിടെ വെച്ചും വധിക്കും: പരസ്യ പ്രഖ്യാപനവുമായി ഇറാൻ
[masterslider id="10"]

Related posts

Click Here to Follow Us