മഠാധിപതിയെ പല്ലക്കിൽ ചുമക്കുന്ന ചടങ്ങ് നിരോധിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ : മഠാധിപരെ ഭക്തരും വിദ്യാര്‍ഥികളും ചേര്‍ന്ന് പല്ലക്കില്‍ കൊണ്ടുപോകുന്ന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍.

എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും എ.ഐ.ഡി.എം.കെയും രംഗത്തെത്തി. ധര്‍മ്മപുരം അധീനത്തിലെ (മഠം) ചടങ്ങ് മനുഷ്യന്റെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്നും ഇത് തുടരാന്‍ പാടില്ലെന്നും ജില്ലാ അധികാരികള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതിഷേധം.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു

ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ, സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളായ എ.ഐ.ഡി.എം.കെ, ബി.ജെ.പി എന്നിവര്‍ രംഗത്തെത്തിയിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏർപ്പെടുത്തിയാൽ താന്‍ പല്ലക്ക് ചുമക്കുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു. മധുര അധീനത്തിലെ മഠാധിപനും സര്‍ക്കാര്‍ ഉത്തരവിനെതിരെ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts