പുതിയ റെക്കോർഡിലേയ്ക്ക് നിറഞ്ഞോടി നമ്മ മെട്രോ

ബെംഗളൂരു: കോവിഡിന് ശേഷം ഐടി ഉൾപ്പെടെവിവിധ മേഖലകളിലെ ഓഫിസുകളുടെ പ്രവർത്തനം പൂർണതോതിൽ പുനഃസ്ഥാപിച്ചു വരുന്നതിനിടെ നമ്മ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം വീണ്ടും 4 ലക്ഷം കവിഞ്ഞു. തിരക്ക് കൂടുതലായി കാണപ്പെടുന്നത് തിങ്കളാഴ്ചകളിലാണ്.

2020 ജനുവരിയിൽ 4.16 ലക്ഷം പേർ യാത്ര ചെയ്തതായിരുന്നതായിരുന്നു ഇതുവരെയുള്ള റെക്കോർഡ് എന്നാൽ ഏപ്രിൽ 11ന് 4.18 ലക്ഷം പേർ മെട്രോയിൽ യാത്ര ചെയ്തതോടെ ഈ റെക്കോർഡിന് മാറ്റം വന്നിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് മാസത്തിൽ 36 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

യാത്രക്കാർക്കായുള്ള പ്രതിദിന, ത്രിദിന പാസുകൾ ഈ മാസം മുതൽ ഏർപ്പെടുത്തിയിരുന്നു. നഗരറോഡുകളിലെ ഗതാഗതക്കുരുക്കും ഇന്ധനവില വർധനയും കാരണം കൂടുതൽ പേർ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് മെട്രോയിലേക്ക് മാറിയതാണ് മെട്രോയുടെ ഈ പുതിയ റെക്കോർഡിലേക്ക് എത്താൻ കർണമായത് 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
[masterslider id="10"]

Related posts