സവനൂർ, ഷിഗ്ഗോൺ കുടിവെള്ള പദ്ധതിക്ക് അനുമതി

ബെംഗളൂരു : ഷിഗ്ഗോണിലെയും സവനൂരിലെയും 120 ഗ്രാമങ്ങൾക്ക് കുടിവെള്ള പദ്ധതിക്ക് അനുമതി നൽകിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പദ്ധതി പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹവേരി ജില്ലയിലെ ഷിഗാവ് താലൂക്കിലെ തിമ്മാപൂർ ഗ്രാമത്തിൽ ‘റവന്യൂ രേഖകൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

റോഡുകൾ സ്ഥാപിക്കൽ, ക്ലാസ് മുറികൾ, കമ്മ്യൂണിറ്റി ഹാളുകൾ, കോൺക്രീറ്റ് കനാലുകൾ എന്നിവ നിർമിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടെ വിവിധ വികസന പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ഹവേരി ജില്ലയുടെ സാമ്പത്തിക വികസനത്തിന് സെറികൾച്ചർ മാർക്കറ്റ്, വ്യാവസായിക ടൗൺഷിപ്പ്, റോഡുകൾ, മറ്റ് പദ്ധതികൾ എന്നിവയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts