ബെംഗളൂരു : വനിതാദിനാഘോഷം നടത്തി
കേരള സമാജം സിറ്റി സോൺ.
ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് ഒരുപാട് സാധ്യതകൾ ഉണ്ട്.ആ സാധ്യതകളെ ഉപയോഗപ്പെടുത്തണമെങ്കിൽ നമ്മളിൽ തന്നെ ആത്മവിശ്യാസം ഉണ്ടാകണം. അതിന് കുടുംബാംഗങ്ങളും സമൂഹവും സഹായിക്കണമെന്ന് പരിപാടിയിൽ അഡ്വ. സാറ അഭിപ്രായപെട്ടു.
കേരള സമാജം സിറ്റി സോണിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അഡ്വ. സാറ സുൽക്കണ്ടേ.
വനിതാ വിഭാഗം ചെയർ പേഴ്സൺ മേഴ്സി ഇമ്മാനുവേൽ ആദ്യക്ഷത വഹിച്ചു.പങ്കെടുത്ത എല്ലാ വനിതകൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കൺവീനർ സനിജ ശ്രീജിത്ത്, സുധ വിനേഷ്, ബിജി പ്രേദാസ്, സീമ ഷാജു, മിനി സതീഷ്, ഓമന കുര്യൻ, വസന്ത ഗോപി, തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹവിരുന്നോടെ പരിപാടികൾ അവസാനിച്ചു.