ബെംഗളൂരുവിൽ നിന്നും അയക്കുന്നത് തുണിത്തരങ്ങൾ നാട്ടിൽ എത്തുന്നത് ലഹരി വസ്തുക്കൾ

കണ്ണൂർ : ബിസിനസ്‌ നടത്താനുള്ള തുണികൾ എന്ന വ്യാജേന ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ നാട്ടിലേക്ക് എത്തിക്കുന്നത് കോടികൾ വില വരുന്ന ലഹരി വസ്തുക്കൾ. 2 കിലോയോളം എംഡി എംഎ യും 7.5 ഗ്രാം ഓപ്പിയം, 67 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് കണ്ണൂരിലെ ദാമ്പതികളിൽ നിന്നും പിടിച്ചെടുത്തത്. ഒരു കോടിക്ക് മുകളില്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ആണ് ഇവയെന്ന് പോലീസ് പറയുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ക്വാളിറ്റി പരിശോധന നടത്തിയാല്‍ ഇതിന്റെ വില ഇനിയും കൂടാനാണ് സാധ്യത.

  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ

അഫ്സല്‍ , ഭാര്യ ബള്‍ക്കീസ്‌ എന്നിവരാണ് പിടിയിലായത്. കണ്ണൂരിലെ മയക്കു മരുന്ന് മാഫിയയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറയുന്നു. വാട്സ്ആപ്പ് വഴിയാണ് ഇവർ ബിസിനസ്‌ നടത്തി വരുന്നത്. പ്രതി ബൾക്കീസ് നേരത്തെയും ഒരു മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
[masterslider id="10"]

Related posts