മൃതദേഹത്തിന് മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങി

ബെംഗളൂരു ∙ റോഡിൽ മരിച്ചു കിടന്നയാളുടെ മൃതദേഹത്തിലൂടെ നൂറുകണക്കിനു വാഹനങ്ങൾ കയറിയിറങ്ങി. മഡിവാളയ്ക്കു സമീപം ബിഎടിപിഎൽ മേൽപാലത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് 45–50 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ ചതഞ്ഞരഞ്ഞ മൃതദേഹം കണ്ടെത്തിയത്.

ഭിക്ഷാടകൻ എന്നു സംശയിക്കുന്നയാളെ ഏതോ വാഹനം ഇടിച്ചിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാൾ മരിച്ചെന്ന് ഉറപ്പായതോടെ വാഹനം നിർത്താതെ പോയി. റോഡിൽ മൃതദേഹം കിടക്കുന്നതു ശ്രദ്ധയിൽപ്പെടാതെ പിന്നാലെ വന്ന വാഹനങ്ങളും മൃതദേഹത്തിനു മുകളിലൂടെ കയറിയിറങ്ങി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts