“സുഗതാഞ്ജലി-2022”,കവിതാലാപന മൽസരം;നാളെ മുതൽ.

ബെംഗളൂരു : മലയാളം മിഷൻ ഭരണ സമിതി അംഗമായിരുന്ന സുഗത കുമാരി ടീച്ചറുടെ സ്മരണക്കായി ,മലയാളം മിഷൻ ആഗോള തലത്തിൽ നടത്തുന്ന, രണ്ടാമത് കാവ്യാലാപന മത്സരത്തിന്റെ കർണാടക ചാപ്റ്റർ തല മത്സരങ്ങൾ ,ജനുവരി 26 മുതൽ ഫെബ്രുവരി 12 നടക്കും.

മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ കവിതകളാണ് ഈ വർഷത്തെ മത്സരത്തിൽ ആലപിക്കുന്നത്.

കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ മലയാളം മിഷൻ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കവിതാലാപന മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

സബ് ജൂനിയർ, ജൂനിയർ ,സീനിയർ വിഭാഗങ്ങളിലായി, ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നുമായി 150 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുണ്ട്.

  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ

ജനുവരി 26 നു  മേഖലാതല മത്സരങ്ങൾ നടക്കും.വൈകുന്നേരം 4 .30 നു ഓൺലൈൻ ആയി ആരംഭിക്കുന്ന മത്സരത്തിൽ കുട്ടികളുടെ കാവ്യാലാപനം റെക്കോർഡ് ചെയ്തു ഓൺലൈൻ പ്ലാറ്റഫോം വഴി അപ്‌ലോഡ് ചെയ്യണം.

കവിതാലാപനത്തിന്റെ സമയം കുറഞ്ഞത് 3 മിനുട്ടും പരമാവധി 7 മിനുട്ടും ആയിരിക്കും .

മത്സരത്തിൽ പങ്കെടുക്കുന്നവരുടെ ആലാപന വീഡിയോകൾ,മേഖലാ അടിസ്ഥാനത്തിൽ കർണാടക ചാപ്റ്ററിന്റെ യുട്യൂബ് ചാനൽ വഴി പ്രസിദ്ധപ്പെടുത്തും.

കർണാടക ചാപ്റ്റർ തലമത്സരം ഫെബ്രുവരി 5 ശനിയാഴ്ച,വൈകീട്ട് 4.30 ന് സോണൽ  മത്സരങ്ങൾ നടന്ന രീതിയിൽ നടത്തുന്നതായിരിക്കും.

  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം

കേരളത്തിലെയും ബെംഗളൂരുവിലെയും സാഹിത്യ രംഗത്തെ വിദഗ്ധർ അടങ്ങിയ ജഡ്ജിങ് പാനലിന്റെ മേൽനോട്ടത്തിലാണ് മല്സരങ്ങൾ നടക്കുന്നത് .

ഫെബ്രുവരി 12ന്  വൈകീട്ട് 4 മണിക്ക് ഓൺലൈൻ ആയി നടക്കുന്ന മീറ്റിംഗിൽ  മത്സരത്തിന്റെ വിധി നിർണ്ണയം പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കും .

സമാപന സമ്മേളനത്തിൽ മലയാളം മിഷൻ ഭാരവാഹികളും ബാംഗളൂരിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി കളി മാറും! ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ജാതകം പോലീസിന്റെ കൈയ്യിലേക്ക്; ബെംഗളൂരുവിൽ വരുന്നത് കടുപ്പമേറിയ നിയമങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us