കൊവിഡ്-19 നിയന്ത്രണങ്ങൾ; കർണാടക സർക്കാർ ഇന്ന് അവലോകനം ചെയ്യും.

ബെംഗളൂരു: കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ വിദഗ്ധർ ഭിന്നിച്ചിരിക്കുന്നതായും, പൗരന്മാർക്ക് കുറച്ച് ഇളവ് നൽകുന്നതിന് സർക്കാർ അനുകൂലമാണെന്നും കർണാടക റവന്യൂ മന്ത്രി ആർ അശോക സൂചന നൽകി. മുൻകരുതലുകൾ മുൻനിർത്തി പൗരന്മാർക്ക് കൂടുതൽ ഇളവുകൾ എന്തെല്ലാം നൽകാമെന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായി റവന്യൂ മന്ത്രി അശോകൻ പറഞ്ഞു.

  സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

വിദഗ്ധരുമായി കോവിഡ്-19 സ്ഥിതിഗതികൾ വിലയിരുത്താൻ ബസവരാജ് ബൊമ്മൈ ഇന്ന് യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. വിദഗ്ധർക്കിടയിൽ രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായി ചിലർ അഭിപ്രായപെടുമ്പോൾ, വേറെ ചിലർ പറയുന്നത് സ്ഥിതിഗതികൾ കാത്തിരുന്ന് കാണണം എന്നാണ് അഭിപ്രായപ്പെടുന്നത് .

അതുകൊണ്ടാണ് ഞങ്ങൾ വിദഗ്ധരുമായി യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങളിൽ അയവ് വരുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ എവിടെയെങ്കിലും തെറ്റിയാൽ ആരും ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും മറിച് കുറ്റപ്പെടുത്തുന്നത് സർക്കാരിനെയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ ശിവകുമാറും നടൻ സുദീപും പങ്കെടുത്ത സമൂഹ വിവാഹ വേദിയിൽ തീപിടുത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
[masterslider id="10"]

Related posts

Click Here to Follow Us