നൈസ് റോഡിൽ ട്രക്ക് കാറുകളിലിടിച്ചു മലയാളികൾ ഉൾപ്പെടെ 4 പേർ മരിച്ചു.

ബെംഗളൂരു : ഇന്നലെ രാത്രി 10.30 യോടെ നൈസ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു.

കൊച്ചി സ്വദേശി ശിൽപ കെ,കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫാദിൽ, ആദർശ് എന്നീ മലയാളികൾ ആണ് മരിച്ചത്.

KL 51 F 2413 റജിസ്ട്രേഷൻ നമ്പറിലുളള മാരുതി വാഗണര്‍ കാറും മറ്റൊരു സ്കോര്‍പിയോ കാറുമാണ് അപകടത്തില്‍പെട്ടത്.

വാഗണറിന്ന് പിന്നില്‍ ലോറിവന്നിടിച്ചതിന് ശേഷം വാഗണര്‍ മുന്നിലുളള സ്കോര്‍പിയോ കാറില്‍ ഇടിക്കുകയും,സ്കോര്‍പിയോ മുന്നിലുളള മറ്റൊരു ലോറിക്ക് പിന്നിലിടിക്കുകയുമായിരുന്നു.

ഇരു ലോറികളുടെയും ഇടയില്‍പ്പെട്ട് രണ്ട് കാറുകളും തകര്‍ന്നുപോകുകയായിരുന്നു.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ആള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരും പോലീസും ഉടനെ സംഭവസ്ഥത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

യാത്രക്കാരായ 4 പേര് സഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു, ഒരു യുവതിയെ പേരെ തിരിച്ചറിഞ്ഞിട്ടില്ല.

പാലക്കാട് ആനങ്ങാടി സ്വദേശി അപർണ അരവിന്ദിൻ്റെ പേരിലുള്ളതാണ് അപകടത്തിൽ പെട്ട കാർ.ഇവർ ബൊമ്മനഹള്ളിയിൽ നിന്ന് കെങ്കേരിയിലേക്ക് പോകുകയായിരുന്നു.

3 ലോറികളും 5 കാറുകളുമാണ് അപകടത്തിൽ പെട്ടത്.

മരിച്ചആളുകളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഐ ടി കമ്പനിയില്‍ ജോലിചെയ്യുന്നവരാണ് പ്രാഥമിക നിഗമനം മരിച്ചവരില്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
[masterslider id="10"]

Related posts