ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ഡോക്‌ടർമാരുടെ പ്രതിഷേധ മാർച്ച്

മൈസൂരു :15 മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളവും അലവൻസുകളും നൽകണമെന്നാവശ്യപ്പെട്ട് നവംബർ 12 വെള്ളിയാഴ്ച മൈസൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാർ മൈസൂരു ജില്ലാ കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമാധാനപരമായ സമരം ഫലം കാണാത്തതിനെ തുടർന്നാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ആശുപത്രി വളപ്പിൽ സമരം നടത്തിയ ഡോക്ടർമാർ പറഞ്ഞു.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

മൈസൂരു ആശുപത്രിയിലെ റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മീഷണർക്ക് നൽകിയ കത്തിൽ, കോവിഡ്-19 അലവൻസുകളുടെ പേയ്‌മെന്റുകൾ പൂർത്തിയാക്കണമെന്നും നാളിതുവരെ ഉള്ള കുടിശ്ശിക സ്‌റ്റൈപ്പൻഡുകൾ പൂർണ്ണമായും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിക്കാത്തവർക്ക് 2021 ബാച്ചിലെ എസ്ആർ-ഗ്രേഡിന് തുല്യമായി നൽകണം. രണ്ടാം വർഷ പിജി വിദ്യാർത്ഥികൾക്ക് ജൂലൈ മാസത്തെ സ്റ്റൈപ്പൻഡ് 5,000 രൂപ നൽകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts