ഓണത്തിന് കേരള.എസ്.ആര്‍.ടി.സി യില്‍ ടിക്കറ്റ്‌ കിട്ടിയില്ലേ ഇനി പേടിക്കേണ്ട; ബസില്‍ തത്കാല്‍ ടിക്കറ്റിന് ശ്രമിച്ചു നോക്കു!!

ബെന്ഗളൂരു: ട്രെയിനുകളിലേതു പോലെ ബെന്ഗലൂരുവില്‍ നിന്നുള്ള ബസ്സുകളിലും ഇനി മുതല്‍ തത്കാല്‍ ക്വോട്ടയില്‍ ടിക്കെറ്റ് എടുക്കാം.ഓണത്തിന് നാട്ടിലേക്കു ഉള്ള ബസുകളില്‍ ആണ് ഈ സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലക്കുന്നത്.ബാക്കി സീറ്റ്കള്‍ക്ക് ആയുള്ള ടിക്കറ്റ്‌ വില്പന 45 ദിവസം മുന്‍പേ തുടങ്ങിയപ്പോള്‍,തത്കാല്‍ ബൂകിംഗ് തുടങ്ങുക വെറും 48 മണിക്കൂര്‍ മുന്‍പ് മാത്രം ആയിരിക്കും.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

നാലു മുതല്‍ പത്തു സീറ്റുവരെ ആണ് ഓരോ ബസിലും താത്കാലിനായി മാറ്റിവച്ചിരിക്കുന്നത്.കൂടുതല്‍ നിരക്കും നല്‍കേണ്ടി വരും.തിരക്ക് കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ മാത്രമേ ഈ സംവിധാനം നിലവില്‍ ഉണ്ടാവുകയുള്ളൂ.

ഏതൊക്കെ റൂട്ടില്‍ തത്കാല്‍ സംവിധാനം ഉണ്ട് എന്ന് കെ.എസ്.ആര്‍.ടി.സി വെബ്‌സൈറ്റില്‍ നിന്ന് അറിയാം.അവസാന നിമിഷം യാത്രക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാകും.കെ.എസ്.ആര്‍.ടീ.സി.ക്ക് ഒരു അധിക വരുമാനവും.

തെക്കന്‍ കേരളത്തിലേക്ക് ഉള്ള ഒട്ടുമിക്ക ബസുകളിലും തത്കാല്‍ സൌകര്യം ഉണ്ട്,മലബാറിലേക്ക് ബെന്ഗ്ലൂരു-കോഴിക്കോട് വോള്‍വോ,11.55 നു ഉള്ള സൂപ്പര്‍ ഡീലക്സ് എന്നിവയില്‍ മാത്രമേ തത്കാല്‍ ലഭിക്കുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
[masterslider id="10"]

Related posts