കർണ്ണാടകയിൽ മഴ ശക്തം; നാല് മരണം

ബെം​ഗളുരു;  ശക്തമായ മഴ തുടരുന്നു. കൊപ്പാളിൽ കരകവിഞ്ഞൊഴുകിയ തോട്ടിൽ മുങ്ങി ഒരാളും, 3 പേർ മിന്നലേറ്റുമാണ് മരിച്ചത്.

വിജയപുര താലൂക്കിൽ ശകത്മായ മഴയിൽ ഇടിമിന്നലേറ്റ് മല്ലേഷ് (33), ഇദ്ദേഹത്തിന്റെ മകൻ സൊന്നാദ്(10) , ഉപ്പാർ (38) എന്നിവരാണ് മരിച്ചത്.

ആടിനെ മേയ്ക്കുന്നതിനിടെയാണ് മൂവർക്കും മിന്നലേറ്റത്. കൊപ്പാളിൽ അ​ഗാസിമുൻദാൻ (68) ഒഴുക്കിൽപെട്ടാണ് മരണപ്പെട്ടത്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

അതിശക്തമായ മഴയെ തുടർന്ന് ചിക്കമം​ഗളുരുവിൽ കവികൽ ​ഗന്ധി റോഡിൽ മണ്ണിടിഞ്ഞ് വീണ് ​ഗതാ​ഗത സ്തംഭനവും ഉണ്ടായി.

​ഗഥക്, ബല്ലാരി, റായ്ച്ചൂർ എന്നീ വടക്കൻ കർണ്ണാടകത്തിലും കനത്ത മഴയാണ് പെയ്യുന്നത്. ഹാസൻ ചാമരാജ് ന​ഗർ, തൂമകൂരു, മൈസൂരു, മാണ്ഡ്യ , കുടക് എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts