രാജ്യത്ത് രണ്ടു ഡോസ് വാക്സിൻ 21 % മാത്രം പിന്നെയും എന്തിനി ആഘോഷം; സിദ്ധരാമയ്യ

ബെംഗളൂരു : കോവിഡ് വാക്സിൻ വിതരണത്തിൽ രാജ്യം നൂറുകോടി ഡോസ് പിന്നിട്ടത്തിൽ ബി.ജെ.പി നടത്തുന്ന ആഘോഷത്തെ ചോദ്യം ചെയ്ത് കർണാടക പ്രതിപക്ഷനേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

രാജ്യത്ത് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചത് ആകെ ജനസംഖ്യയുടെ 21 ശതമാനം പേർ മാത്രമാണെന്നും പിന്നെന്തിനാണ് ഈ ആഘോഷമെന്നും അദ്ദേഹം ചോദിച്ചു.ഈ അവസരത്തിൽ നടത്തേണ്ട ആഘോഷം അല്ല എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.139 കോടി ജനങ്ങളിൽ 29 കോടി ജനങ്ങൾക്ക് മാത്രമാണ് രണ്ടു ഡോസ് വാക്സിൻ ലഭിച്ചത്.എന്നുവെച്ചാൽ 21 ശതമാനം ജനങ്ങൾക്ക് വാക്സിൻ നൽകിയതിനാണോ ഈ ആഘോഷമെന്ന് അദ്ദേഹം ചോദിച്ചു.

  സിലിണ്ടർ ക്ഷാമത്തെ തോൽപ്പിക്കാൻ ബെംഗളൂരു കളത്തിലിറക്കുന്നു കിടിലൻ ഐഡിയ; സംഭവം അറിയാൻ വായിക്കാം

42 കോടി ജനങ്ങൾക്കാണ് ഒരു ഡോസ് ലഭിച്ചത്. ബാക്കി 62 കോടി പേർക്കും ഒരു ഡോസ് വാക്സിൻ പോലും ലഭിച്ചിട്ടില്ല. അപകടകരമായ നിലയിലാണ് ഇന്ത്യയുടെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മുഴുവൻ പേരും വാക്സിൻ ലഭിച്ചവരാകാൻ ഇനിയും 106 കോടി ഡോസ് വാക്സിൻ കൂടി വിതരണം ചെയ്യണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം
[masterslider id="10"]

Related posts

Click Here to Follow Us