ഗൗരി ലങ്കേഷ് വധക്കേസ്: സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (കെ.സി.ഒ.സി.എ) വകുപ്പുകൾ ശെരിവെച്ച് സുപ്രിം കോടതി

ബെംഗളൂരു: കർണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (കെ.സി.ഒ.സി.എ) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതിക്കെതിരായി സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി വ്യാഴാഴ്ച റദ്ദാക്കി.

ഈ വർഷം ഏപ്രിൽ 22 ന് ഹൈക്കോടതി വിധിക്കെതിരായി കർണാടകയും  ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷും സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് എം ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ച് അനുവദിക്കുകയായിരുന്നു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

കേസിലെ പ്രതിയായ മോഹൻ നായക്കിനെതിരായി  കർണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (കെ.സി.ഒ.സി.എ) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയ 2018 ഓഗസ്റ്റ് 14 –ലെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2017 സെപ്റ്റംബർ 5 ന് രാത്രിയാണ്  ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിന് സമീപം ഗൗരി ലങ്കേഷ്വെടിയേറ്റ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts