ദസറ, തിരക്കേറി മൈസൂരുവിലെ വീഥികൾ; കുതിരവണ്ടി സവാരിക്ക് പ്രിയമേറി

മൈസൂരു; ദസറ ആഘോഷങ്ങൾ ​ഗംഭീരമായി മുന്നേറുന്നതോടെ മൈസൂരുവിൽ വിനോദ സഞ്ചാരികളുടെ എണ്ണവും ഏറുകയാണ് .

മൈസൂരുവിലെ എല്ലാക്കാലത്തെയും ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ മൈസൂരു കൊട്ടാരമാണ് സന്ദർശകരുടെ പ്രിയപ്പെട്ട ഇടം.

ഇവിടെയെത്തുന്ന സന്ദർശകർക്ക് ഏറെ പ്രിയം കൊട്ടാരത്തോട് ചേർന്ന് കുതിരവണ്ടി സവാരി ഉള്ളതാണ്, ഈ കുതിരവണ്ടികളിൽ കയറി ന​ഗരം കാണാനാണ് ഏറെയും ആൾക്കാർ താത്പര്യപ്പെടുന്നത്.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ കാത്ത് ഏകദേശം 80 ഓളം കുതിരവണ്ടികളാണ് ഉള്ളത്. 200 മുതൽ 600 വരെയാണ് ഇവർ വിനോദ സഞ്ചാരികളിൽ നിന്ന് ഈടാക്കുന്നത്.

കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നതിനാൽ മലയാളികളായ വിനോദ സഞ്ചാരികൾ ഇങ്ങോട്ടെത്തുന്നത് കുറവാണ്.

 

 

 

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts