നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഹോട്ടലുകൾ ന​ഗരത്തിൽ സജീവമാകുന്നു

ബെം​ഗളുരു; കോവിഡ് രണ്ടാം തരം​ഗം കുറഞ്ഞതോടെ ന​ഗരത്തിൽ ഹോട്ടലുകൾ തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലമായതോടെ ഏറെ പ്രയാസം നേരിട്ട മേഖലയായിരുന്നു ഹോട്ടലുകളുടേത്.

രുചികരമായ കേരള ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളിൽ പലതും കോവിഡ് തീർത്ത പ്രതിസന്ധിയിൽ കാലിടറി ഭാ​ഗികമായി പൂട്ടിപ്പോകുകയോ, ഏതാനും ചിലർ ഓൺലൈനായി ഭക്ഷണം നൽകുകയോ ചെയ്ത് വന്നിരുന്നു. എന്നാൽ കട പൂട്ടിക്കെട്ടി നാട്ടിലോട്ട് തിരിച്ചു പോയവരുടെ എണ്ണവും വളരെ അധികമായിരുന്നു.

  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!

എന്നാൽ ഇത്തവണ രണ്ടാം തരം​ഗത്തിന് ശേഷം ഇളവുകൾ കാര്യമായി നൽകിയതോടെ കച്ചവടം കൂടുതൽ നടക്കുന്നതായി ഹോട്ടലുടമകൾ വ്യക്തമാക്കി.

വർക്ക് ഫ്രം ഹോം ഓപ്ഷനിൽ നിരവധി പേർ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിയതോടെ തിരിച്ചടി നേരിട്ടതായും എന്നാൽ വരും മാസങ്ങളിൽ ഈ പ്രതിസന്ധിയും ഇല്ലാതെയാകുമെന്നും ഇവർ കണക്കു കൂട്ടുന്നു. സ്കൂളുകളും കോളേജുകളും തുറന്നതും ഹോട്ടലുടമകളുടെ കച്ചവടം ഉയരാൻ സഹായകമായിട്ടുണ്ട്.

  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മുടങ്ങുന്നത് സ്കാനിംഗ് റിപ്പോർട്ടുകൾ; നിങ്ങളുടെ ചികിത്സാച്ചെലവ് കൂട്ടാൻ പോകുന്ന പുതിയ പ്രതിസന്ധി ഇത്
[masterslider id="10"]

Related posts