ബൊമ്മനഹള്ളിയിൽ ബി.ജെ.പി. എം.എൽ.എയുടെ കാറുകൾ കത്തിച്ചു

ബെംഗളൂരു: ബൊമ്മനഹള്ളിയിൽ ബി.ജെ.പി. എം.എൽ.എയുടെ കാറുകൾ കത്തിച്ചു. ബി.ജെ.പി. എം.എൽ.എ. സതീഷ് റെഡ്ഡിയുടെ രണ്ടു കാറുകളാണ് അജ്ഞാതർ അഗ്നിക്കിരയാക്കിയത്.

ബൊമ്മനഹള്ളിയിലാണ് സതീഷ് റെഡ്ഡിയുടെ വീട്. ഇവിടെ വീടിന് സമീപത്തായി നിർത്തിയിട്ടിരുന്ന കാറുകളിൽ രണ്ടെണ്ണമാണ് കത്തിച്ചത്.

വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ അജ്ഞാതർ കാർപോർച്ചിൽ പ്രവേശിക്കുകയും കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തുവെന്നാണ് നിരീക്ഷണക്യാമറകളിൽനിന്ന് ലഭിക്കുന്ന വിവരം.

  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;

എന്നാൽ ഇവരുടെ മുഖം വ്യക്തമല്ല. ഇവർ ആരാണെന്ന വിവരവും ലഭിച്ചിട്ടില്ല. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് സതീഷ് റെഡ്ഡി ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്. അടുത്തുള്ള പെട്രോൾ പമ്പിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ആരെങ്കിലും ഇവിടെനിന്ന് പെട്രോൾ വാങ്ങിപ്പോയിട്ടുണ്ടോ എന്നറിയാനാണ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
[masterslider id="10"]

Related posts