ഹാസൻ-കേരള പാത വികസിപ്പിക്കണം : ദേവഗൗഡ

ബെംഗളൂരു: കർണാടക – കേരള അതിർത്തിയിലുള്ള മാക്കൂട്ടത്തെയും ഹാസൻ ജില്ലയിലെ ചന്നരായപട്ടണത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത വികസിപ്പിക്കണമെന്ന് മുൻപ്രധാനമന്ത്രിയും രാജ്യസഭാംഗവുമായ എച്ച്.ഡി. ദേവഗൗഡ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ദേവഗൗഡ ഈ ആവശ്യം ഉന്നയിച്ചത്.

  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്

ഈ പാത വികസിപ്പിച്ചാൽ ഹാസൻ, കുടക് ജില്ലകളിൽനിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേവഗൗഡയുടെ ആവശ്യത്തിൽ നിതിൻ ഗഡ്കരി അനുകൂല മറുപടിയാണ് നൽകിയതെന്നും ആവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകിയെന്നും ജെ.ഡി.എസ്. നേതൃത്വം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us