കർണാടകയിലെ പുതിയ മന്ത്രിസഭയെ ഇന്ന് പ്രഖ്യാപിക്കും; ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഇന്ന് ഉച്ചയ്ക്ക് ശേഷം തന്റെ പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇന്നലെയും മിനിഞ്ഞാന്നും മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് താൻ ഹൈക്കമാന്റുമായി വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യെദ്യൂരപ്പയുടെ രാജിയെ തുടർന്ന് കഴിഞ്ഞയാഴ്ച ബി.ജെ.പി നിയമസഭാ കക്ഷിയുടെ യോഗത്തിനു ശേഷം കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ്‌ ബൊമ്മൈ ജൂലൈ 28 നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് . മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രണ്ട് തവണ ദില്ലി സന്ദർശിച്ചു. 22 മുതൽ 24 മന്ത്രിമാർ വരെ പുതിയ മന്ത്രി സഭയിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് 94-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
[masterslider id="10"]

Related posts