കോറമംഗലയിലെ ബാങ്കിൽ ഭാര്യയുടെ മുന്നിൽ വെച്ച് ഭർത്താവിനെ വെട്ടി കൊന്നു

ബെംഗളൂരു: കോറമംഗലയിലെ ഒരു പ്രമുഖ ബാങ്കിൽ ഇടപാടിനായി എത്തിയ ആളെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടയാൾ ജോസഫ് എന്ന ബബ്ലി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യയും മകളുമായി ബെംഗളൂരു കോറമംഗലയിൽ ബാങ്കിൽ എത്തിയപ്പോഴാണ് അവർക്കു നേരെ ആക്രമണം ഉണ്ടാകുന്നത്.

പഴയ ക്രിമിനൽ പശ്ചാത്തലമുള്ള ഇദ്ദേഹത്തെ ഇന്നലെ ബാങ്കിൽ വച്ച് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ബാങ്ക് സ്റ്റാഫിന്റേയും കസ്റ്റമേഴ്സിന്റെയും മുന്നിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുഗോഡി നിവാസിയായ ജോസഫ് എന്ന ബബ്ലി (42) ഭാര്യയും മകളുമായി നഗരത്തിലെ കോറമംഗല എട്ടാം ബ്ലോക്കിലെ ബാങ്കിൽ ഉച്ചയ്ക്ക് 1.15 ഓടുകൂടിയാണ് എത്തിയത്.

  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം

ഏഴ് മുതൽ എട്ട് വരെ ആളുകൾ അടങ്ങിയ സംഘം ബൈക്കിൽ എത്തി മൂർച്ചയേറിയ ആയുധങ്ങൾ, വാളുകൾ എന്നിവ ഉപയോഗിച്ച് ആക്രമിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥർ ഉടൻ തന്നെ പോലീസിനെ അറിയിച്ചെങ്കിലും ജോസഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
[masterslider id="10"]

Related posts