നഗരത്തിൽ നാലാമത്തെ കോവിഡ് ക്ലസ്റ്റർ !

ബെംഗളൂരു: അത്തൂരിലെ സ്വകാര്യ കോളേജിലെ ഏതാനും വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം നാലായി ഉയർന്നു.

നേരത്തേ കാവൽബൈരസാന്ദ്രയിലെ നഴ്‌സിങ് കോളേജും ബൊമ്മനഹള്ളിയിലെയും ബെലന്ദൂരിലെയും ഓരോ പാർപ്പിട സമുച്ചയങ്ങളുമാണ് കോവിഡ് ക്ലസ്റ്ററായത്.

കഴിഞ്ഞദിവസമാണ് അത്തൂരിലെ സമ്പൽറാം കോളേജ് ഓഫ് മാനേജ്‌മെന്റിലെ 10 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കോളേജിന് സമീപപ്രദേശങ്ങളിലെ പേയിങ്‌ ഗസ്റ്റ് സ്ഥാപനത്തിൽ താമസിക്കുന്നവരാണ് രോഗം സ്ഥിരീകരിച്ച വിദ്യാർഥികൾ.

  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്

ഇവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി പരിശോധന നടത്തുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച കോളേജിനോട് ചേർന്ന് ഇതേ മാനേജ്‌മെന്റിന്റെ എൻജിനിയറിങ് കോളേജും പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ പരീക്ഷ നടക്കുന്നതിനാൽ കോളേജ് അടയ്ക്കുന്നത് അപ്രായോഗികമാണെന്നതാണ് അധികൃതരെ വലയ്ക്കുന്നത്.

നിലവിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികളെ മാത്രമാണ് കോളേജിലേക്ക് പ്രവേശിപ്പിക്കുന്നത്. കോളേജിൽ കഴിഞ്ഞദിവസം അണുനശീകരണം നടത്തിയിരുന്നു.

  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി

ഹോസ്റ്റലുകളിൽ പരമാവധി ശ്രദ്ധ പുലർത്തണമെന്ന് വിദ്യാർഥികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
[masterslider id="10"]

Related posts