നഗരത്തിൽ അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍

ബെംഗളൂരു: നഗരത്തിൽ 25 വയസുകാരിയും അമ്മയും കൊല്ലപ്പെട്ട നിലയില്‍. ഇന്നലെ രാവിലെയാണ് സംഭവം. രമാദേവിയുടെ നാലു മാസം പ്രായമുള്ള കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രമാദേവിയെയും 45 വയസുള്ള അമ്മ ലക്ഷ്മിദേവിയെയുമാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രമാദേവിയുടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അന്വേഷണത്തില്‍ രമാദേവിയുടെ കൂടെ താമസിക്കുന്ന മലായ് കുമാര്‍ പരിദിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഒഡീഷ സ്വദേശിയായ പരിദി 2018ലാണ് ജോലി തേടി ബംഗളൂരുവില്‍ എത്തിയത്.

  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.

അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ പ്ലബറായി ജോലി നോക്കുന്നതിനിടെയാണ് രമാദേവിയെ പരിചയപ്പെടുന്നത്. പരസ്പരം ഇഷ്ടത്തിലായ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു. നാലുമാസം മുന്‍പാണ് ഇരുവര്‍ക്കും കുട്ടി പിറന്നത്.

തുടര്‍ന്ന് രമാദേവിയുടെ അച്ഛനും അമ്മയും സഹോദരനും ഇരുവര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങി. അതിനിടെ രമാദേവിയുടെ അമ്മ തന്റെ മകളെ വിവാഹം കഴിക്കാന്‍ പരിദിയെ നിര്‍ബന്ധിച്ചു.

എന്നാല്‍ ഈ ആവശ്യം പരിദി നിഷേധിച്ചു. സമ്മര്‍ദ്ദമേറിയതോടെ മകളെയും അമ്മയെയും കൊല്ലാന്‍ പരിദി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

രമാദേവിയുടെ അച്ഛനും സഹോദരനും ജോലിക്കായി പുറത്തുപോയിരുന്ന സമയത്താണ് കൊലപാതകം നടന്നത്. ലക്ഷ്മിദേവിയുടെ കഴുത്തുമുറിച്ചാണ് കൊന്നത്.

തുടര്‍ന്ന് രമാദേവിയെയും പരിദി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ വൈകീട്ടോടെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
[masterslider id="10"]

Related posts