ഭാര്യയെ വെടിവച്ച് കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച ആൾ പിടിയിൽ.

ബെംഗളൂരു: ഭാര്യയെ വെടിവച്ച് കൊന്നതിന് ശേഷം സ്വയം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ.

ബസവേശ്വര നഗറിൽ ആണ് സംഭവം, കുടഗ് ജില്ലയിൽ നിന്നുള്ള ഹാലപ്പയാണ് പ്രതി. ഭാര്യ സുമിത്ര യെയാണ് തിങ്കളാഴ്ച ഇയാൾ വെടിവച്ച് കൊന്നത്.

സ്ഥിരമായി ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവാറുള്ളതായി പോലീസ് പറയുന്നു.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

തിങ്കളാഴ്ച തൻ്റെ കയ്യിലുണ്ടായിരുന്ന സിംഗിൾ ബാരൽ തോക്ക് ഉപയോഗിച്ച് ഹാലപ്പ ഭാര്യയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് സുമിത്രയെ ആശുപത്രിയിലെത്തിച്ചത്, അതിന് മുൻപേ മരണം സംഭവിച്ചിരുന്നു.

സാഹചര്യം മനസ്സിലാക്കിയ ഹാലപ്പ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു, തോക്ക് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാത്ത ഓർമ്മയായി 'അപ്പു'; പുനീത് രാജ്കുമാറിന്റെ അൻപത്തിയൊന്നാം ജന്മവാർഷികം ആഘോഷമാക്കി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us